Updated on: 23 January, 2022 9:48 PM IST
പഞ്ചസാരയ്ക്ക് പകരം ഇവ ഉപയോഗിക്കൂ...

പുതുവർഷത്തിൽ ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നവർ തങ്ങളുടെ ദിനചൈര്യയിലും ഭക്ഷണശൈലിയിലുമെല്ലാം മാറ്റങ്ങൾ വരുത്തേണ്ടത്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിനൊപ്പം, ഏതൊക്കെ ഭക്ഷണപദാർഥങ്ങൾ കഴിവതും ഒഴിവാക്കാമെന്നും അതിന് പകരം ശരീരത്തിന് ഇണങ്ങുന്ന ഏത് ഭക്ഷണം കഴിയ്ക്കാമെന്നതും ശ്രദ്ധിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: കാപ്പിയിൽ കറുവാപ്പട്ട; കുടിച്ചാൽ ഗുണങ്ങൾ പലത്

ഒരു ദിവസം ചായയിൽ തുടങ്ങുന്ന പതിവുകാരാണ് മിക്കവരും. ചായ ഇഷ്ടമല്ലാത്തവർ കട്ടൻകാപ്പിയെയോ പാൽകാപ്പിയെയോ ആശ്രയിക്കും. എന്നാൽ, നല്ല മധുരമുള്ള ചായ കുടിയ്ക്കാനാണ് നിങ്ങൾക്ക് ഏറെ താൽപ്പര്യമെങ്കിൽ അത് ചിലപ്പോൾ അപകടമായിരിക്കും. അതിനാൽ ഇങ്ങനെയുള്ള പാനീയങ്ങളില്‍ നിന്നും പഞ്ചസാരയുടെ അളവ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. എന്നിരുന്നാലും പഞ്ചസാര ഒഴിവാക്കുക എന്നതും പലര്‍ക്കും പ്രയാസമായിരിക്കും.

ചായയിലും കാപ്പിയിലുമെല്ലാം പഞ്ചസാര ചേർക്കുന്നതിന് പകരം മറ്റ് ചില പദാർഥങ്ങൾ ചേർക്കാവുന്നതാണ്. അതിന് മുൻപ് എന്തുകൊണ്ടാണ് പഞ്ചസാരയുടെ ഉപഭോഗം നിയന്ത്രിക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണമെന്നത് നിങ്ങൾ അറിഞ്ഞിരിക്കണം.
ചായയും കാപ്പിയും നല്ല ചൂടാണെങ്കിൽ, പഞ്ചസാര ചേര്‍ക്കുന്നതിലൂടെ അവ എളുപ്പം കുടിച്ചു തീർക്കാൻ പറ്റും. ഇതിന് കാരണം പഞ്ചസാര രക്തത്തില്‍ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നു. ഇങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും പെട്ടെന്നുണ്ടാകുന്ന ഈ വര്‍ധനവ് ആരോഗ്യത്തിന് ഹാനികരമായും ഭവിക്കുന്നു. കുടല്‍, കരള്‍, പാന്‍ക്രിയാസ് എന്നീ അവയവങ്ങളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനും ഇത് വഴിവയ്ക്കുന്നു.

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാൻ പാനീയങ്ങളില്‍ മധുരത്തിനായി മറ്റ് പല മാര്‍ഗങ്ങളും തേടാം. അതായത്, കലോറിയുടെ അളവ് വളരെ കുറവുള്ള പദാർഥങ്ങളെ ആശ്രയിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

പഞ്ചസാരയ്ക്ക് പകരം ഇവ… (Use These Items Instead of Sugar)

  • കറുവപ്പട്ട (Cinnamon)

പഞ്ചസാരയെ പോലെ ദിവസേന ഉപയോഗിച്ചാൽ ശരീരത്തിന് ഹാനികരമായി ബാധിക്കാത്ത സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ചായക്ക് മധുരം വേണമെന്ന് നിർബന്ധമുള്ളവർക്ക് മധുരം ലഭിക്കാൻ കറുവപ്പട്ട ഉപയോഗിക്കാം. ഇതിലേക്ക് അൽപം ഏലക്ക കൂടി ചേർത്താൽ കൂടുതൽ രുചികരമായ ചായ കുടിയ്ക്കാം.

  • വാനില എക്‌സ്ട്രാക്റ്റ് (Vanilla extract)

വാനില എക്‌സ്ട്രാക്റ്റ് പഞ്ചസാരയ്ക്ക് പകരക്കാരനാണ്. പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന  പ്രകൃതിദത്തമായി മധുരമുള്ളതാണ് ഇത്. ബദാം എക്‌സ്ട്രാക്റ്റും പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാം. ചായയിലും മറ്റും ഏതാനും തുള്ളി മാത്രം ചേർത്താൽ മതിയെന്നതാണ് മറ്റൊരു പ്രത്യേകത.

  • കൊക്കോ പൗഡര്‍ (Cocoa Powder)

ആന്റി ഓക്സിഡന്റുകളുടെ കലവറയായ കൊക്കോയും നല്ല രീതിയിൽ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. എന്നാൽ ഇവ ചെറിയ അളവില്‍ കാപ്പിയില്‍ ചേര്‍ക്കാൻ ശ്രദ്ധിക്കുക.
ശരീരത്തിന് ഊർജ്ജം ലഭിക്കാൻ പഞ്ചസാരയില്ലാതെ ബ്ലാക്ക് കോഫിയോ കട്ടൻചായയോ സ്ഥിരമാക്കുന്നതും നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പതിന്മടങ്ങ് ഫലം തരുന്നു. കൂടാതെ, നിങ്ങളുടെ ഓർമശക്തി പോഷിപ്പിക്കുന്നതിനും ഇവ സഹായകരമാണ്.

English Summary: Use These Healthy Items in Tea and Coffee Instead of Sugar
Published on: 23 January 2022, 09:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now