ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതമായ മൗന ലോവ 40 വർഷത്തിന് ശേഷം ആദ്യമായി പൊട്ടിത്തെറിച്ചു. ആറ് സജീവ അഗ്നിപർവ്വതങ്ങളുടെ ആവാസ കേന്ദ്രമായ ഹവായിയിലാണ് ഈ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച അഗ്നിപർവ്വതത്തിന്റെ മുകളിൽ നിന്ന് ചൂടുള്ള ലാവ പൊട്ടിപ്പുറപ്പെട്ടപ്പോൾ യുഎസിലെ ഹവായിക്ക് മുകളിലുള്ള ആകാശം ചുവന്ന നിറമായി മാറി.
ഞായറാഴ്ച വരെ ഈ പ്രദേശത്ത് നിരവധി ഭൂകമ്പങ്ങളും ഭൂചലനങ്ങളും ഉണ്ടായതിനാൽ ഒരു സ്ഫോടനം ഉണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു. ലാവ പർവതത്തിനുള്ളിൽ അടങ്ങിയിരിക്കുന്നതിനാൽ ഇപ്പോൾ താഴ്ന്ന ചരിവുകളിൽ താമസിക്കുന്ന ഹവായിക്കാർക്ക് ഭീഷണിയില്ല എന്ന്, യുഎസ് ജിയോളജിക്കൽ സർവീസ് (USGS) പറഞ്ഞു. എന്നിരുന്നാലും, അഗ്നിപർവ്വത വാതകങ്ങളും നല്ല ചാരവും ജനവാസ മേഖലകളിലേക്ക് ഒഴുകിയേക്കാമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.
സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ദ്വീപിന് മുകളിലുള്ള രാത്രി ആകാശം ചുവന്നതായി കാണപ്പെട്ടു, മൗന ലോവ അതിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ശാന്തമായ കാലഘട്ടം അവസാനിപ്പിച്ചിരിക്കുന്നു. ഹവായ് ദ്വീപുകൾ രൂപീകരിച്ച അഗ്നിപർവ്വത ശൃംഖലയുടെ ഭാഗമാണ് മൗന ലോവ. ദ്വീപിലെ ഏറ്റവും വലിയ നഗരമായ ഹിലോയുടെ 8 കിലോമീറ്റർ ചുറ്റളവിൽ ലാവ പ്രവാഹം അയച്ചുകൊണ്ട് 1984 മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചത്.
മുൻകരുതൽ നടപടിയെന്ന നിലയിൽ, ഹവായിയൻ അധികൃതർ ഷെൽട്ടറുകൾ തുറന്നിട്ടുണ്ടെങ്കിലും ലാവ ജനവാസ മേഖലകൾക്ക് ഭീഷണിയാകുമെന്നതിന്റെ സൂചനകളൊന്നും ഇല്ലെന്ന് അവർ ചൂണ്ടിക്കാണിച്ചതിനാൽ ഒഴിപ്പിക്കൽ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. USGS അനുസരിച്ച്, മൗന ലാവോ അവസാനമായി പൊട്ടിത്തെറിച്ചത് 1984-ലാണ്, അതിനു ശേഷം ഹവായിയിലെ ജനസംഖ്യ ഇരട്ടിയായി. സ്‌ഫോടനം പർവതത്തിന്റെ മുകളിൽ നിന്ന് മാറി കാൽഡെറയുടെ അതിർത്തിക്കൾക്കപ്പുറത്തേക്ക് പോവുകയാണെകിൽ, ലാവാ പ്രവാഹങ്ങൾ വേഗത്തിൽ താഴേക്ക് നീങ്ങുകയും ചെയ്താൽ ദ്വീപിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളായ ഹിലോയ്ക്കും കോനയ്ക്കും അപകടമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി.
ബന്ധപ്പെട്ട വാർത്തകൾ: യുപി ദേശീയ ആരോഗ്യ ദൗത്യത്തിൽ 17,000-ലധികം തസ്തികകളിലേക്ക് നിയമനം