1. Health & Herbs

ഇന്നത്തെ ശൈലിയിലുള്ള ഭക്ഷണരീതിക്ക് മറുമരുന്നാണ് കൂണുകളെന്ന് പഠനം

പിസ്സ, ബർഗർ, തുടങ്ങിയ ജങ്ക് ഫുഡുകളിൽ കൂടുതൽ കൊഴുപ്പടങ്ങിയതിനാൽ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നു. ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം, ക്യാൻസർ എന്നിങ്ങനെ ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് നമ്മളെ കൊണ്ടെത്തിക്കുന്നത്. ചില മാരകരോഗങ്ങൾ നമ്മുടെ ജീവിതത്തിന് തന്നെ ഭീഷണിയായി മാറുകയും ചെയ്യും.

Meera Sandeep

പിസ്സ, ബർഗർ, തുടങ്ങിയ ജങ്ക് ഫുഡുകളിൽ കൂടുതൽ കൊഴുപ്പടങ്ങിയതിനാൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നു.  ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം, ക്യാൻസർ എന്നിങ്ങനെ ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് ഇവ നമ്മളെ കൊണ്ടെത്തിക്കുന്നത്.  ചില മാരകരോഗങ്ങൾ നമ്മുടെ ജീവിതത്തിന് തന്നെ ഭീഷണിയായി മാറുകയും ചെയ്യും. എന്നാൽ മഷ്റൂം ചേർത്ത ഭക്ഷണങ്ങൾ ജങ്ക് ഫുഡുകളുടെ കൂടെ കഴിക്കുകയാണെങ്കിൽ ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാവുമെന്ന് പഠനം പറയുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യത്തിനും ഭക്ഷണത്തിനും കൂൺ

ഇന്നത്തെ ഭക്ഷണക്രമവും ജീവിതരീതിയിലെ മാറ്റങ്ങളും എങ്ങനെ രോഗ പ്രതിരോധശേഷിയെ നശിപ്പിച്ച്  മാരകരോഗങ്ങൾക്ക് കാരണമാകുന്നുവെന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തവെയാണ് കൂണിനെ കുറിച്ചുള്ള ഈ പുതിയ പഠനം ഉണ്ടായത്.  പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ എങ്ങനെ ചെറുക്കാമെന്ന് അവർ പ്രത്യേകമായി പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്.  വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ദഹനവ്യവസ്ഥയിലുണ്ടാവുന്ന പ്രശ്നങ്ങളാണ് ജീവിതശൈലിരോഗങ്ങളുടെ അടിസ്ഥാനം.

ബന്ധപ്പെട്ട വാർത്തകൾ: പാചകത്തിനായി കൂൺ എങ്ങനെ തിരഞ്ഞെടുക്കാം? അവ എങ്ങനെ സംഭരിച്ചുവെക്കാം?

ആന്തരാവയവങ്ങളുടെ പ്രവർത്തനശേഷിയിൽ വരുന്ന മാറ്റങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നു.  മോശമായ ഭക്ഷണരീതി കൊണ്ട് ഉണ്ടാവുന്ന പൊണ്ണത്തടി ശരീരത്തിലെ ടൂറിസിബാക്ടർ എന്ന ബാക്ടീരിയയെ വല്ലാതെ കുറയ്ക്കുന്നു.  ഈ ബാക്ടീരിയ മനുഷ്യരടക്കമുള്ള ജീവികളിൽ ദഹനവ്യവസ്ഥയെ സുഗമമാക്കുന്നതായാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കാനുണ്ട്. സാധാരണയല്ലാത്ത ഭക്ഷണരീതി കൊണ്ട് പൊണ്ണത്തടി ഉണ്ടാവുന്നവരിൽ ദഹനവ്യവസ്ഥ പ്രതിസന്ധിയിലാവും.

ബന്ധപ്പെട്ട വാർത്തകൾ: ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവ ചെയ്‌തു നോക്കൂ

വെയിലത്ത് ഉണക്കിയ ഓയിസ്റ്റർ കൂണുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഏറെ പോഷകഗുണങ്ങൾ നൽകുമെന്നും പഠനം പറയുന്നു. ദഹനത്തിനാവശ്യമായ നാരുകളും വിറ്റാമിൻ ഡിയും ഈ കൂണുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ലോകമെമ്പാടും ഈ കൂണുകൾ സുലഭമായി ലഭിക്കുന്നതാണ്. പുതിയ ഭക്ഷണരീതി ഏത് തരത്തിൽ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നുവോ അതിനെ ചെറുക്കാൻ കൂണുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് പഠനത്തിൻെറ നിഗമനം.

പ്രകൃതിയിൽ നിന്ന് തന്നെ കിട്ടുന്ന ഭക്ഷണ പദാർഥമായതിനാൽ അതിൻെറ ഗുണങ്ങളും ഏറെയാണ്. ഒട്ടുമിക്ക ദഹന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാവാൻ കൂണുകൾ കഴിക്കുന്നതിലൂടെ സാധിക്കുന്നു.  ഇത്തരം കൂണുകൾ എങ്ങനെയാണ് ദഹനവ്യവസ്ഥയ്ക്ക് ഗുണകരമാവുന്നതെന്നുള്ള വിശദമായ വിവരണം പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കൂണുകൾ ഭക്ഷ്യയോഗ്യമാണോ അതോ വിഷമാണോയെന്ന് എങ്ങനെ തിരിച്ചറിയാം?

ആന്തരിക അവയവയങ്ങളുടെ പ്രവർത്തനരീതി വഷളാവുന്നതിൽ ടൂറിസിബാക്ടറിൻെറ അഭാവം ബാധിക്കുന്നുണ്ടോയെന്ന് ഈ ഗവേഷണസംഘം ഇനിയും പഠനം നടത്തും. പൊണ്ണത്തടി കൊണ്ടുണ്ടാവുന്ന ദഹന പ്രശ്നങ്ങളിലും മൊത്തം ദഹന വ്യവസ്ഥയിലും ടൂറിസിബാക്ടറിൻെറ സ്വാധീനം എന്താണെന്ന് പഠനത്തിലൂടെ കൂടുതൽ വ്യക്തത കൈവരുമെന്നും ഗവേഷകർ പറയുന്നു.  പുതിയ ഭക്ഷണരീതി കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾക്ക് കൂണുകൾ എത്രത്തോളം പരിഹരിക്കുമെന്ന് പഠനം വിശദമാക്കുന്നുണ്ട്. ഭക്ഷണത്തിൽ കൂണുകൾ ഉൾപ്പെടുത്തിയാൽ ദഹനവ്യവസ്ഥയ്ക്ക് വലിയ ഗുണം ചെയ്യുമെന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ടെന്നും ഗവേഷകർ വിശദീകരിക്കുന്നു.

English Summary: Studies show that mushrooms are an antidote to today's diet

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds