ഇന്ന് ലോകത്ത് കോടിക്കണക്കിനു ആളുകൾ പിന്തുടരുന്ന ഒരു ജീവിത ശൈലി ആണ് വിഗനിസം(veganism) എന്നാൽ എന്താണ് ശെരിക്കും വിഗനിസം? വെജിറ്റേറിയൻ ഭക്ഷണ ശൈലിയിൽ നിന്നും എന്തെല്ലാം മാറ്റമാണ് ഈ ഒരു ഭക്ഷണ രീതിക്ക് ഉള്ളത്. വെജിറ്റേറിയൻ ഭക്ഷണ ശൈലി ലോകത്തിനു സമർപ്പിച്ച ഒരു രാജ്യമാണ് ഇന്ത്യ, എന്നാൽ ഇന്ന് ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങളും വിഗൻ ഭക്ഷണ രീതിയിലേക്ക് ചേക്കേറുന്നുണ്ട്.നിലവിലെ കണക്കു പ്രകാരം ലോകജനസംഘ്യയിലെ 20 മുതൽ 39% ഇന്ത്യക്കാർ വെജിറ്റേറിയൻ ആണ്. എന്നാൽ ഇപ്പോൾ ലോകജനസംഖ്യയിലെ 9 % ഇന്ത്യക്കാർ വിഗനിസം അവരുടെ ജീവിതത്തിന്റെ ഭാഗമായി ശീലിച്ച് പോരുന്നു.
എന്ത്‌കൊണ്ടാണ് വെജിറ്റേറിയൻ ഭക്ഷണ ശൈലി മാത്രം പോരാ എന്ന് പറയുന്നത്, നമ്മൾ ജീവിക്കുന്ന ഈ മനോഹരമായ ലോകം നാളെയും ഇത് പോലെ നിലനിൽക്കണമെങ്കിൽ ഇങ്ങനെ ഒരു മാറ്റം അനിവാര്യമാണ്. മനുഷ്യർ മാത്രം പോരെ ഇവിടെ നിലനിൽക്കേണ്ടത്, വായുവും മണ്ണും ജലവും ജീവനും ജീവജാലങ്ങളും ഇവിടെ എന്നും നിലനിൽക്കെണ്ടതുണ്ട്, അതോടൊപ്പം തന്നെ മനുഷ്യനിൽ ദയയും അനുകമ്പയും ചോർന്നു പോവാതെ കൂടെ വേണം, ഇത് മാത്രം പോരെ അക്രമരഹിതമായ ഒരു അന്തരീക്ഷം ഈ ഭൂമിയിൽ നിലനിർത്തേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. വിഗൻ ഭക്ഷണം എന്നാൽ സസ്യാധിഷ്ഠിത ഭക്ഷണം എന്നാണ് ഉദ്ദേശിക്കുന്നത് ഒരു മൃഗത്തെയും പക്ഷിയെയും ഇതിനു വേണ്ടി കൊല്ലുകയോ അതിന്റെ മാംസമോ മുട്ടയോ പാലോ ഒന്നും തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നില്ല, ഉപയോഗിക്കുന്നതെല്ലാം സസ്യാഹാരം ആണ്. വിഗാൻ എന്നത് ഭക്ഷണത്തിൽ മാത്രം അല്ല ഒതുങ്ങി നിൽക്കുന്നത്, ഇന്ന് നിലവിൽ പല ഇന്റർനാഷണൽ ബാഗ്, വസ്ത്ര നിർമാണ കമ്പനികളും അവരുടെ ഉൽപ്പന്നത്തെ വിഗാൻ എന്ന ലേബലിലേക്ക് മാറ്റുകയാണ്. ഒരുപാഡ് നാഷണൽ ആൻഡ് ഇന്റർനാഷണൽ സെലിബ്രിറ്റീസ് വിഗാൻ ഉൽപ്പന്നങ്ങളുടെ ആരാധകരാണ്. എന്നാൽ ഇന്ന് ഇന്ത്യയിൽ തന്നെ ഒരുപാട് വിഗൻ കഫേകൾ പ്രചാരത്തിൽ ഉണ്ട്.
വിഗൻ എങ്ങനെ ഒരു ശീലമാക്കാം
1. ആരോഗ്യത്തിന്റെ ഭാഗമാക്കാം: ഭക്ഷണത്തിൽ സസ്യാഹാരങ്ങളും സസ്യാധിഷ്ഠിത പാലുൽപ്പനങ്ങൾ ഉൾപ്പെടുത്തുന്ന വഴി ഇതൊരു നിത്യശീലമാക്കാം, സസ്യഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്ന വഴി ഒരുപാട് രോഗങ്ങളെ തടുക്കാൻ കഴിയും, കൂടാതെ ഭക്ഷണത്തിൽ പഴങ്ങൾ, പരിപ്പ്, വിത്തുകൾ, പച്ചക്കറികൾ എന്നിവ പോലുള്ള ആരോഗ്യ-പ്രോത്സാഹന ഭക്ഷണങ്ങൾ ഇടം നൽകുന്ന വഴി നിറയെ പോഷകങ്ങളും, നാരുകളും, വിറ്റാമിനുകളും ശരീരത്തിന് ലഭിക്കുന്നു. പോഷകാഹാരത്തെക്കുറിച്ചും കൂടുതലറിയാനും ആരോഗ്യപൂർണമായ ഭക്ഷണക്രമം മെച്ചപ്പെടുത്താനുമുള്ള മികച്ച ഒരു അവസരമാണ് സസ്യാഹാരത്തിലേക്ക് പോകുന്നത്. ഇത് വഴി ആരോഗ്യ പൂർണമായ ഒരു മനസ്സും ശരീരവും ഇത് പ്രധാനം ചെയുന്നു.
2. മൃഗങ്ങൾക്ക് വേണ്ടി: ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ ചൂഷണം ചെയ്യുന്നത് തടയുക മാത്രം അല്ല, വിഗൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്എന്ന് ഓരോ വ്യക്തിയും ആദ്യം തന്നെ മനസിലാക്കേണ്ടതുണ്ട്. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്ന് പലരും വിശ്വസിക്കുന്നു. മൃഗങ്ങളുടെ ഉൽപന്നങ്ങൾ ഒഴിവാക്കുന്നത് എല്ലായിടത്തും മൃഗ പീഡനത്തിനും മൃഗ ചൂഷണത്തിനും എതിരെ നിങ്ങൾക്ക് ഒരു നിലപാട് സ്വീകരിക്കാൻ കഴിയുന്ന ഏറ്റവും വ്യക്തമായ മാർഗമാണ്. സസ്യാഹാരം കഴിക്കുന്നത് മൃഗങ്ങളോടുള്ള യഥാർത്ഥ അനുകമ്പ കാണിക്കുന്നതിന് തുല്യമാണ് എന്ന് മനസിലാക്കേണ്ടതുണ്ട്.
3. പരിസ്ഥിതി ക്ക് വേണ്ടി: ഇന്ന് നാം പ്ലാസ്റ്റിക് വരെ റീസൈക്കിൾ ചെയ്യത് ഉപയോഗിക്കുന്നു എന്തെന്നാൽ പ്ലാസ്റ്റിക് പരിസ്ഥിതി ക്ക് ദോഷം ചെയുന്നതു കൊണ്ടാണ്. പച്ചയായ ജീവിതം നയിക്കാനുള്ള വഴികളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. കാർബൺ കാൽപാദങ്ങൾ കുറയ്ക്കാൻ ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ കാര്യങ്ങളിലൊന്നാണ് മൃഗ ഉൽപ്പന്നങ്ങളും ഒഴിവാക്കുക എന്നുള്ളത്.
4. ജനങ്ങൾക്ക് വേണ്ടി : ഫാഷൻ ലോകത്ത് വസ്ത്രത്തിനു വേണ്ടിയും, ബാഗ് നിർമാണത്തിന് വേണ്ടിയും ഒരുപാട് മൃഗങ്ങളുടെ രോമവും, ചില വസ്ത്രങ്ങൾക്കും ബാഗിനും മൃഗങ്ങളുടെയും പാമ്പിന്റെ തൊലിയും ശരീരത്തിൽ നിന്ന് വേർ പെടുത്തുന്നുണ്ട്. രുചിക്ക് വേണ്ടിയും ആഡംബരത്തിനു വേണ്ടിയും നമ്മൾ ബലിയാടാക്കുന്നത് ഒരുപാട് മിണ്ടാപ്രാണികളുടെ ജീവൻ ആണ് എന്നോർക്കണം. മൃഗങ്ങളുടെ മാംസവും പാലും മുട്ടയും എല്ലാം കഴിക്കണം എന്നുള്ളത് ഒരു അനിവാര്യമായ കാര്യമാണ് എന്ന കരുതരുത്.
ഓരോ തവണ നമ്മൾ ഭക്ഷണം കഴിക്കുമ്പോഴെല്ലാം മൃഗങ്ങളെ സഹായിക്കാൻ വേണ്ടി നമുക്ക് വിഗൻ തിരഞ്ഞെടുക്കാം. ഒരു മൃഗ ഉൽപ്പന്നത്തിൽ നിന്ന് സസ്യാഹാരത്തിലേക്ക് മാറുമ്പോഴെല്ലാം ഒരു വ്യക്തി എന്ന നിലയിൽ നമ്മൾ അനുകമ്പയെ തിരഞ്ഞെടുക്കുന്നു. കച്ചവടത്തിനും മാംസത്തിന് വേണ്ടി എല്ലായിടത്തും വളർത്തുന്ന മൃഗങ്ങൾക്ക് വേണ്ടി നമ്മൾ നിലകൊള്ളുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ള ആളുകൾ ഈ ഭക്ഷണരീതിയിലേക്ക് വരുന്നത് കൊണ്ട് വിഗനിസം മുഖ്യധാരയിലേക്ക് വരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: സസ്യാധിഷ്ഠിത പാൽ പാലിന് പകരമോ?