Updated on: 28 April, 2022 5:59 PM IST
നഖം വൃത്തിയ്ക്ക് വളരാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന 5 പൊടിക്കൈകൾ

മുഖസൗന്ദര്യം പോലെ കൈകളുടെ സംരക്ഷണത്തിലും മിക്കവരും അതീവ തൽപ്പരരാണ്. കൈകളുടെ സൗന്ദര്യം വർധിപ്പിക്കുന്നതിനാണെങ്കിൽ, നഖങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. നഖങ്ങൾ വളരെ ദുർബലമാണെങ്കിൽ അത് വളരുന്നതിൽ മാത്രമല്ല, പൊട്ടിപ്പോകുന്നതിനും സാധ്യത കൂടുതലാണ്. പോഷകാഹാരക്കുറവും മറ്റെന്തെങ്കിലും രോഗങ്ങളുമെല്ലാം നഖത്തിന്റെ ആരോഗ്യത്തിനെയും അഴകിനെയും സ്വാധീനിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പല്ലിൽ കമ്പിയിടുമ്പോൾ അറിയാനായി ചില കാര്യങ്ങൾ

നഖങ്ങളുടെ വളർച്ച ശരിയല്ലാത്തവർ പല കൃത്രിമ പരിഹാരങ്ങളും തേടാറുണ്ടെങ്കിലും അവയൊന്നും ശാശ്വതമായ പ്രതിവിധിയാകണമെന്നില്ല. അതുകൊണ്ട് നിങ്ങളുടെ നഖങ്ങൾ വളരെ വേഗത്തിൽ വളരാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളെ കുറിച്ച് അറിയിക്കുക.

നഖം വളരാൻ 5 വീട്ടുവൈദ്യങ്ങൾ (5 Home Remedies To Grow Nails)

  • ഓറഞ്ച് ജ്യൂസ്

നഖങ്ങൾ വളരെ നേർത്ത സ്വഭാവമാണെങ്കിൽ അതിന് കാരണം നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ സിയുടെ അഭാവം ഉണ്ടെന്ന് തന്നെയാണ്. അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളുടെ അളവ് കൂടുതൽ ഉൾപ്പെടുത്തണം. ഇതിന് പുറമെ, നഖത്തിന്റെ ആരോഗ്യത്തിനായി ദിവസവും 5 മിനിറ്റ് നേരം നഖങ്ങൾ ഓറഞ്ച് ജ്യൂസിൽ മുക്കി വക്കുക. ഇത് നഖം മികച്ചതായി വളരാൻ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ പാദങ്ങൾ മനോഹരമാക്കാൻ ഇതാ എളുപ്പവഴികൾ

  • മോയ്സ്ചറൈസ് ചെയ്യുക

നഖങ്ങളുടെ വളർച്ചയ്ക്ക് ഈർപ്പം ആവശ്യമാണ്. അല്ലാത്തപക്ഷം നഖം പരുക്കനും നിർജീവവുമാകും. ഇതിനായി നാരങ്ങാനീരിൽ ഏതാനും തുള്ളി വെളിച്ചെണ്ണ ചേർക്കുക. ശേഷം ഒരു മിക്സർ ഉപയോഗിച്ച് രാത്രി നഖങ്ങൾ നന്നായി മസാജ് ചെയ്ത് ഉറങ്ങുക. ദിവസവും ഇങ്ങനെ ചെയ്താൽ നീളവും ഭംഗിയുമുള്ള നഖങ്ങൾ ഉണ്ടാകും.

  • കറ്റാർ വാഴ ജെൽ പുരട്ടുക

നഖങ്ങളുടെ നീളവും തിളക്കവും നിലനിർത്താൻ കറ്റാർ വാഴ ജെൽ ഏറെ സഹായകമാകും. നിങ്ങൾ ദിവസവും ഈ ജെല്ലിൽ ഒലിവ് ഓയിൽ കലർത്തി നഖങ്ങളിൽ പുരട്ടുക. അൽപസമയം കഴിഞ്ഞ് ശുദ്ധജലത്തിൽ കഴുകി കളയുക. ആഴ്ചയിൽ 2 മുതൽ 3 തവണ വരെ ഇങ്ങനെ ചെയ്താൽ നിങ്ങളുടെ നഖങ്ങൾ വളരെ വേഗത്തിൽ വളരുന്നതായി കാണാം.

  • നഖത്തിന് ഷേപ്പ് നൽകാം

നഖങ്ങളുടെ ആരോഗ്യം പോലെ അഴകും പ്രധാനമാണ്. ഇതിനായി ഇടയ്ക്കിടെ ഫൈലറിന്റെ സഹായത്തോടെ നഖത്തിന് ഷേപ്പ് ചെയ്ത് കൊടുക്കണം. അഥവാ നഖം വികൃതമായി വളരുകയാണെങ്കിൽ അതിനായി നഖത്തിനുള്ളിൽ അഴുക്ക് അടിഞ്ഞുകൂടിയിട്ടുണ്ടോ എന്ന് നോക്കുക. അഴുക്കുള്ളതായി കണ്ടാൽ നഖം വൃത്തിയാക്കണം. ഇതെല്ലാം നഖങ്ങൾ പൊട്ടുന്നതിനെതിരെയുള്ള ഫലപ്രദമായ പ്രതിവിധിയാണ്.

  • നാരങ്ങാനീര്

നാരങ്ങ നീരും നഖം വൃത്തിയാക്കുന്നതിന് ഫലപ്രദമാണ്. ഇതിനായി ഒരു കപ്പ് വെള്ളത്തില്‍ പകുതി മുറിച്ച നാരങ്ങ എടുത്ത് നീര് പിഴിഞ്ഞ് ഇതിലേക്ക് നിങ്ങളുടെ വിരലുകൾ 2 മിനിറ്റ് മുക്കിവയ്ക്കുക. ഇത് നഖത്തിന് ആരോഗ്യവും അഴകും തരുമെന്നത് മാത്രമല്ല, അരിമ്പാറ പോലുള്ള പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ്.

English Summary: Try These Simple 5 Home Remedies For Nail Growth
Published on: 28 April 2022, 05:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now