ആഹാരവും ജീവിതരീതിയും മാറിയതോടെ ശരീരഭാരത്തിലും വ്യത്യാസങ്ങൾ തുടങ്ങി. ശരീരഭാരം കുറയ്ക്കാൻ പല തരത്തിലുള്ള വർക്കൗട്ടുകളും പരീക്ഷിച്ച് നോക്കുന്നവരുണ്ട്. ഭാരം കുറയ്ക്കാൻ രാവിലെയും വൈകിട്ടുമെല്ലാം വ്യായാമം ചെയ്തിട്ടും, ആഹാരത്തിൽ കടുത്ത നിയന്ത്രണം കൊണ്ടുവന്നിട്ടും ആവശ്യമായ ഫലം ലഭിക്കണമെന്നില്ല. ഇതിനെന്താണ് കാരണമെന്ന് അറിയാമോ? തെറ്റായ ഫിറ്റ്നസ് ദിനചര്യയും മറ്റുമായിരിക്കും ഡയറ്റിലെ പാകപ്പിഴകൾക്ക് കാരണമാകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ജിം വേണ്ട; ഈ ശീലങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്ക്കാം
അതിനാൽ തന്നെ നാം ശരീരഭാരം കുറയ്ക്കാനായി എടുക്കുന്ന ഓരോ ഫിറ്റ്നെസ് ചുവടുകളിലും വലിയ ശ്രദ്ധ കൊണ്ടുവരണമെന്നത് പ്രധാനമാണ്.
മാർച്ചിലെ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനത്തിൽ, ദിവസവും 10,000 ചുവടുകൾ നടന്നാൽ അത് ആരോഗ്യത്തിന് വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന ഒരു കണ്ടെത്തലിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. അതായത്, 1000 ചുവടുകൾ നടക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് ശരീരഭാരം കുറയ്ക്കാൻ നിർണായക കാരണമാകുമെന്നതിന് മതിയായ തെളിവുകളില്ല.
ഏകദേശം, 47,000 ആളുകളുടെ ഫിറ്റ്നസ് പ്രവർത്തനങ്ങളെ അപഗ്രഥിച്ച് ലാൻസെറ്റ് നടത്തിയ പഠനത്തിൽ ഇതിനെ കുറിച്ച് വിശദമാക്കുന്നത് എന്തെന്നാൽ, 10,000 സ്റ്റെപ്പുകൾ നടക്കുന്നത് ശരീരഭാരം കുറക്കുമെന്ന ധാരണ തെറ്റാണെന്നാണ്. അതായത്, ആരോഗ്യത്തിന് അതിശയകരമായ ഗുണങ്ങൾ ഇതിലൂടെ ഒരുപക്ഷേ ലഭിച്ചേക്കാം. എന്നാൽ, ഇതിലൂടെ ശരീരഭാരത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നുമുണ്ടാകില്ല എന്നതാണ്.
10,000 ചുവടുകൾ നടന്നാൽ ശരീരഭാരം കുറയില്ലെങ്കിലും, ശരിയായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും നിങ്ങളുടെ ഭാരം പലമടങ്ങ് കുറയ്ക്കാൻ കഴിയുമെന്നതാണ്. പൊണ്ണത്തടിയെ കൂടാതെ, വയറിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പും മറ്റൊരു ആരോഗ്യപ്രശ്നമായതിനാൽ, ഇത് കുറയ്ക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ചില പൊടിക്കൈകളാണ് ഇവിടെ വിവരിക്കുന്നത്.
തടി കുറയ്ക്കാൻ വ്യായാമത്തിൽ നിങ്ങൾ ചെയ്യേണ്ടത്…
ദിവസവും രാവിലെ കുറഞ്ഞത് 20 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. വൈകുന്നേരം വ്യായാമം ചെയ്യുന്നതിനേക്കാൾ രാവിലെ വ്യായാമം ചെയ്യുന്നതാണ് കൂടുതൽ ഗുണം ചെയ്യുന്നത്. രാത്രി അര മണിക്കൂർ നടക്കുന്നതിനേക്കാൾ ശരീരഭാരം കുറയ്ക്കുന്നതിനായി രാവിലെ 20 മിനിറ്റ് നടക്കുന്നത് ഉത്തമമാണ്.
തടി കുറയ്ക്കാൻ ആഹാരത്തിൽ നിങ്ങൾ ചെയ്യേണ്ടത്…
പകൽ സമയത്ത് നിങ്ങൾക്ക് വീണ്ടും വീണ്ടും വിശപ്പ് തോന്നാതിരിക്കാൻ ആരോഗ്യകരമായ ചില ലഘുഭക്ഷണങ്ങൾ കരുതാവുന്നതാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ പ്രതിരോധിക്കുകയും, ആരോഗ്യകരമായ ഈ ലഘുഭക്ഷണങ്ങൾ നിങ്ങളുടെ മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പഴങ്ങൾ, തൈര്, പരിപ്പ് മുതലായവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് ആരോഗ്യം പ്രദാനം ചെയ്യുന്നത് കൂടാതെ, ശരീരത്തിൽ അധികമായി കലോറി അടിഞ്ഞുകൂടാതിരിക്കാനും സഹായിക്കും.
ഏതൊക്കെ കഴിക്കണമെന്നത് പോലെ പ്രധാനമാണ് എന്തൊക്കെ ഒഴിവാക്കണമെന്നതും. പുറത്ത് നിന്ന് വാങ്ങുന്ന ജങ്ക് ഫുഡ് കഴിക്കാതിരിക്കാൻ ശ്രമിക്കുക. എണ്ണയും മധുരവും കൂടുതലുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് പരമാവധി നിയന്ത്രിക്കുക. പകരം വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കൂടുതൽ തെരഞ്ഞെടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: തേൻ ഇങ്ങനെ കഴിച്ചാൽ വിഷം; വണ്ണം കുറയ്ക്കാൻ തേൻ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക!
കഴിയുന്നത്ര വെള്ളം കുടിക്കുക. വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ മാത്രമല്ല, മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും. സാധാരണ വെള്ളം മാത്രമല്ല, നെല്ലിക്ക ജ്യൂസോ നാരങ്ങാവെള്ളമോ കുടിക്കുന്നതും ശരീരത്തിന് വളരെ പ്രയോജനകരമാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും സഹായിക്കുന്നു.