1. Farm Tips

കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...

ജൈവ കൃഷിക്ക് പ്രചാരമേറുന്ന ഈ കാലത്ത് കഞ്ഞിവെള്ളം എന്ന ജൈവവളക്കൂട്ടിന്റെ പ്രാധാന്യം നാം തിരിച്ചറിഞ്ഞ് ഇരിക്കണം. നമ്മുടെ വീട്ടിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളം മികച്ചൊരു വളവും കീടനാശിനിയും ആണ്.

Priyanka Menon

ജൈവ കൃഷിക്ക് പ്രചാരമേറുന്ന ഈ കാലത്ത് കഞ്ഞിവെള്ളം എന്ന ജൈവവളക്കൂട്ടിന്റെ പ്രാധാന്യം നാം  തിരിച്ചറിഞ്ഞ് ഇരിക്കണം. നമ്മുടെ വീട്ടിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളം മികച്ചൊരു വളവും കീടനാശിനിയും ആണ്. ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെടികളിൽ കാണുന്ന കീടങ്ങളെ തുരത്താനും കഞ്ഞിവെള്ളം മാത്രം മതി. ചെടികൾക്കും പച്ചക്കറികൾക്കും കഞ്ഞി വെള്ളം കൊണ്ടുള്ള വള കൂട്ടും കീടനാശിനിയും ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. ഇനി കഞ്ഞിവെള്ളം ആരും വെറുതെ കളയരുത്. കൃഷി തൽപരരായ എല്ലാവരും കഞ്ഞി വെള്ളത്തിൻറെ പ്രാധാന്യം മനസ്സിലാക്കി നിങ്ങളുടെ കൃഷിയിടത്തിൽ അത് ഫലപ്രദമായി ഉപയോഗിക്കണം. പുളിപ്പിച്ച കഞ്ഞിവെള്ളം മാത്രം മതി കൃഷിയിടത്തിലെ നൂറുമേനി വിളവിന്. കഞ്ഞിവെള്ളം കൊണ്ട് എങ്ങനെ കിടിലം കീടനാശിനിയും വള കൂട്ടും നിർമ്മിക്കാമെന്ന് നോക്കാം.

Rice water is a well-known nourishing organic fertiliser for the plants. But not many might be aware of its use as a pest control. Insects like fruit flies, plant lice, flea beetle, aphids and other pests can be reduced using rice water.

കഞ്ഞിവെള്ളം കൊണ്ട് എങ്ങനെ കീടനാശിനി ജൈവ വളക്കൂട്ടും നിർമിക്കാം?

പുളിപ്പിച്ച കഞ്ഞിവെള്ളം അൽപം വെള്ളം ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും തടത്തിൽ ഒഴിച്ചു കൊടുക്കുന്നതും ഏറെ പ്രയോജനകരമായ രീതിയാണ്. ഒരു ലിറ്റർ പുളിപ്പിച്ച കഞ്ഞിവെള്ളം 2 കൈപിടിയോളം വേപ്പിൻ പിണ്ണാക്ക് ചേർത്ത് 2 ദിവസം കുതിർക്കാൻ വെക്കുക. വേപ്പിൻ പിണ്ണാക്ക് നന്നായി അലിഞ്ഞുചേർന്ന ഈ മിശ്രിതത്തിലേക്ക് 20 ഗ്രാം വെളുത്തുള്ളി അരച്ചത് കൂടി ചേർക്കുക. അതിനുശേഷം ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കി തുണിയോ അരിപ്പയോ ഉപയോഗിച്ച് അതിൻറെ സത്തു അരിച്ചെടുക്കുക. ആഴ്ചയിൽ രണ്ടുപ്രാവശ്യം ഈ മിശ്രിതം ഉപയോഗിച്ചാൽ വെള്ളീച്ച, മുഞ്ഞ, ശലഭ പുഴുക്കൾ, ഇലകളിൽ കാണുന്ന ഫംഗസുകൾ തുടങ്ങി അനേകം കീടങ്ങളുടെ ആക്രമണത്തിൽ നിന്ന് ചെടിയെ നമുക്ക് സംരക്ഷിക്കാൻ കഴിയും. വെയിൽ ഉള്ളപ്പോൾ മാത്രം ഈ കീടനാശിനി തളിച്ചു കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. പരമാവധി ബ്രഷ് കൊണ്ടോ കൈ കൊണ്ടോ തളിച്ചു കൊടുക്കുക. ഈ മിശ്രിതം ഉണ്ടാക്കിയതിനു ശേഷമുള്ള വേസ്റ്റ് ചെടികളുടെ തടത്തിൽ ഇട്ടുകൊടുക്കുന്നത് ചെടിയുടെ വളർച്ചയ്ക്ക് ഏറെ നല്ലതാണ്. വേസ്റ്റ് തടത്തിൽ ഇട്ടതിനുശേഷം അല്പം വെള്ളം കൂടി ഒഴിച്ചു കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

കഞ്ഞിവെള്ളം കൊണ്ട് കീടനാശിനി മാത്രമല്ല മികച്ച ഒരു വള കൂട്ടും നമുക്ക് വീട്ടിൽ നിർമ്മിക്കാം. വളം എന്നാണോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് അതിൻറെ തലേദിവസത്തെ കഞ്ഞിവെള്ളം ഇതിനുവേണ്ടി ഉപയോഗിക്കാം. അരക്കിലോ കടലപ്പിണ്ണാക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി കുതിർത്ത ഒരു ദിവസം മുഴുവനായി അടച്ചു വെക്കുക. അതിലേക്ക് കഞ്ഞിവെള്ളവും അല്പം വെള്ളവും ചേർത്ത് 3 ദിവസം കൂടി ഈ  മിശ്രിതം  അടച്ചുവെക്കുക. ഓരോ ദിവസവും നന്നായി ഇളക്കി കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. നാലാമത്തെ ദിവസം തൊട്ട് ഈ വളക്കൂട്ട് ഉപയോഗിച്ചു തുടങ്ങാം. വീര്യം കൂടിയ വളക്കൂട്ട് ആയതിനാൽ അതിൻറെ പത്തിരട്ടി എങ്കിലും വെള്ളം ചേർത്തുവേണം ഉപയോഗിക്കുവാൻ.

മിശ്രിതത്തിൽ വെള്ളം ചേർത്തതിന് ശേഷം അതിൻറെ തെളി മാത്രമാണ് ചെടികൾക്ക് ഒഴിച്ച് കൊടുക്കുകയുള്ളൂ. ചെറിയ ചെടി ആണെങ്കിൽ 15-20 ഇരിട്ടി വെള്ളമെങ്കിലും ചേർക്കണം വെള്ളം ചേർക്കാത്ത പക്ഷം ചെടികൾ വാടി പോകുവാൻ സാധ്യത കൂടുതലാണ്. ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ ഉപയോഗിക്കുമ്പോൾ മണ്ണ് നനയാൻ പാകത്തിൽ മാത്രം ഒഴിച്ചു കൊടുത്താൽ മതി. പച്ചക്കറി ആണെങ്കിൽ കൂടുതൽ കായ്ഫലം ലഭിക്കുകയും, പൂച്ചെടി ആണെങ്കിൽ നിറയെ പൂക്കൾ ഉണ്ടാവുകയും ചെയ്യും. കർഷകൻറെ ജൈവ മിത്രമായ കഞ്ഞി വെള്ളത്തിൻറെ അസാധാരണ കഴിവ് നമ്മൾ കണ്ടില്ലെന്ന് വെക്കരുത്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം

മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ

രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി

മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ

അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക

English Summary: Don't waste rice water

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds