1. News

യുപി ദേശീയ ആരോഗ്യ ദൗത്യത്തിൽ 17,000-ലധികം തസ്തികകളിലേക്ക് നിയമനം

ഉത്തർപ്രദേശിലെ നാഷണൽ ഹെൽത്ത് മിഷൻ (NHM) കരാർ അടിസ്ഥാനത്തിൽ 17,291 തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.

Raveena M Prakash
17000 posts to be filled in National Health Mission of UP
17000 posts to be filled in National Health Mission of UP

ഉത്തർപ്രദേശിലെ നാഷണൽ ഹെൽത്ത് മിഷൻ (NHM) കരാർ അടിസ്ഥാനത്തിൽ 17,291 തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ANM, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, മറ്റ് ടെക്‌നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. നവംബർ 27 മുതൽ ഡിസംബർ 12 വരെ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. പദ്ധതികൾ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് വലിയ തോതിലുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചു.

17,291 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 100 മാർക്കിന്റെ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഉദ്യോഗാർത്ഥി കമ്പ്യൂട്ടർ പരീക്ഷയിൽ വിജയിക്കേണ്ടത് നിർബന്ധമായിരിക്കും.

എൻഎച്ച്എമ്മി(NHM) ന്റെ നിരവധി സ്കീമുകൾ യുപിയിൽ നടപ്പാക്കുന്നുണ്ടെങ്കിലും, ദേശീയ നഗര ആരോഗ്യ ദൗത്യം, ജില്ലാ ആരോഗ്യ സൊസൈറ്റി, മാതൃ ആരോഗ്യം, കമ്മ്യൂണിറ്റി പ്രോസസ്, ആർബിഎസ്കെ (RBSK), ചൈൽഡ് ഹെൽത്ത് (Child Health), പിഎം അഭിം (PM Abhim), 15 ഫിനാൻസ് കമ്മീഷൻ, നാഷണൽ പ്രോഗ്രാം, നോൺ-കമ്മ്യൂണിക്കബിൾ ഡിസികൾ(Non communicable Dc), ബ്ലഡ് ബാങ്ക്, ട്രെയിനിംഗ് സ്കീം എന്നിവയുൾപ്പെടെ ആകെ 12 സ്കീമുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

18 നും 40 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റിനായി അപേക്ഷകർ ഒരു തരത്തിലുള്ള ഫീസും നിക്ഷേപിക്കേണ്ടതില്ല. ഓരോ പദ്ധതിക്കും പ്രത്യേകം ഓണറേറിയം നിശ്ചയിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 12,500 രൂപ മുതൽ 30,000 രൂപ വരെ നൽകും.

ബന്ധപ്പെട്ട വാർത്തകൾ: BXX കോവിഡിന്റെ ഏറ്റവും ഉയർന്ന ഉപ-വകഭേദമെന്ന് വിദഗ്ദ്ധർ

English Summary: 17000 posts to be filled in National Health Mission of UP

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds