Features

ഈ സമയങ്ങളിൽ തുളസിയില നുള്ളാൻ പാടില്ല; കാരണമുണ്ട്

tulsi
തുളസിയില ഈ സമയങ്ങളിൽ നുള്ളാൻ പാടില്ല

വിശുദ്ധ തുളസി… മതവിശ്വാസപ്രകാരം പുണ്യമായി കാണുന്ന ഹോളി ബേസിൽ (Holy Basil) അഥവാ തുളസി (Tulsi). ഔഷധമൂല്യങ്ങൾ ഏറെയുള്ളതിനാൽ തന്നെ വിശ്വാസത്തിനും അതീതമായി തുളസിയെ വിശുദ്ധമായി കണക്കാക്കുന്നു. തുളസി എന്നാൽ '"തുലനമില്ലാത്തത്' എന്നാണ് സൂചിപ്പിക്കുന്നത്. ആയുർവേദ ചികിത്സയിലായാലും ആരോഗ്യസംരക്ഷണത്തിനായാലും പൂജാ ചടങ്ങുകൾക്കായാലും പകരം വക്കാനാവാത്ത ഗുണങ്ങൾ ചേർന്നതാണ് തുളസി എന്ന് പറയാം.

ബന്ധപ്പെട്ട വാർത്തകൾ:  തുളസിയില ചവച്ചുതിന്നാം, കിടക്കയിൽ വിതറാം; എന്തിനെന്നല്ലേ...

വീടുകളിലും ആരാധനാലയങ്ങളിലുമെല്ലാം തുളസി നട്ടുവളർത്തി പരിപാലിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പരിശുദ്ധമെന്ന് വിശേഷിപ്പിക്കുന്ന തുളസിയെ ഹിന്ദു മത വിശ്വാസത്തിൽ ലക്ഷ്മി ദേവിയായാണ് പരിഗണിക്കുന്നത്. തുളസി ദൈവങ്ങൾക്ക് ചാർത്തുന്നതിന് മാത്രമല്ല, തുളസിമാല ധരിക്കുന്നവർക്ക് മോക്ഷപ്രാപ്തിയുണ്ടാകുമെന്നും വിശ്വാസമുണ്ട്. അതുപോലെ തന്നെ തുളസിച്ചെടിയ്ക്കായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമുണ്ട്. അതായത്, വിശ്വാസപ്രകാരം ചില സമയങ്ങളിൽ തുളസി കൈ കൊണ്ട് തൊടരുതെന്നും, നുള്ളി എടുക്കരുതെന്നും വരെയാണ് വിശ്വാസം.

ബന്ധപ്പെട്ട വാർത്തകൾ: ആയുർവേദത്തിലെ സുവർണ്ണ പ്രതിവിധി 'തുളസി വെള്ളം'

തുളസിയില നുള്ളാൻ പാടില്ലാത്ത സമയം (These Time You Must Not Pluck Tulsi Leaves)

നിഷിദ്ധമായ സമയത്ത് തുളസി ഇറുക്കുകയോ അതിൽ സ്പർശിക്കുകയോ ചെയ്താൽ, മഹാവിഷ്ണുവിന്റെ ശിരസ് മുറിയുന്നത് പോലെയാണെന്ന് ഹിന്ദുമത വിശ്വാസക്കാർ വിചാരിക്കുന്നു. ഇത്തരത്തിൽ തുളസി എപ്പോഴൊക്കെ നുള്ളരുതെന്നാണ് വിശ്വാസത്തിൽ പറയുന്നതെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: വാസ്തുശാസ്ത്രം പറയുന്നു വീട്ടുമുറ്റത്തെ ഈ 5 ചെടികൾ സമ്പത്ത് വർധിപ്പിക്കും

നമ്മുടെ വീടുകളിൽ പ്രധാനമായും നട്ടുവളർത്തുന്ന തുളസികളാണ് കൃഷ്ണ തുളസി, രാമതുളസി, വെളുത്ത തുളസി എന്നിവ. കാട്ടുതുളസി എന്ന മറ്റൊരിനം തുളസിയും ഉണ്ടെങ്കിലും ഇവയെ വലിയ രീതിയിൽ ഉപയോഗിക്കാറില്ല.
എന്നാൽ നമ്മുടെ തുളസിത്തറയിലും വീട്ടുമുറ്റത്തും നട്ടുവളർത്തുന്ന തുളസി ഉച്ചനേരത്തും സന്ധ്യ സമയങ്ങളിലും നുള്ളരുതെന്നാണ് പറയുന്നത്. രാത്രി സമയങ്ങളിലും തുളസിയെ സ്പർശിക്കരുത്.
കൂടാതെ, സംക്രാന്തി, ദ്വാദശി, അമാവാസി, പൗർണമി, ചതുർഥി, അഷ്ടമി പോലുള്ള വിശിഷ്ട ദിവസങ്ങളിൽ തുളസി ഇലകൾ ഇറുക്കുന്നത് ദോഷമെന്ന് പറയാറുണ്ട്.

അഴുക്കു വസ്ത്രം ഉടുത്തും ആരെങ്കിലും മരണപ്പെട്ട പുലയുണ്ടെങ്കിലും നുളസിയെ സ്പർശിക്കരുത്. കൂടാതെ, ശരീരത്തിൽ എണ്ണ തേച്ചതിന് ശേഷം തുളസി നുള്ളരുതെന്നും വിശ്വാസമുണ്ട്. ഇതിന് പുറമെ, ഞായറാഴ്ച ദിവസങ്ങളിലും തുളസി ഇറുക്കരുതെന്ന് പറയാറുണ്ട്. അതേ സമയം, ഐശ്വര്യത്തിനും സമൃദ്ധിക്കുമായി തുളസിയുടെ ചുവട്ടിൽ ദീപം കത്തിച്ച് സന്ധ്യസമയങ്ങളിൽ ആരാധിക്കുന്നത് നല്ലതാണെന്ന് പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ദിവസവും തുളസി ചായ കുടിക്കാം രോഗങ്ങളെ അകറ്റാം

വാസ്തു ശാസ്ത്രത്തിൽ തുളസി (Tulsi In Vastu Shastra)

ഇതിന് പുറമെ, വാസ്തു ശാസ്ത്രത്തിലും തുളസിയ്ക്ക് അഭേദ്യമായ സ്ഥാനമുണ്ട്. ദൈവികമായി കാണുന്ന വീടിന്റെ കിഴക്ക് വശത്ത് നട്ടുവളർത്തണമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പ്രതിപാദിക്കുന്നത്. കൂടാതെ, രാവിലെയും വൈകുന്നേരവും അതിനെ പൂജിക്കുന്നതിലൂടെ ധനസമ്പാദനത്തിന് സഹായിക്കുമെന്നും പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മണി പ്ലാന്റുകള്‍ വീട്ടിലെ ഐശ്വര്യേമാ? എങ്ങനെ വളര്‍ത്താം
പനിയ്ക്കും ജലദോഷത്തിനും തുടങ്ങി നമ്മുടെ മിക്ക ശാരീരിക അസ്വസ്ഥതകൾക്കും സർവ്വരോഗ പ്രതിവിധിയായാണ് തുളസിയെ കാണുന്നത്. അതിനാൽ വീട്ടുമരുന്നിനായും ഒരു തുളസി വീട്ടുമുറ്റത്തുള്ളത് സൗകര്യപ്രദമാണ്.


English Summary: Do Not Pluck Tulsi/ Holy Basil Leaves These Days And Occasions

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds