മുടി അഴകോടേയും ആരോഗ്യത്തോടേയും നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. വരണ്ട ചകിരി പോലെയുള്ള മുടി പലരുടേയും പ്രശ്‌നമാണ്. പ്രത്യേകിച്ചും തണുപ്പുകാലങ്ങളിൽ ചർമ്മവും ശിരോചർമ്മവും വരണ്ടുപോകുന്നതുകൊണ്ട് പ്രശ്‌നം രൂക്ഷമാകുന്നു. ഇത് താരൻ വരെ ഉണ്ടാവുന്നതിലേക്കും നയിക്കുന്നു. പല തരം ഷാംപൂ മാറി മാറി ഉപയോഗിച്ചാലും മറ്റ് ഹെയർ ഉല്പന്നങ്ങൾ കൊണ്ടും ഈ പ്രശ്നം പരിഹരിക്കുക അത്ര നിസ്സാരമല്ല.
എന്നാൽ ഈ പ്രശ്‌നത്തിന് പരിഹാരമായി നമ്മുടെയൊക്കെ അടുക്കളയിൽ കാണുന്ന തൈര് കൊണ്ടുള്ള ഒരു പ്രയോഗം നടത്തി നോക്കാം. തൈര് ചേർത്ത് ഉണ്ടാക്കുന്ന ചില ഹെയർ മാസ്കുകളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ജമന്തിപ്പൂവ് ഇങ്ങനെ 3 വിധത്തിൽ ഉപയോഗിച്ച് നോക്കൂ, തിളങ്ങുന്ന സിൽക്കി മുടി ഉറപ്പ്
* ഒരു കപ്പ് ഫ്രഷ് തൈര് എടുത്ത് നന്നായി അടിച്ചെടുത്ത ശേഷം ഇത് ശിരോചർമ്മത്തിലും മുടിയിലും പുരട്ടി കുറച്ച് മിനിറ്റ് നേരത്തേക്ക് വിരൽത്തുമ്പ് കൊണ്ട് മൃദുവായി മസാജ് ചെയ്യുക. ഷവർ ക്യാപ് ധരിച്ച് മുടി മൂടുക. ഒരു മണിക്കൂർ നേരം വച്ചതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ആവർത്തിക്കുക. മുടിയുടെ സംരക്ഷണത്തിന് തൈര് ഉപയോഗിക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗമാണിത്.
ബന്ധപ്പെട്ട വാർത്തകൾ: വേനലിൽ തിളങ്ങാൻ തൈര്
* അര കപ്പ് തൈരിൽ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ ചേർക്കുക. രണ്ട് ചേരുവകളും നന്നായി യോജിപ്പിച്ച് ഹെയർ മാസ്ക് തയ്യാറാക്കുക. ഇത് മുടിയിലും ശിരോചർമ്മത്തിലും പുരട്ടുക, വിരൽത്തുമ്പ് കൊണ്ട് മൃദുവായി മസാജ് ചെയ്യുക. കുറച്ച് മിനിറ്റ് മസാജ് ചെയ്യുന്നത് തുടരുക, തുടർന്ന് മാസ്ക് ഒരു മണിക്കൂർ വയ്ക്കുക. ശേഷം, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. പരുപരുത്ത മുടിയുടെ സംരക്ഷണത്തിനായി ആഴ്ചയിൽ ഒരിക്കൽ വെളിച്ചെണ്ണയും തൈരും ചേർത്ത ഈ പ്രതിവിധി ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണ മികച്ചത്
* ഒരു പഴുത്ത അവോക്കാഡോ പകുതിയായി മുറിച്ച് അതിലെ കുരുവും തൊലിയും നീക്കം ചെയ്യുക. ഇനി ഇത് നന്നായി ഉടച്ചെടുക്കുക, അതിലേക്ക് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ പുതിയ തൈര് ചേർക്കുക. വരണ്ട മുടിയുടെ സംരക്ഷണത്തിനായി തൈര് ഉപയോഗിച്ച് ഹെയർ മാസ്ക് തയ്യാറാക്കാൻ ഈ ചേരുവകൾ നന്നായി യോജിപ്പിക്കുക. മുടിയിലും ശിരോചർമ്മത്തിലും ഈ ഹെയർ മാസ്ക് പുരട്ടി നിങ്ങളുടെ വിരൽത്തുമ്പ് ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുന്നതിന് മുമ്പ് 30-40 മിനിറ്റ് കാത്തിരിക്കുക. ആഴ്ചയിൽ ഒരിക്കൽ ഇത് ആവർത്തിക്കുക.
* ഒരു കപ്പ് തൈര് എടുത്ത് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ കലർത്തുക. ഈ ഹെയർ മാസ്ക് വിരലുകൾ ഉപയോഗിച്ച് തലയിൽ മസ്സാജ് ചെയ്യുക, കൂടാതെ മുടിയിലും ഇത് പുരട്ടുക. മസാജ് ചെയ്യുന്നത് പൂർത്തിയാക്കിക്കഴിഞ്ഞാൽ, നിങ്ങളുടെ മുടി ഷവർ ക്യാപ് ധരിക്കുക. 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് എല്ലാം കഴുകിക്കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ മാസ്ക് ഉപയോഗിക്കാവുന്നതാണ്. വരണ്ട മുടിയുടെ സംരക്ഷണത്തിന് തൈര് ഉപയോഗിക്കാനുള്ള നല്ലൊരു വഴിയാണിത്.