Updated on: 9 August, 2021 9:41 PM IST
പച്ചക്കറികൃഷി

വീട്ടിലെ വസ്തുക്കൾ കൊണ്ട് കീടനിയന്ത്രണം സാധ്യമാണ്. വേപ്പിൻപിണ്ണാക്കും വേപ്പിൻ കുരുവും, കുമ്മായവും, ഗോമൂത്രവും, മഞ്ഞൾപൊടിയും (Turmeric powder) അപ്പക്കാരവും ഉണ്ടെങ്കിൽ എല്ലാ കീടങ്ങളെയും അകറ്റി നിർത്താം. വീട്ടിലെ ഭക്ഷ്യ അവശിഷ്ടങ്ങളായ കഞ്ഞിവെള്ളം, തേയിലച്ചണ്ടി, സവാള, ഉള്ളി, വെളുത്തുള്ളി തൊലി, മുട്ടത്തോട് ഇവയെല്ലാം കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം.

ദിവസവും ഇലകളുടെ മുകളിലും അടിയിലും തണ്ടിലും സൂക്ഷ്മമായി നിരീക്ഷിക്കണം. കീടങ്ങളും മുട്ടകളും പുഴുക്കളും രോഗകീടബാധയുള്ള ഭാഗവും നശിപ്പിക്കണം. കുറച്ച് ചെടികൾ മാത്രം ഉണ്ടെങ്കിൽ തുണി നനച്ച് ഇലകളുടെ അടിയിൽ അമർത്തി തുടയ്ക്കുക.

വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് താഴെപ്പറയും വിധം ജൈവകീടനാശിനികൾ ഉണ്ടാക്കാവുന്നതാണ് (Biopesticides can be made at home )

2 ദിവസം പഴക്കമുള്ള കഞ്ഞിവെള്ളം (Old Rice water) (പാടയും ചോറും മാറ്റിയത്) 5 സവാള, 10 ഉള്ളി, 1 തുടം വെളുത്തുള്ളി (തോടും മുറിച്ചുകളയുന്ന അഗ്രഭാഗങ്ങളും, ഇഞ്ചിത്തൊലി ചതച്ചതും)

8 ഗ്ലാസ്സ് ചായ ഇടുമ്പോൾ കിട്ടുന്ന തേയിലക്കൊത്ത്

മുട്ടത്തോട് നന്നായി പൊടിച്ചത് - 12 എണ്ണം

വെള്ളം - 3 ലിറ്റർ ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് 24 മണിക്കൂറിനുശേഷം ഇലകളിൽ വീഴത്തക്ക വിധം തളിക്കണം. മട്ട് ചെടിക്കുചുറ്റും ഇട്ടുകൊടുക്കുക.

ഒരാഴ്ചയ്ക്കു ശേഷം (After one week)

മുകളിൽ പറഞ്ഞിരിക്കുന്നവയുടെ കൂടെ ഒരു കിലോ വേപ്പിൻ പിണ്ണാക്ക് 10 ലിറ്റർ വെള്ളം ചേർത്ത് 24 മണിക്കൂർ പുളിപ്പിച്ചതു ചേർത്ത് തളിക്കുക.

രണ്ടാഴ്ചയ്ക്കുശേഷം (After two week)

ബ്യൂവേറിയ

വണ്ടുകൾ, പുഴുക്കൾ, മണ്ഡരികൾ തുടങ്ങിവയ്‌ക്കെതിരെ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.

മൂന്നാഴ്ചയ്ക്കു ശേഷം വെർട്ടിസീലിയം, വെള്ളീച്ച, മുഞ്ഞ, ചാഴി തുടങ്ങിയവയെ നിയന്ത്രിക്കാൻ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.

നാലാഴ്ചയ്ക്കു ശേഷം (After three week)

ഗോമൂത്രം - 1 ലിറ്റർ

വെള്ളം - 12 ലിറ്റർ

കരിനൊച്ചി, ആഞ്ഞ, എരുക്കില - 2 പിടിവീതം ചതച്ച് ഇടുക. 24 മണിക്കൂറിനുശേഷം അരിച്ച് തളിക്കുക.

അഞ്ചാഴ്ചയ്ക്കു ശേഷം (After five week)

വേപ്പിൻകുരു സത്ത്

വേപ്പിൻകുരു ഇടിച്ചു കിഴികെട്ടി ഒരു ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ കുതിർത്ത് ഞവടിപ്പിഴിഞ്ഞ് അരിച്ചെടുത്ത് തളിക്കുക.

ഇലതീനി പുഴുക്കൾ, കായീച്ച, തണ്ടുതുരപ്പൻ മുതലായവയെ നിയന്ത്രിക്കാം.

ആറാഴ്ചയ്ക്കു ശേഷം (After six week)

ചിതൽ, മീലിമുട്ട, വേരുതീനി പുഴുക്കൾ, ചാഴി എന്നിവയ്ക്കെതിരെ മെറ്റാറൈസിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.

English Summary: bio-pesticides that can be used and made at home
Published on: 09 August 2021, 09:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now