1. Organic Farming

മട്ടുപ്പാവിലും മഞ്ഞള്‍ നട്ടുവളര്‍ത്താം.

എട്ടോ പത്തോ കിലോ പച്ചമഞ്ഞള്‍ കിട്ടിയാല്‍ ഒരു വര്‍ഷത്തേക്ക് അടുക്കള ആവശ്യത്തിനുളള മഞ്ഞള്‍പൊടി തയ്യാറാക്കാം. ഇതിനായി പത്തടി നീളവും മൂന്നടി വീതിയുമുളള ഒന്നോ രണ്ടോ തടങ്ങള്‍ മാത്രം മതി.

K B Bainda
സ്ഥലപരിമിതിയുളളവര്‍ക്ക് ഗ്രോബാഗിലും വളര്‍ത്താം
സ്ഥലപരിമിതിയുളളവര്‍ക്ക് ഗ്രോബാഗിലും വളര്‍ത്താം

വീട്ടാവശ്യത്തിനു ശുദ്ധമായ മഞ്ഞള്‍പൊടി ലഭിക്കാന്‍ നമുക്കും വീട്ടുവളപ്പിലും മട്ടുപ്പാവിലും മഞ്ഞള്‍ നട്ടുവളര്‍ത്താം.

എട്ടോ പത്തോ കിലോ പച്ചമഞ്ഞള്‍ കിട്ടിയാല്‍ ഒരു വര്‍ഷത്തേക്ക് അടുക്കള ആവശ്യത്തിനു ളള മഞ്ഞള്‍പൊടി തയ്യാറാക്കാം.

ഇതിനായി പത്തടി നീളവും മൂന്നടി വീതിയുമുളള ഒന്നോ രണ്ടോ തടങ്ങള്‍ മാത്രം മതി. സ്ഥലപരിമിതിയുളളവര്‍ക്ക് ഗ്രോബാഗിലും വളര്‍ത്താം. അതുകൊണ്ടുതന്നെ മട്ടുപ്പാവ് കൃഷിക്കും മഞ്ഞള്‍ അനുയോജ്യം.

കേരളത്തില്‍ മഞ്ഞള്‍ കൃഷി പൂര്‍ണ്ണമായും മഴയെ ആശ്രയിച്ചാണ്. അല്പം തണലുളള പുര യിടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും കൃഷിചെയ്യാമെങ്കിലും അധിക ഉല്പാദനം തുറസ്സായ കൃഷിയിടങ്ങളില്‍ തന്നെ. എന്നാലും നന സൗകര്യമില്ലാത്ത തോട്ടങ്ങളില്‍ ഇടവിളയായി കൃഷിചെയ്യാന്‍ ലാഭമാണ് മഞ്ഞള്‍.

ഇനത്തിന്റെ മൂപ്പനുസരിച്ച് 7 മുതല്‍ 9 മാസത്തിനുളളില്‍ വിളവെടുക്കാന്‍ കഴിയുന്ന മഞ്ഞളിന് ഇഞ്ചിയേക്കാള്‍ താരതമ്യേന കുറച്ചു പരിചരണം മതി. മഴ തുടങ്ങുമ്പോള്‍ നട്ടാല്‍ ചെലവും കുറയ്ക്കാം. എന്നാല്‍ നന സൗകര്യമുളളിടത്ത് എപ്പോഴും നടാം.

അടുക്കളമുറ്റത്താണ് നടുന്നതെങ്കിൽ പത്തടി നീളത്തിലും മൂന്നടി വീതിയിലും തടങ്ങ ളെടുത്ത് വിത്ത് നടാം. ഒരോ തടത്തിലും 100-150 ഗ്രാം കുമ്മായം ഇടണം.കുമ്മായം ചേര്‍ത്ത് പാകപ്പെടുത്തിയ തടങ്ങളില്‍ 5-6 ദിവസത്തിനു ശേഷം ജൈവവളം ഇടാം. നടും മുമ്പ് തട ത്തില്‍ ജൈവവളം ഇട്ട് മണ്ണില്‍ ചേര്‍ത്തിളക്കണം.

തടത്തില്‍ ആര്‍ദ്രത നിലനിര്‍ത്തി മഞ്ഞള്‍ വിത്ത് വേഗം മുളയ്ക്കാന്‍ സഹായിക്കും. നന്നായി നന കൊടുക്കുക. കൂടാതെ പച്ചിലകള്‍ ഇട്ടുകൊടുക്കുക.പച്ചില മണ്ണുമായി ചേര്‍ന്ന് മണ്ണിലെ ജലാംശവും വെളളവും വര്‍ദ്ധിപ്പിക്കുന്നു.

English Summary: Turmeric can also be grown on terraces.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds