Updated on: 9 May, 2022 2:53 PM IST

നല്ല കട്ടിയും ഇടതൂർന്നതുമായ മുടി വളരാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എന്നാൽ അതിനെല്ലാം മെനക്കെടുന്നവർ കുറവാണ്.  മുടി കൊഴിയാതിരിക്കാനും നല്ല മുടി തഴച്ചു വളരുന്നതിനും മുടിക്ക് നല്ല സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്.  മുടി സംരക്ഷണം എപ്പോഴും പ്രകൃതിദത്തമായ വഴിയിലൂടെ ചെയ്യുന്നതാണ് ഉത്തമം. ഇതിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വിദ്യകളെ കുറിച്ചറിയാം.

ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങയില എണ്ണ തേച്ച് സമൃദ്ധമായി മുടി വളർത്താം

* ചെമ്പരത്തിപ്പൂ വെയിലിൽ ഉണക്കി പൊടിക്കുക. നമ്മുടെ വീട്ടില്‍ തന്നെ ലഭിയ്ക്കുന്ന ചെമ്പരത്തിപ്പൂ തന്നെയാണ് ഏറ്റവും നല്ലത്.   ചെമ്പരത്തി പണ്ടു കാലം മുതല്‍ തന്നെ മുടി സംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്.

* നെല്ലിക്കയും പൊടിച്ചതാണ് ഗുണകരം. ഇതും ശുദ്ധമായത് ഉപയോഗിയ്ക്കാം. ഇത് വീട്ടില്‍ തന്നെ ഉണക്കി പൊടിച്ച് വച്ചാല്‍ ഏറെ ഗുണകരം. മുടിയുടെ അമൃതമായി നെല്ലിക്ക കണക്കാക്കപ്പെടുന്നു. ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മം വൃത്തിയാക്കാനും പരിപോഷിപ്പിക്കാനും മുടിക്ക് തിളക്കം നൽകാനും നെല്ലിക്കയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പൊടി, മലിനീകരണം, പുക, ഹെയർ സ്റ്റൈലിംഗ് ഉപകരണങ്ങൾ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കും. അകാല നരയിൽ നിന്ന് മുടിയെ തടയാനും നെല്ലിക്കയ്ക്ക് സാധിക്കുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: നരച്ച മുടിയാണോ പ്രശ്‌നം, പ്രകൃതി ദത്തമായി മുടി കളർ ചെയ്യാം.

* ഇതില്‍ സോപ്പുകായ അഥവാ ഉറിഞ്ചിക്കായ കൂടി ചേര്‍ക്കാം. ഉറിഞ്ചിക്കായയാണ് സോപ്പുകായ എന്നറിയപ്പെടുന്നത്. സ്വാഭാവിക ഷാംപൂവിന്റെ ഗുണം നല്‍കുന്ന ഒന്നാണിത്. ഇത് പൊടിച്ചുണക്കാന്‍ സാധിയ്ക്കും. മുടിയിലെ എണ്ണമയം നീക്കി മുടി വൃത്തിയാക്കാന്‍ ഷാംപൂ ഗുണം നല്‍കുന്ന ഒന്നാണ് ഉറിഞ്ചിക്കായ അഥവാ സോപ്പുകായ

മുകളിൽ പറഞ്ഞ എല്ലാ പൊടികളും ചേര്‍ത്തിളക്കി ഒരു ഗ്ലാസ് ജാറില്‍ ഇട്ടു വയ്ക്കാം. ഇതില്‍ നിന്നും ആവശ്യത്തിന് എടുത്ത് മുടിയില്‍ പുരട്ടാം. ഇത് തൈരിലോ തേങ്ങാപ്പാലിലോ ഇതല്ലെങ്കില്‍ വെള്ളത്തിലോ കലക്കി മുടിയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. വരണ്ട മുടിയുള്ളവര്‍ തേങ്ങാപ്പാലില്‍ ചേര്‍ത്ത് പുരട്ടാം. താരന്‍ പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ തൈരില്‍ ചേര്‍ക്കാം. ഇത് മുടി കൊഴിച്ചില്‍ അകറ്റാനും മുടി വളരാനുമെല്ലാം ഏറെ ഗുണകരമാണ്. മുടി മൃദുവാക്കാനും മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നില നിര്‍ത്താനും ഏറെ ഗുണകരമാണ്.

English Summary: To grow good thick hair
Published on: 31 March 2022, 11:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now