Updated on: 2 August, 2022 3:25 PM IST
ഗർഭിണികൾക്ക് ട്രെയിൻ യാത്ര സുരക്ഷിതമോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അതീവ ശ്രദ്ധ നൽകേണ്ട സമയമാണ് ഗർഭാവസ്ഥ. ഗർഭകാലത്ത് യാത്ര ചെയ്യാതിരിക്കുന്നതാണ് ഉചിതമെന്ന് പറയാറുണ്ട്. എന്നാൽ ചില ആവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യേണ്ട ചില സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഗർഭകാലത്ത് ട്രെയിനിൽ യാത്ര ചെയ്യുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കും. ഗർഭകാലത്ത് നിങ്ങൾ ചെയ്യുന്നതെന്തും ഗർഭസ്ഥ ശിശുവിനെ നേരിട്ട് ബാധിക്കുന്നു. നിങ്ങൾ എന്താണ് കഴിക്കുന്നത്, നിങ്ങൾ എന്താണ് ചിന്തിക്കുന്നത് എന്നത് പോലെ നിങ്ങൾ ചലിക്കുന്ന രീതിയും ഉറങ്ങുന്ന രീതിയുമെല്ലാം കുഞ്ഞിനെ ബാധിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചർമം കണ്ടാൽ പ്രായം തോന്നില്ല; വീട്ടിലെ ഈ ബ്രൗണ്‍ ധാന്യം മതി

ബജറ്റിലൊതുക്കുന്നതിന് മികച്ച ഉപായം എന്ന രീതിയിൽ മാത്രമല്ല, എളുപ്പവും സുരക്ഷിതവുമായ യാത്രാ മാർഗമായും ട്രെയിൻ കണക്കാക്കപ്പെടുന്നു. സാധാരണ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യത്തെ പൊതുഗതാഗത മാർഗം കൂടിയാണിത്. എന്നിരുന്നാലും, ട്രെയിനിൽ യാത്ര ചെയ്യുന്നത് ഗർഭിണികൾക്ക് അൽപം ബുദ്ധിമുട്ടോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകാൻ വഴി വയ്ക്കും. അതിനാൽ ഗർഭിണികൾ ട്രെയിനിൽ യാത്ര (Pregnant Woman Travelling In Train) ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയെന്നാണ് വിവരിക്കുന്നത്.
മുമ്പ് ഗർഭം അലസിയിട്ടുണ്ടെങ്കിൽ, പുതിയ ഗർഭധാരണത്തിന്റെ അഞ്ച് മാസം വരെ ഏതെങ്കിലും തരത്തിലുള്ള യാത്രകൾ ഒഴിവാക്കണം. മാസം തികയാതെ മുൻപ് പ്രസവിച്ചിട്ടുള്ള സ്ത്രീകളും ഗർഭാവസ്ഥയുടെ അവസാന മാസങ്ങളിൽ ട്രെയിനിൽ യാത്ര ചെയ്യരുത്. മറുവശത്ത്, നിങ്ങളുടെ ഗർഭാവസ്ഥയിൽ സങ്കീർണതകളില്ലെങ്കിൽ, യാത്ര ചെയ്യുന്നതിൽ പ്രശ്നമില്ല.

യാത്രയ്ക്കുള്ള ബാഗ് പാക്ക് ചെയ്യുമ്പോൾ (Note These When You Pack Your Bag)

ബാഗ് പാക്ക് ചെയ്യുമ്പോൾ വസ്ത്രങ്ങൾ, തൂവാലകൾ, മരുന്നുകൾ തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം കൃത്യസമയത്ത് പായ്ക്ക് ചെയ്യുക. യാത്രാവേളയിൽ അത്യാവശ്യ കാര്യങ്ങൾ കരുതുന്നത് നല്ലതാണ്. ഗർഭകാലത്ത് ഭാരമുള്ള കാര്യങ്ങൾ ഉയർത്തുന്നത് ഒഴിവാക്കണം. ലഗേജുകൾ സ്റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയിനിലേക്കും ഉയർത്താൻ നിങ്ങൾക്ക് ആരുടെയെങ്കിലും സഹായം തേടാം.

മരുന്നുകൾ പ്രത്യേകം കരുതണം (Keep Medicines Separately)

ആവശ്യമായ എല്ലാ മരുന്നുകളും നിങ്ങളുടെ ഹാൻഡ്ബാഗിൽ തന്നെ സൂക്ഷിക്കുക. ഇതോടൊപ്പം ഫിൽട്ടർ ചെയ്ത വെള്ളവും നല്ലതായിരിക്കും. വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ ഫോൺ പൂർണമായി ചാർജ് ചെയ്യുക. ഇതുപയോഗിച്ച് വേണമെങ്കിൽ അടുത്തവരുമായി സംസാരിച്ച് കൊണ്ട് യാത്ര ചെയ്യുന്നതും നല്ലതാണ്.

വീട്ടിലെ ഭക്ഷണം (Choose home food only)

വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ഏതൊരു മനുഷ്യനും, പ്രത്യേകിച്ച് ഗർഭിണിയായ സ്ത്രീക്ക് ഏറ്റവും ആരോഗ്യകരം. ട്രെയിൻ ഭക്ഷണമോ പായ്ക്ക് ചെയ്ത ഭക്ഷണമോ കൊണ്ടുപോകുന്നത് കഴിവതും ഒഴിവാക്കുക. വീട്ടിലുണ്ടാക്കുന്ന ലഘുഭക്ഷണങ്ങളും ഫ്രഷ് ഫ്രൂട്ട്സും യാത്രയ്ക്ക് പുറപ്പെടുന്നതിന് മുൻപ് കഴിക്കാം. യാത്രയ്ക്കിടയിൽ വെറുംവയറ്റിൽ വിശപ്പോടെ ഇരിക്കരുത്. പകരം ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പഴങ്ങളും മറ്റ് ഭക്ഷണ പദാർഥങ്ങളും ഒപ്പം സൂക്ഷിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ റെയിൽവേ നിയമങ്ങൾ 2022: ശിക്ഷ ഒഴിവാക്കാൻ ഈ നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Travelling In Train Is Safe For Pregnant Woman? Must Know These Things
Published on: 02 August 2022, 03:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now