Updated on: 24 March, 2022 1:57 PM IST
സമൃദ്ധിയും സൗഭാഗ്യവും ഐശ്വര്യവും വന്നുചേരാൻ രജനിഗന്ധ

ഹാരം, പൂച്ചെണ്ട് എന്നിവയ്ക്കും പൂജ ആവശ്യങ്ങൾക്കും മാത്രമല്ല, വിദേശനാണ്യം നേടാനുള്ള ലാഭകരമായ ഒരു വാണിജ്യ കൃഷി കൂടിയാണ് രജനിഗന്ധ. കൂടാതെ, വാസ്തുശാസ്ത്രത്തിലും വളരെ പുണ്യ പുഷ്പമായാണ് രജനിഗന്ധയെ കണക്കാക്കുന്നത്. അതിനാൽ തന്നെ വീട്ടിൽ നട്ടുവളർത്തിയാൽ സമൃദ്ധിയും സൗഭാഗ്യവും ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം. എന്നാൽ വീട്ടിൽ ഇവ നട്ടുവളർത്തുന്നതിലും ചില ചിട്ടകളും ദിശകളും നോക്കേണ്ടതുണ്ട്. എങ്കിൽ വീട്ടിൽ ധനസമ്പാദ്യവും ധാന്യ സമ്പാദനവും ഉണ്ടാകുമെന്ന് പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഈ സമയങ്ങളിൽ തുളസിയില നുള്ളാൻ പാടില്ല; കാരണമുണ്ട്

ശരിയായ ദിശയിൽ രജനിഗന്ധ നട്ടുവളർത്തിയാൽ നിങ്ങൾക്ക് വന്നുചേരുന്ന സൗഭാഗ്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • ധനസമ്പാദനം

രജനിഗന്ധ ചെടി കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിലാണ് നടേണ്ടത്. വാസ്തു ശാസ്ത്രമനുസരിച്ച്, ഈ ചെടി കിഴക്കോ വടക്കോ ദിക്കിലോ നട്ടുവളർത്തിയാൽ വീട്ടിൽ സന്തോഷവും ഐശ്വര്യവും വർധിക്കു. വീട്ടിൽ ഐശ്വര്യം വന്നുചേരുന്നതിനും ഇത് ഉത്തമമാണ്.

ബന്ധപ്പെട്ട വാർത്തകൾ: അതിജീവനത്തിന്റെ ചേക്കുട്ടിയുടെ ചേന്ദമംഗലം പഞ്ചായത്ത്; ഭാവി പദ്ധതികൾ

  • കരിയറും പുരോഗതിയും

ധനസമ്പാദനം മാത്രമല്ല, കിഴക്ക് ദിശയിൽ നിന്നും വടക്ക് ദിശയിൽ നിന്നും വരുന്ന രജനിഗന്ധയുടെ സുഗന്ധം കുടുംബാംഗങ്ങളുടെ പുരോഗതിയ്ക്ക് സഹായമാകുന്നു. അവർക്ക് തൊഴിൽപരമായും വിദ്യാഭ്യാസപരമായും ഉന്നതി കൈവരിക്കുമെന്നും വിശ്വസിക്കുന്നു.

  • ബന്ധങ്ങളിൽ സ്നേഹവും ഊഷ്മളതയും വളരും

കാഴ്ചയിൽ പരിശുദ്ധമായ വെളുപ്പ് നിറമുള്ള രജനിഗന്ധ സുഗന്ധം പ്രദാനം ചെയ്യുന്ന സസ്യമാണ്. വീടിനകത്തേക്കും ഗന്ധം പരത്തുന്ന ഈ പുഷ്പം കുടുംബാംഗങ്ങളുടെ ബന്ധത്തെ സ്വാധീനിക്കും.
ദമ്പതികൾക്കിടയിലുള്ള ബന്ധത്തിൽ സ്നേഹം വർധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ബന്ധങ്ങളിൽ പ്രശ്നങ്ങളുള്ള വീടുകളിലെ കിടപ്പുമുറിയുടെ കിഴക്കേ മൂലയിലോ വടക്കോട്ടോ രജനിഗന്ധ ചെടി നടുന്നതിലൂടെ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ദൃഢമാകുമെന്നാണ് വിശ്വാസം.

ബന്ധപ്പെട്ട വാർത്തകൾ: വാസ്തുശാസ്ത്രം പറയുന്നു വീട്ടുമുറ്റത്തെ ഈ 5 ചെടികൾ സമ്പത്ത് വർധിപ്പിക്കും

  • പോസിറ്റിവിറ്റിയുടെ ഗന്ധം

രജനിഗന്ധ പൂക്കളുടെ മണവും നിറവും ഒരു നല്ല അന്തരീക്ഷം നൽകുന്നുണ്ട്. കിഴക്കോ വടക്കോ ദിക്കിൽ രജനിഗന്ധം മണക്കുന്ന വീട്ടിൽ എല്ലായ്പ്പോഴും പോസിറ്റീവ് എനർജി നിലനിൽക്കുമെന്നും കരുതുന്നു.

  • രജനിഗന്ധയുടെ മണ്ണും കാലാവസ്ഥയും

മുല്ല/പിച്ചി പോലെ സാദൃശ്യമുള്ള രജനിഗന്ധയ്ക്ക് നന്നായി നീര്‍വാഴ്ചയുളളതും, മണല്‍ കലര്‍ന്ന എക്കല്‍ മണ്ണും, ചുവന്ന എക്കല്‍ മണ്ണും വളര്‍ച്ചയ്ക്ക് യോജിച്ചതാകുന്നു. കളിമണ്ണിന്‍റെ അളവ് കൂടുതലുളള മണ്ണില്‍ കായികവളര്‍ച്ച കൂടുമെങ്കിലും പുഷ്പിക്കുക വളരെ കുറവാണ്. മഴ കുറഞ്ഞ കാലാവസ്ഥയില്‍ നല്ല തോതില്‍ പൂക്കള്‍ ഉണ്ടാകുന്ന സസ്യമാണിത്.

ഏപ്രിൽ മുതൽ സെപ്തംബർ വരെയാണ് ഈ സുഗന്ധ സസ്യത്തിന് കൃഷിയ്ക്ക് അനുയോജ്യമായ സമയം. കൂടാതെ, മാര്‍ച്ച്- ഒക്ടോബര്‍ കാലയളവില്‍ സ്ഥിരമായി ജലസേചനം നടത്തിയാൽ നന്നായി പൂക്കളുണ്ടാകും. പൂക്കാലം കഴിഞ്ഞാല്‍ ജലസേചനം പരിമിതപ്പെടുത്താവുന്നതാണ്. വേനല്‍ക്കാലത്ത് ഒരാഴ്ചയില്‍ 2 തവണ ജലസേചനം നല്‍കണം.

ബന്ധപ്പെട്ട വാർത്തകൾ: പാലും മണി പ്ലാന്റും ഒരുമിച്ച് സമ്പത്ത് വളർത്തും; വാസ്തു ശാസ്ത്രം പറയുന്നു

നടീലിന് ശേഷം ഏകദേശം 90 മുതൽ 120 ദിവസത്തിനുള്ളിൽ രജനിഗന്ധ ചെടി പൂത്തു തുടങ്ങും. പൂച്ചെണ്ട് അലങ്കരിക്കലിനും വിൽപ്പന ആവശ്യത്തിനുമായി ഇതിന്റെ കാണ്ഡം മുറിക്കാം. പുതിയ പുഷ്പ തണ്ടുകൾ രൂപം കൊള്ളാനും ഇത് സഹായകമാകും.

English Summary: Vastu Tips; Plant Tuberose/Rajanigandha In This Particular Direction For Money And Prosperity
Published on: 24 March 2022, 12:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now