Updated on: 30 April, 2021 9:21 PM IST
പച്ചക്കറി

ചില അശ്രദ്ധകൾക്ക് വലിയ വില കൊടുക്കേണ്ടി വരും. വലിയ വില.

എല്ലാ പൂന്തോട്ടപരിപാലനത്തെയും പോലെ, മികച്ച പച്ചക്കറികൾ വളർത്തുന്നതും വിളവെടുക്കുന്നതും എല്ലാവർക്കും സന്തോഷമാണ്.

പക്ഷെ,സാധാരണയായി സംഭവിക്കുന്ന 10 തെറ്റുകൾ!

01 കാലാവസ്ഥക്ക് അനുയോജ്യമാവാതെ, സമയം നോക്കാതെ ഉള്ള നടീൽ.

കൃഷി ആരംഭിക്കാൻ എല്ലാവരും അക്ഷമരാണ്.പക്ഷെ തിരഞ്ഞെടുക്കുന്ന ചില വിത്തിനങ്ങൾക്കു അതിന്റേതായ സമയമുണ്ട് ദാസാ.

02 ഒരു മോശം സ്ഥലം/സ്ഥാനം തിരഞ്ഞെടുക്കുന്നു

നല്ല സൂര്യപ്രകാശം വേണ്ടത് കൊണ്ടുപോയി വീടിനു ഇറയത്തും, തണുപ്പ് കാലാവസ്ഥ ഇഷ്ടപ്പെടുന്നതിനെ കൊണ്ടുപോയി പൊരി വെയിലത്തും ദയവു ചെയ്തു നടരുത്.
വെള്ളവും സൂര്യപ്രകാശവും അതവരുടെ അവകാശമാണ്. പക്ഷെ യോജിക്കുന്ന തരത്തിൽ.

03 മണ്ണിനെ അറിയുക

നല്ല ഒരു തോട്ടക്കാരനാകാൻ, മണ്ണിനോട് ഒരു യഥാർത്ഥ സ്നേഹം വളർത്തിയെടുക്കണം. നല്ല മണ്ണ് എല്ലാത്തരം പ്രയോജനകരമായ ജീവികളെയും സംരക്ഷിക്കുന്നു, അത് പ്രശ്നങ്ങളുടെ ആരംഭത്തെ തന്നെ തടയുന്നതിനൊപ്പം മണ്ണിനെ അഗീരണം ചെയ്യാവുന്ന പോഷകങ്ങളുടെ ശേഖരമാക്കി മാറ്റാൻ സഹായിക്കുന്നു.

ഉദാഹരണത്തിനു,കരിയിലകൾ കത്തിച്ചു നശിപ്പിക്കാതെ, ഇലകൾ പതുക്കെ മണ്ണിലേക്ക് ചീഞ്ഞഴുകുന്നു, കൂടുതൽ പ്രയോജനകരമായ ജീവികളെയും മണ്ണിരകളെയും ആകർഷിക്കുകയും ചെയ്യുന്നു.

04 വൈകുന്ന വിളവെടുപ്പ് നല്ലതല്ല

ചിലർ തോട്ടത്തിന്റെ വിളവ് സമൃദ്ധി , കണ്ടു നിന്ന് ചെടികളിൽ നിന്ന് അതെടുക്കാതെ ഇരിക്കുന്നത് കാണാം.ഒരു പച്ചക്കറി എടുക്കാൻ തയ്യാറാകുമ്പോൾ വിളവെടുക്കാത്തത് തോട്ടം മന്ദഗതിയിലാക്കും.

05 വളരെയധികം നടുക.

എല്ലാവർക്കും അവർ കഴിക്കുന്നതിനേക്കാൾ കൂടുതൽ നടാൻ ഇഷ്ടം.അതുപക്ഷേ പാഴായിപ്പോകാനുള്ള സാധ്യതകൾ കൂടുതലാണ്.
വിപണന സാധ്യതയുണ്ടെങ്കിൽ ആവാം.

06 സ്‌പെയ്‌സിംഗ്.

ചെടികൾ തമ്മിലുള്ള അകലം.
എല്ലാ ചെടികളും ഒരേ അകലം കാണരുത്. മല്ലി -പൊതിന -ചീര -ക്യാരറ്റ് പോലുള്ളവ അടുത്ത നിരകളിൽ ആയാലും (അടുത്തതിൽ നിന്ന് അകലത്തിലേക്കു എന്ന ഓർഡർ )
തക്കാളി, വഴുതന വെണ്ട പോലുള്ള വിളവിനു ശാഖകൾ വേണ്ടുന്നതും, പാവൽ പടവലം പോലുള്ള പടരുന്നവ കൂടുതൽ അകലത്തിൽ സെറ്റ് ചെയ്യണം.

ചുരുക്കി പറഞ്ഞാൽ തെങ്ങിനും അടക്കാമരത്തിനും ഒരേ തളപ്പു ഇടല്ലേ ന്ന്.

07 ഒരേ വിളവുകൾ മടുപ്പുണ്ടാക്കും

കുടുംബത്തിൽ ചീര ഇഷ്ടപ്പെടുന്നു എന്ന് വെച്ചു പറമ്പ് മുഴുവൻ ചീര കൊണ്ടു നിറക്കരുത് എന്ന്. ആർക്കാണ് ഒരു ചേഞ്ച്‌ ഇഷ്ടമില്ലാത്തത് 

08 തോട്ടത്തിലെ പണികൾ

കളനിയന്ത്രണം, വളം , നനവ് എന്നിവ കൃത്യമായ ഷെഡ്യൂളിൽ ചെയ്യേണ്ടതുണ്ട്, പ്രത്യേകിച്ച് നനവ്. ചെടികൾ വെള്ളത്തിനും പോഷകങ്ങൾക്കുമായുള്ള മത്സരം ഇഷ്ടപ്പെടുന്നില്ല, കളകൾ വളരുന്നത് പല ചെടികളെയും മുരടിപ്പിക്കുകയും അവയുടെ വിളവ് കുറയ്ക്കുകയും ചെയ്യും.

09 ഒരു വേലിയുടെ സുരക്ഷ

ഒരു ചെറിയ വേലി ആവാം. ആട്,കോഴി, മറ്റു ചെറിയ ശല്യക്കാർ ഒരു പരിധി വരെ, അനുവാദം കൂടാതെ അകത്തേക്കുള്ള പ്രവേശനം തടയും

10 ചെറിയ പ്രശ്നങ്ങൾ അവഗണിക്കരുത്

ചെടികളെ പതിവായി നിരീക്ഷിക്കേണ്ടതുണ്ട്. മഞ്ഞനിറത്തിലുള്ള ഇലകളോ പാടുകളോ കാണുകയാണെങ്കിൽ, ചെടികളുടെ മുഴുവൻ നിരയും അസുഖമാകുന്നതിന് മുമ്പ് സൂക്ഷ്മപരിശോധന നടത്തി ഒരു മരുന്ന് പ്രയോഗം നടത്തുക. ഇലകളുടെ അടിവശമാണ് മുട്ടയിടാൻ പ്രാണികൾക്കിഷ്ടം.അവ ഇടയ്ക്കിടെ പരിശോധിക്കുക. മുട്ട വിരിയുന്നതിനുമുമ്പ് മുട്ട നീക്കം ചെയ്യുന്നത് പ്രശ്നം പൂർണ്ണമായും ഒഴിവാക്കും.

തോട്ടത്തിൽ പ്രയോജനകരമായ പ്രാണികളുണ്ട്. അവ കീടങ്ങളെ നശിപ്പിക്കുകയോ സസ്യങ്ങളെ പരാഗണം നടത്തുകയോ ചെയ്യുന്നു. സ്‌പ്രേ എന്തും സ്‌പ്രേ ചെയ്യുന്നതിന് മുമ്പ് എന്തിനാണ് സ്‌പ്രേ ചെയ്യുന്നതെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കുക.

മുന്നറിയിപ്പ്

ഉചിതമായ കീടനാശിനി ഉപയോഗിക്കുക, ആദ്യം വിഷാംശം/വീര്യം കുറഞ്ഞ ഓപ്ഷൻ ഉപയോഗിച്ച് ആരംഭിക്കുക, ലേബൽ നിർദ്ദേശങ്ങൾ പാലിക്കുക. മികച്ചതല്ല എങ്കിൽ സസ്യങ്ങളെ നശിപ്പിച്ചേക്കാം.

English Summary: 10 MISTAKES THAT HAPPENS IN HOME VEGETABLE FARMING
Published on: 02 March 2021, 02:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now