Updated on: 27 October, 2022 4:18 PM IST
Try this before going to sleeping: Know the benefits

സിട്രസ് പഴങ്ങളുടെ വിഭാഗത്തിൽ പെട്ട നാരങ്ങാ വിറ്റാമിൻ സി യുടെ കലവറയാണ്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ചർമ്മത്തിൻ്റേയും മുടിയുടേയും ഒക്കെ ആരോഗ്യത്തിന് ഗുണകരമാണ്. മാത്രമല്ല ഇവയിൽ കലോറി വളരെ കുറവാണ്. 100 ഗ്രാം നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് 29 കലോറി മാത്രമാണ്. നാരങ്ങാ മാത്രമല്ല തൊലികളും ആരോഗ്യത്തിന് നല്ലതാണ്.

ഇത് ദഹനക്കേട് മാറ്റാനും, കിഡ്ണി സ്റ്റോൺ അകറ്റാനും, ശരീര ഭാരം കുറയ്ക്കാനും വളരെ നല്ലതാണ്. ഫ്രീ റാഡിക്കലുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, പ്രവർത്തന രഹിതമായ അല്ലെങ്കിൽ അമിതമായി പ്രവർത്തിക്കുന്ന തൈറോയ്ഡ് ഗ്രന്ഥി എന്നിവയ്ക്കെതിരെ പോരാടുന്ന ആൻ്റി ഓക്സിഡൻ്റുകൾ ഇതിലുണ്ട്. ഇത് കഫക്കെട്ട്, ജലദോഷം, ചെസ്റ്റ് ഇൻഫെക്ഷൻ എന്നിവ കുറയ്ക്കുന്നു.

ശരീരത്തിന് ക്ഷീണം ക്ഷീണം തോന്നുന്ന സമയത്ത് നാരങ്ങാ വെള്ളം കുടിച്ചാൽ ഉൻമേഷം തോന്നും. മാത്രമല്ല ഇത് ബിപി പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ നല്ലതാണ്. നാരങ്ങാ തോട് കഴുത്തിന് ചുറ്റും തേക്കുന്നത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
എന്നാൽ കഴിച്ചാൽ മാത്രമാണോ നാരങ്ങാ ഗുണകരമാകുന്നത്?
എങ്കിൽ അല്ല എന്ന് തന്നെയാണ് ഉത്തരം! കഴിക്കാതെയും നാരങ്ങാ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകും എന്നതിൽ സംശയമില്ല. അപ്പോൾ അതെങ്ങനെയാണ് ഉപയോഗിക്കേണ്ടത്?

കിടക്കാൻ നേരം നാരങ്ങാ മുറിച്ച് (നാരങ്ങായുടെ പകുതി) കിടക്കുന്നതിന് സമീപം വെക്കുക ഇത് ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ അകറ്റാൻ സഹായിക്കുന്നു. എങ്ങനെയെന്ന് അല്ലെ? നാരങ്ങായുടെ സുഗന്ധമാണ് ഇതിന് കാരണം. നാരങ്ങയുടെ മണം നമ്മുടെ തലച്ചോറിലെ ഹാപ്പി കെമിക്കൽസിനെ ത്വരിതപ്പെടുത്തുന്നു. ഇങ്ങനെ ഇത് സമ്മർദ്ദം അകറ്റുന്നു. ഇത് രക്ത സമ്മർദ്ദത്തിനേയും ഇല്ലാതാക്കാൻ സഹായിക്കുന്നു. മാത്രമല്ല മുറിക്കുള്ളിലെ വായു നിയേന്ത്രണ വിധേയമാക്കുന്നു. അങ്ങനെ ഇത്തരത്തിലുള്ള രോഗങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. പ്രാണികളെ തുരത്താനും ഇത് നല്ല മാർഗമാണ്.

നാരങ്ങായുടെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണ്?

മുകളിൽ പറഞ്ഞത് പോലെ നാരങ്ങാ മാത്രമല്ല നാരങ്ങായുടെ ഇലകളും ഉപയോഗത്തിന് വളരെ നല്ലതാണ്. ലോകമെമ്പാടുമുള്ള വിവിധ പാചകങ്ങളിൽ നാരങ്ങ ഇലകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
മനുഷ്യന്റെ ചർമ്മത്തിന് നല്ലതാണെന്നതിന് പുറമേ, നാരങ്ങ ഇലകളിൽ ചില അധിക ആരോഗ്യ ഗുണങ്ങൾ, സെഡേറ്റീവ്, ആന്റിസ്പാസ്മോഡിക് ഗുണങ്ങൾ എന്നിവ ഉൾപ്പെടുന്നു, അത് ഉറക്കമില്ലായ്മ, നാഡീവ്യൂഹം, ഹൃദയമിടിപ്പ് തുടങ്ങിയ വൈകല്യങ്ങളുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്നു. ചെറുനാരങ്ങയുടെ ഇലകൾ ചൂടുവെള്ളത്തോടൊപ്പം കഴിക്കുന്നത് മൈഗ്രേൻ തലവേദന, ആസ്ത്മ എന്നിവയുടെ ഫലവും കുറയ്ക്കും. നിങ്ങളുടെ ശരീരത്തിലെ വിരകളെ ഇല്ലാതാക്കുന്നതിനും നാരങ്ങയുടെ ഇല ഫലപ്രദമാണ്.

കുളിക്ക് ശേഷം ഉന്മേഷം അനുഭവപ്പെടുന്നതിന് കുളിക്കാനുള്ള ബാറുകളിലും ടോയ്‌ലറ്ററികളിലും നാരങ്ങയുടെ സത്ത് അല്ലെങ്കിൽ നാരങ്ങ ബാം ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ പാടുകളും മറ്റ് അടയാളങ്ങളും കുറയ്ക്കുന്നതിന് നാരങ്ങ ഇലകളുടെ സത്ത് ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: നാരങ്ങാ മാത്രമല്ല ഇലകളും ചർമ്മത്തിന് ഗുണകരമാണ്

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Try this before going to sleeping: Know the benefits
Published on: 25 October 2022, 11:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now