വാഴയിൽ അധിക വളർച്ച കാണിക്കുന്ന ഒരു പ്രതിഭാസമാണ് വെള്ളക്കൂമ്പ് രോഗം (വൈറ്റ് പൈപ്പ് രോഗം) കൂമ്പിലകൾ വിടർന്നു വരുവാൻ വൈകുന്നതാണ് ഇതിൻ്റെ സവിശേഷ ലക്ഷണം.
വേനലിൽ നല്ലപോലെ വേനൽമഴ ലഭിക്കുമ്പോൾ ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നു.
മണ്ണിൽ ഫോസ്ഫറസിൻ്റെയും, നൈട്രജൻ്റെയും അളവ് കൂടുമ്പോൾ കാൽസ്യത്തിൻ്റെയോ, ബോറോണിൻ്റെയോ ആഗിരണത്തെ ബാധിക്കുന്നതാണ് പ്രശ്നം.
വഴനട്ട് 2 മാസം മുതൽക്കാണ് ഈ രോഗം പ്രത്യക്ഷപ്പെടുക.ഘട്ടം-ഘട്ടമായി ഉണ്ടാകുന്ന ഈ രോഗത്തിൽന്റെ തുടക്കകാലങ്ങളിൽ തലിരിലകളിൽ അല്ല രോഗത്തിന്റെ ലക്ഷണം കാണപ്പെടുക.
തളിരിലകൾ സാധാരണപോലെ വിരിഞ്ഞ് പാകമായി വരുമ്പോൾ ഇലയുടെ ചുവട്ടിൽ നിന്നും ഏകദേശം 10-15 സെന്റീമീറ്റർ ഭാഗത്ത് ഇലകളിൽ ചെറിയ കുഴികൾ (ആഴത്തിലുള്ള മടക്കുകൾ). അടുത്ത ഇല ഉണ്ടാകുമ്പോൾ അവയുടെ ഞരമ്പുകൾക്ക് ലംബമായി മഞ്ഞകലർന്ന വരകൾ കാണപ്പെടുന്നു. ഇത്തരം വരകൾ ഇലയിലെ സ്വാഭാവികമായുള്ള ഒടിവുകൾക്ക് കുറുകെകാണ് ഈ വരകൾ കാണപ്പെടുക. അടുത്ത ഘട്ടത്തിൽ ഉണ്ടാകുന്ന കൂമ്പിലയിൽ മഞ്ഞവരകൾ കൂടാതെ കുഴിവുകളും കാണപ്പെടുന്നു. അടുത്ത ഘട്ടത്തിൽ കൂമ്പിലകൾ വെള്ളനിറത്തിലാകുകയും അഗ്രഭാഗം ചീയുകയും ചെയ്യുന്നു.
പ്രതിവിധി: വാഴയുടെ ചുവട്ടിൽ കുമ്മായം നല്കി നന നല്കുക