മുഖത്തെ സൗന്ദര്യം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ അതിന് വെണ്ടി ചിലവഴിക്കുന്നത് ആകട്ടെ ഭീമമായ തുകകളും. നമുക്ക് വീട്ടിൽ തന്നെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റുമ്പോൾ നമ്മൾ എന്തിനാണ് പണം മുടക്കുന്നത്.
ചർമ്മം തിളക്കുന്നതിന് വേണ്ടി പല തരത്തിലുള്ള കാര്യങ്ങൾ നാം ചെയ്യാറുണ്ട്. എന്നാൽ അത് മാത്രം പോരാ ഇതിന് വേണ്ടി ഭക്ഷണത്തിലും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ എല്ലാം ഒരുമിച്ച് ചെയ്യുമ്പോഴാണ് ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളു.
മുഖം തിളക്കുന്നതിന് വീട്ടിൽ തന്നെ, പ്രകൃതി ദത്തമായ രീതിയിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ച് കാര്യങ്ങൾ ഉണ്ട്.
എന്തൊക്കെയാണ് ആവശ്യമായി വേണ്ടത്
കറ്റാർ വാഴ, അരിപ്പൊടി, മഞ്ഞൾ
കറ്റാർ വാഴ
നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാകുന്ന അല്ലെങ്കിൽ വളർത്താൻ പറ്റുന്ന കാര്യമാണ് കറ്റാർ വാഴ. അല്ലെങ്കിൽ നിങ്ങൾക്ക് കറ്റാർ വാഴയുടെ ജെൽ ഉപയോഗിക്കാം എന്നാൽ ഇതിൻ്റെ ഗുണങ്ങൾ അത്ര കിട്ടണമെന്നില്ല.
മുഖക്കുരു അല്ലെങ്കിൽ അല്ലെങ്കിൽ അലർജി പ്രശ്നങ്ങൾ ഉള്ളവർക്ക് വേണമെങ്കിൽ മഞ്ഞൾ ഉപയോഗിക്കാവുന്നതാണ്. കറ്റാർ വാഴയിൽ ചർമ്മത്തിന് പ്രധാനപ്പെട്ട ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ A, C, E, ആൻ്റി ഓക്സിഡൻ്റ് ധാതുക്കളും തുടങ്ങിയവ ഇതിൽ ഉൾപ്പെട്ടതാണ്.
ചർമ്മത്തെ മൃദുലമാക്കുന്നതിനും, ജലാംശം നിലനിർത്തുന്നതിനും കറ്റാർ വാഴ നല്ലതാണ്. നല്ലൊരു മോയിസ്ചറൈസർ കൂടിയാണ് കറ്റാർ വാഴ അത് കൊണ്ട് തന്നെ വരണ്ട ചർമ്മമുളളവർക്ക് ഏറെ നല്ലതാണ് കറ്റാർ വാഴ.
നമ്മൾ മേയ്ക്കപ്പ് ചെയ്യുമ്പോൾ ചർമ്മത്തിലേക്ക് ചെല്ലുന്നത് രാസ വസ്തുക്കളാണ്. ഇത് മുഖത്തെ സുഷിരങ്ങൾ അടയ്ക്കുന്നതിനും, മുഖം ചുളിയുന്നതിനും, മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇങ്ങനെയുള്ള ചർമ്മപ്രശ്നങ്ങളെ ഇല്ലാതാക്കാൻ കറ്റാർ വാഴ സഹായിക്കുന്നു. ചർമ്മത്തിന് മാത്രമല്ല ഇത് തല മുടിയ്ക്കും ഏറെ നല്ലതാണ്.
അരിപ്പൊടി
അരിപ്പൊടി കൊണ്ട് പല വിധത്തിലാണ് ഉപയോഗങ്ങൾ. ഇത് ആരോഗ്യത്തിനും ഒപ്പം തന്നെ സൌന്ദര്യത്തിനും നല്ലതാണ്. ചർമ്മത്തിന് നല്ലൊരു സ്ക്രബറാണ് അരിപ്പൊടി. മാത്രമല്ല ഇത് മുഖത്തെ നിറം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഇത് മുഖത്തെ ചുളിവ് മാറ്റുന്നതിനും, കറുത്ത പാടുകൾ മാറ്റുന്നതിനും, കൊളാജൻ്റെ ഉത്പാദനത്തെ വർധിപ്പിച്ച് മുഖത്തെ തിളക്കം നില നിർത്തുന്നു. ബ്ലാക്ക് ഹെഡ്സും വൈറ്റ്സ് ഹെഡ്സും ഇല്ലാതാക്കുന്നതിനും ഇത് നല്ലതാണ്.നല്ലൊരു ക്ലെൻസർ കൂടിയാണിത്.
മഞ്ഞൾ
മുഖത്തെ നിറത്തിനും അത് പോലെ തന്നെ മുഖക്കുരുവിനും, അലർജി പ്രശ്നങ്ങൾക്കും മഞ്ഞൾ നല്ലൊരു പ്രധിവിധിയാണ്, കാരണം ഇതിൽ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്നാണ് മഞ്ഞൾ. ഇത് ചർമ്മത്തിൻ്റെ ആരോഗ്യ വർധിപ്പിക്കുന്നതിന് സഹായിക്കുന്നു,
എങ്ങനെ ചെയ്യാം
കറ്റാർ വാഴയുടെ തണ്ട് മുറിച്ച് എടുക്കുക, ഇതിനെ രണ്ടാക്കി മാറ്റി ഇതിലേക്ക് തരിയായി പൊടിച്ച് എടുത്ത അരിപ്പൊടിയും, അൽപ്പം മഞ്ഞളും ചേർക്കുക. ശേഷം നിങ്ങൾക്ക് മസാജ് ചെയ്യാവുന്നതാണ്. മുഖത്ത് മുഖക്കുരു ഉണ്ടെങ്കിൽ അതിനെ അവഗണിക്കണം. സ്ക്രബ് ചെയ്ത് ഉണങ്ങിയതിന് ശേഷം നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ : 30 വയസ്സ് കഴിഞ്ഞവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...