Updated on: 3 March, 2021 12:00 AM IST
എപ്പോക്സി ത്രീഡി ഫ്ലോറിങ്ങിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

സ്വന്തമായി ഒരു വീടു പണിയുമ്പോൾ എല്ലാവർക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകും. നമ്മുടെ വീടിനെ മറ്റു വീടുകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകാം എന്നതായിരിക്കും മിക്കപ്പോഴും നമ്മൾ ചിന്തിക്കുന്നത്. എന്നാലിനി ഫ്ലോറിൽ വലിയൊരു മാറ്റം കൊണ്ടുവന്നു നമ്മുടെ വീടിനെ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാക്കി യാലോ. അതേ കേരളത്തിലെ വീടുകളിൽ ഫ്ലോറിങ്ങിൽ ഒരു തരംഗമായി കൊണ്ടിരിക്കുന്ന എപ്പോക്സി ത്രീഡി ഫ്ലോറിങ്ങിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

നമ്മൾ താമസിക്കുന്ന വീട് ആണ് നമ്മുടെ സ്വഭാവരൂപീകരണത്തിൽ ഒരു വലിയ പങ്കു വഹിക്കുന്നത്. അതുകൊണ്ടുതന്നെ മനസ്സിന് കുളിർമ നൽകുന്ന രീതിയിൽ നമ്മുടെ വീടിനനെ അലങ്കരിക്കുകയാണെങ്കിൽ അത് നമ്മുടെ മനസ്സിലും വലിയ മാറ്റം സൃഷ്ടിക്കും. Epoxy 3D ഫ്ളോറിങ് ഉപയോഗിച്ചുകൊണ്ട് ഇത്തരത്തിൽ മനസ്സിന് കുളിർമ നൽകുന്ന ചിത്രങ്ങൾ നമ്മുടെ ഫ്ലോറിങ്ങിനന്റെ ഭാഗം ആക്കാവുന്നതാണ്.

കണ്ണിനു കുളിർമ മാത്രമല്ല ടൈൽസ്,മാർബിൾ എന്നിവ ഉപയോഗിക്കുമ്പോൾ ഒരു നിശ്ചിത കാലത്തെ ഉപയോഗത്തിന് ശേഷം പല രീതിയിലുള്ള തെയ്മനങ്ങളും അവക്ക് സംഭവിക്കുന്നതാണ്.എന്നാൽ എപ്പോക്സി 3D ഫ്ളോറിങ് ആണ് നിങ്ങൾ നിലത്ത് ചെയ്യുന്നത് എങ്കിൽ അതിനു മുകളിൽ പറഞ്ഞ ഫ്ലോറിങ്ങിനെക്കാൾ ഒക്കെ കൂടുതൽ കാലം നീണ്ടുനിൽക്കുന്ന ഈട് ലഭിക്കുന്നതാണ്.

എന്നുമാത്രമല്ല 140 രൂപ മുതൽ 400 രൂപ വരെ ചിലവാക്കുക യാണെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ വീട് എപ്പോക്സി ഫ്ലോറിങ് വളരെ കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാവുന്നതാണ്.ടൈൽസ്,മാർബിൾ ഗ്രാനൈറ്റ് എന്നിവയ്ക്ക് ഏഴ് മുതൽ എട്ട് വർഷം വരെ കാലയളവിൽ തേയ്മാനം സംഭവിക്കുമ്പോൾ ഏകദേശം പത്തു വർഷം വരെ കാലാവധിയാണ് എപ്പോക്സി ഫ്ലോറിംഗ് കാലാവധിയായി പറയുന്നത്.

വ്യത്യസ്ത കളറുകളിലും ഡിസൈനുകളിലും കൂടുതൽ കാലം ഈടു നിൽക്കുന്ന രീതിയിൽ ചെയ്തെടുക്കാം എന്നതാണ് എപ്പോക്സി ഫ്ലോറിങ് ന്റെ പ്രത്യേകത. ഒരേ ഡിസൈനിൽ തന്നെ നിങ്ങളുദ്ദേശിക്കുന്ന ഭാഗം മുഴുവൻ ജോയിന്റുകൾ ഒന്നുമില്ലാതെ തന്നെ ചെയ്തെടുക്കാവുന്നതാണ്.

ഇനി നിങ്ങളുടെ വീട് നിലവിൽ ഗ്രാനൈറ്റ്, ടൈൽസ് ഏത് തന്നെയാണെങ്കിലും അതിനു മുകളിലും എപ്പോക്സി ഫ്ലോറിങ് ചെയ്യാവുന്നതാണ്. 2D 3Dഎന്നീ ഡിസൈനുകളിൽ വ്യത്യസ്ത കളറിലും രൂപത്തിലും ഇവ ലഭ്യമാണ്.

നിങ്ങൾക്കും നിങ്ങളുടെ വീടിന് എപ്പോക്സി ഫ്ലോറിങ് കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ താഴെ നൽകിയിട്ടുള്ള നമ്പറിൽ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്

CONTACT NO : 9207432586

English Summary: trend in flooring all over kerala - epoxy 3d flooring
Published on: 02 March 2021, 11:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now