Updated on: 1 July, 2022 12:31 PM IST
ഉള്ളി വേണ്ട, കട്ടിയുള്ള ഗ്രേവിയ്ക്ക് ഈ 5 കുറുക്കുവിദ്യകൾ

വെജിറ്റബിൾ കറി ആയാലും ഉരുളക്കിഴങ്ങ് കറിയോ പനീറോ സോയാബീനോ പോലുള്ള കറിയായാലും അവയ്ക്ക് നല്ല ഗ്രേവി ഉണ്ടാക്കാനായി പലപ്പോഴും തേങ്ങാപ്പാലോ, സവാളയോ ചേർക്കാറുണ്ട്. എന്നാൽ കറികളിൽ സവാള അധികമാകുന്നത് പലർക്കും ഇഷ്ടമാകണമെന്നില്ല. അതുപോലെ തേങ്ങാപ്പാൽ എല്ലാ കറികൾക്കും അനുയോജ്യമായ ചേരുവയുമല്ല.

ബന്ധപ്പെട്ട വാർത്തകൾ: ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന മൂന്ന് കൊതിയൂറും വിഭവങ്ങൾ

എങ്കിലും ഗ്രേവിയ്ക്ക് കട്ടിയില്ലെങ്കിൽ വിഭവം രുചികരമാകണമെന്നില്ല. സവാളയും തേങ്ങാപ്പാലും അധികമായോ അനാവശ്യമായോ ചേർക്കാതെ കട്ടിയും കൊഴുപ്പുമുള്ള ഗ്രേവി ഉണ്ടാക്കാനുള്ള ചില അടുക്കള നുറുങ്ങുകൾ ഇവിടെ വിവരിക്കുന്നു.

ഈ തന്ത്രങ്ങൾ പരീക്ഷിച്ചാൽ കറിയുടെ രുചിയിൽ വ്യത്യാസം വരില്ലെന്ന് മാത്രമല്ല, അത് കൂടുതൽ മെച്ചപ്പെടും എന്നതും മറ്റൊരു പ്രത്യേകതയാണ്.

ഗ്രേവി കട്ടിയാക്കുന്നതിനുള്ള കുറുക്കുവിദ്യകൾ (Simple tricks to thicken gravy)

  • ഡ്രൈ ഫ്രൂട്ട്സ് (Dry fruits)

ഗ്രേവി കട്ടിയാക്കാൻ, നിങ്ങൾക്ക് അതിൽ ഡ്രൈ ഫ്രൂട്ട്‌സ് അല്ലെങ്കിൽ ഡ്രൈ ഫ്രൂട്ട്സ് കൊണ്ടുള്ള പേസ്റ്റ് ഉപയോഗിക്കാം. അതായത് കശുവണ്ടി അല്ലെങ്കിൽ ബദാം കൊണ്ടുള്ള പേസ്റ്റ് കറികളിൽ ചേർക്കുന്നത് കറിയ്ക്ക് കൂടുതൽ കൊഴുപ്പും ഒപ്പം രുചിയും നൽകുന്നു. അതേ സമയം, തണ്ണിമത്തൻ വിത്ത് പൊടിച്ച് ചേർക്കുന്നതും കട്ടിയുള്ള ഗ്രേവിയ്ക്ക് സഹായിക്കും.

  • കടലമാവ് (Gram flour)

കറിയ്ക്ക് കൂടുതൽ കൊഴുപ്പും കട്ടിയും ലഭിക്കാൻ കടലമാവ് ചേർക്കുന്നതും നല്ലതാണ്. അതായത്, ചിലർ കറികളിലും മറ്റും മൈദ മാവ് ലായനിയാക്കി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനാൽ തന്നെ കടലമാവ് ഇതിന് പകരക്കാരനായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

  • തൈര് (Curd)

ഗ്രേവി കട്ടിയാക്കാൻ തൈരും ക്രീമും ഉപയോഗിക്കാം. അതായത് വെള്ളം ചേർക്കാത്ത തൈര് കഴിക്കണം. ഇതിനായി ഗ്രേവിയിൽ കുറച്ച് തൈര് ചേർത്ത് 3- 4 മിനിറ്റ് വരെ തിളപ്പിക്കുക.

  • ചോളം പൊടി ചേർക്കാം (Add corn flour)

ഗ്രേവി കട്ടിയാക്കാൻ ചോളമോ പൊടിയോ ചേർക്കുന്നതും ഫലപ്രദമാണ്. അതായത്, ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് ഒരു സ്പൂൺ ചോളപ്പൊടി അതിലേക്ക് ചേർത്ത് ചെറിയ തീയിൽ വേവിക്കുക. ഇങ്ങനെ നിങ്ങൾക്ക് കട്ടിയുള്ള ഗ്രേവി ലഭിക്കും.

  • ഉരുളക്കിഴങ്ങ് കട്ടിയുള്ള ഗ്രേവിയ്ക്ക് (Potatoes for thick gravy)

കൂടുതൽ ഒഴുക്കുള്ള കറികളെ കൂടുതൽ കൊഴുപ്പുള്ളതാക്കാൻ ഉരുളക്കിഴങ്ങ് ചേർക്കുന്നതും നല്ലതാണ്. അതായത്, വേവിച്ച ഉരുളക്കിഴങ്ങ് നന്നായി ചതച്ച് കറിയിലേക്ക് ചേർക്കുക. ശേഷം കറി കട്ടിയുള്ളതാകും.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മാരോഗ്യത്തിന് റോസാ പൂ പായസം ഉണ്ടാക്കാം

English Summary: Use These 5 Tasty Tricks To Thicken Gravy
Published on: 01 July 2022, 12:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now