Updated on: 30 April, 2021 9:21 PM IST
ബയോഗ്യാസ്

1. എന്താണ് ബയോഗ്യാസ് :- ജൈവ മാലിന്യത്തിൽ ഓക്സിജൻറ്റെ അഭാവത്തിൽ പ്രവർത്തിക്കുന്ന ബാക്ടിരിയയുടെ പ്രവർത്തന ഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന വാതകമാണ് ബയോഗ്യാസ്.

2. ഗൃഹങ്ങളിൽ ബയോഗ്യാസ് പ്ലാന്റ് വെച്ചതുകൊണ്ടുള്ള പ്രയോജനം :- എല്ലാ ദിവസവും (a) അടുക്കള അവശിഷ്ടം, പക്ഷി-മൃഗാദികളുടെ കാഷ്ടങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന ജൈവമാലിന്യ സംസ്കരണം (b) പാചകവാതകം (c) സ്ലറി. സ്ലറി ഉത്തമമായ ജൈവവളവും, സെപ്റ്റിക് ടാങ്ക് സംശുദ്ധമാകുന്നതിനുള്ള ഇനോക്കുലവും, ജൈവ കീടനാശിനിയും ആണ്. (d) അന്തരീക്ഷ താപമാനത്തെ ചെറുക്കൽ മുതലായവയാണ് ബയോഗ്യാസ് കൊണ്ടുള്ള ഉപയോഗം.

3. ബയോഗ്യാസ് പ്ലാൻറ്റ് എങ്ങിനെ ശാസ്ത്രിയമായി ഉപയോഗിക്കാം :- സേവന ദാതാവ് നിർദേശിക്കുന്ന അളവ് ബക്കറ്റിൽ പകുതി ഖര മാലിന്യം + പകുതി ദ്രവ മാലിന്യം അല്ലെങ്കിൽ ശുദ്ധ ജലം എന്ന കണക്കിൽ രാവിലെ മുതൽ രാത്രിവരെ ശേഖരിക്കുക. അടുത്ത ദിവസം രാവിലെ, അതായത് 12 മണിക്കൂറെങ്കിലും ഭക്ഷ്യ മാലിന്യം നന്നായി കുതിർന്നതിനുശേഷം, ആദ്യം - അതായത് രാവിലെ ബയോഗ്യാസ് ഉപയോഗിക്കുക, പിന്നെ സ്ലറിയും എടുത്തുമാറ്റുക. അവസാനം മാത്രം ഭക്ഷ്യ മാലിന്യം നിക്ഷേപിക്കുക. ശേഷം അടച്ചുവെക്കുക.

4. ബയോഗ്യാസ് പ്ലാൻറ്റിൻറ്റെ ഉള്ളടക്കം :- മാലിന്യം നിക്ഷേപിക്കുന്നതിനും, പ്രക്രിയക് ശേഷം സ്ലറി പുറത്തെടുക്കുന്നതിനും സംവിധാനമുള്ള DIGESTER TANK, ഉല്പാദിപ്പിക്കപ്പെടുന്ന BIOGAS ശേഖരിക്കുന്നതിന് MULTIPLE WEATHER SHIELD GAS JACKET, BIOGAS BURNER, മറ്റ് സുരക്ഷാക്രമീകരണങ്ങൾ എന്നിവയാണ് കൊതുകുരഹിത ബയോഗ്യാസ് പ്ലാൻറ്റിൻറ്റെ ഉള്ളടക്കം.

5. ബയോഗ്യാസ് പ്ലാൻറ്റിൻറ്റെ സാങ്കേതിക വിദ്യ :- ജൈവ മാലിന്യത്തെ ഫലപ്രദമായി സംസ്കരിക്കുവാൻ വായുവിൽ ഒക്സിജെൻറ്റെ സഹായത്താൽ പ്രവർത്തിക്കുന്ന 15% ബാക്ടീരിയയും ഒക്സിജെൻറ്റെ അഭാവത്തിൽ പ്രവർത്തിക്കുന്ന 85% ബാക്ടീരിയയും അനിവാര്യമാണെന്ന് പഠനങ്ങൾ വ്യക്തമാകുന്നു. ഈ രീതിയിൽ വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് മൈക്രോ-ഏറിയേറ്റഡ്‌ മിക്സഡ് കൾച്ചർ ഫെഡ്-ബാച്ച് ഡീപ് കമ്പോസ്റ്റിംഗ് ബയോഗ്യാസ് പ്ലാൻറ്റ്. *

6.എന്ത് കൊണ്ട് നാം ബയോഗ്യാസ് ഉപയോഗിക്കണം :- ഭൂമിയിൽ 60% മീഥേൻ ജൈവ മാലിന്യത്തിൽനിന്നും ബയോഗ്യാസിൻറ്റെ രൂപത്തിൽ ഉണ്ടാകുന്നു. മീഥേൻ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സിഡിനേക്കാളും 20 ഇരട്ടി ചൂട് സംഭരിക്കുന്നു. കമ്പോസ്റ്റ് ബിന്നിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന മീഥേൻ വാതകം അന്തരീക്ഷത്തിൽ കത്തിക്കപ്പെടാതെ പോകുന്നതിനാൽ സംജാതമാകുന്ന ഭീമമായ അന്തരീക്ഷ താപം ചില്ലറയല്ല. ഇതുകൊണ്ടാണ് നാം ബയോഗ്യാസ് ഉപയോഗിക്കണം എന്ന് പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ 3 വലിയ ആൽമരം സംരക്ഷിക്കുന്നതിന് തുല്യമാണ് ഒരു ശരിയായ അളവിലുള്ള ബയോഗ്യാസ് പ്ലാൻറ്റ് സ്ഥാപിക്കുന്നത്.

7. കമ്പോസ്റ്റും / ബയോഗ്യാസും :- വായുവിൽ ഒക്സിജെൻറ്റെ സഹായത്താൽ പ്രവർത്തിക്കുന്ന ബാക്ടീരിയ ജൈവ മാലിന്യത്തെ സംസ്കരിക്കുമ്പോൾ കമ്പോസ്റ്റ് എന്നുപറയുന്നു. വായുവിൽ ഒക്സിജെൻറ്റെ അഭാവത്തിൽ പ്രവർത്തിക്കുന്ന ബാക്ടീരിയ ജൈവ മാലിന്യത്തെ സംസ്കരിക്കുമ്പോൾ ബയോഗ്യാസ് എന്നുപറയുന്നു. 1 കിലോ അടുക്കളമാലിന്യം കമ്പോസ്റ്റ് ചെയുമ്പോൾ രൂ. 4-00 വിലവരുന്ന 200 ഗ്രാം ജൈവവളം ലഭിക്കുന്നു. ഇതേ 1 കിലോ അടുക്കളമാലിന്യം മിക്സഡ് കളിച്ചർ ഫെഡ്-ബാച്ച് ഡീപ് കമ്പോസ്റ്റിംഗ് ബയോഗ്യാസ് പ്ലാൻറ്റ് ശാസ്ത്രിയമായി നിക്ഷേപിച്ചാൽ രൂ.36-തൊട്ടു-രൂ.80 വരെ വിലമതിക്കുന്ന ഇന്ധനതോടൊപ്പം രൂ. 20-00 വിലവരുന്ന 4 litre സ്ലറി അഥവാ ജൈവവളം ദിവസേന ലഭിക്കുന്നു !

8.വെസ്റ്റബിനും ബയോഗ്യാസ് പ്ലാൻറ്റും :- ശാസ്ത്രിയമായി ഉപയോഗിച്ചാൽ ദിവസേന മാലിന്യ നിർമാർജനത്തോടൊപ്പം സൗജന്യമായിട്ടു ഗാർഹിക പാചകവാതകവും വളവും ഉല്പാദിപ്പിക്കാവുന്ന സമർത്ഥമായ ഉപകരണമാണ് മിക്സഡ് കളിച്ചർ ഫെഡ്-ബാച്ച് ഡീപ് കമ്പോസ്റ്റിംഗ് ബയോഗ്യാസ് പ്ലാൻറ്റ്. ഈ വിദ്യ വിഭാവനം ചെയ്യുന്നതും രൂപകല്പന ചെയ്തിരിക്കുന്നതും അടുക്കളമാലിന്യത്തെ പരമാവധി കമ്പോസ്റ്റ് ചെയുന്നതുവഴി കൂടിയ അളവ് ബയോഗ്യാസ് ലഭിക്കുന്നതിനുള്ള പ്രക്രിയ (OPTIMUM BIO-GASIFICATION) ലക്ഷ്യം വെച്ചിട്ടാണ്. കൊതുകോ - ഗന്ധമോ - അഴുക്കോ ഇല്ലാത്ത ഈ വിദ്യ അനുശാസിക്കുന്നതുപോലെ നിർദ്ദേശങ്ങൾ ഉപഭോക്താവ് തീർത്തും സ്വന്തം ഉത്തരവാദിത്തത്തിൽ കർശനവുമായും നല്ല ശ്രദ്ധയോടെയും പാലിക്കുക.

9. ബയോഗ്യാസ് പ്ലാനറ്റിൻറ്റെ അളവ് :- ശരാശരി ദിവസേന ഉണ്ടാകുന്ന ജൈവ മാലിന്യതിൻറ്റെ 100 ഇരട്ടിയാണ് ഡൈജസ്റ്റർ ടാങ്കിൻറ്റെ ക്ഷമത. ഡൈജസ്റ്റർ ടാങ്കിൻറ്റെ അളവ് കൂടുന്നതനുസരിച്ചു പ്രവർത്തനക്ഷമതയും വർദ്ധിക്കുന്നു, വില്പനാന്തര സേവനത്തിൻറ്റെ ആവശ്യകതയും കുറവായിരിക്കും. ബയോഗ്യാസ് നശിക്കുന്നതിൻറ്റെ 90% കാരണവും അമിത നിക്ഷേപവും സമാസമം ദ്രവ/ജല മിശ്രിതമില്ലായ്മയുമാണ്. സേവന ദാതാവ് നിദ്ദേശിക്കുന്ന അളവ് ബക്കറ്റിൽ മേല്പറഞ്ഞവ ശുദ്ധ ജലത്തിൽ നന്നായി കുതിർത്തി നിർദ്ദേശാനുസരണം ദിവസേന നിക്ഷേപിക്കാം. അമിത നിക്ഷേപം ബയോഗ്യാസ് പ്ലാൻറ്റിനെ തളർത്തിക്കളയും. ടി വിഷയം പുനഃക്രമീകരിക്കുന്നതിലേക്ക് ഉപഭോക്താവ് സ്ലറി യുക്തമായ തോതിൽ നീക്കം ചെയ്ത ശേഷം ഉചിതമായ തോതിൽ ചാണകവെള്ളം ഒഴിക്കേണ്ടതായി വരും.

10. ബയോഗ്യാസ് പ്ലാനറ്റിൻറ്റെ വില :- ബയോഗ്യാസ് പ്ലാനറ്റിൻറ്റെ വില നിർണയിക്കുന്നത് ക്വാളിറ്റി, ഇൻസ്റ്റാളേഷൻ ചാർജും, ട്രാൻസ്പോർട്ടേഷനുമാണ് ആണ്.

11. ബയോഗ്യാസ് പ്ലാൻറ്റ് സ്ഥാപിക്കുവാനുള്ള ശരാശരി സ്ഥല പരിധി എത്ര :- ഉചിതമായ ഒരു ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥലം, അതായതു് ചെറിയ പ്ലാനറ്റുകൾക്ക് 3 sq.ft വലിയ പ്ലാനറ്റുകൾക്ക് 5 sq.ft വരെ വേണ്ടിവരും

12. ബയോഗ്യാസ് പ്രവർത്തന ക്രമം :- പ്രാഥമികമായി 15 വർഷത്തേക്ക് ഒരിക്കൽ മാത്രം 30% ചാണക വെള്ളം അഥവാ പ്രഥമ ലായിനി നിറച്ചു DIGESTER TANK സെറ്റ് ചെയ്യുന്നു. പ്രഥമ ലായിനിയുടെ ഗുണമനുസരിച്ചു 3 ദിവസം മുതൽ 5 ആഴ്ചകൾക്കകം ബയോഗ്യാസ് ഉല്പാദിപ്പിക്കുവാൻ തുടങ്ങുന്നു. തുടക്കത്തിൽ ഗ്യാസ് പൊട്ടി പൊട്ടി മാത്രമേ കത്തുകയുള്ളു. ഈ സമയത്തു ഗ്യാസ് തുറന്നുവിടുക. ശേഷമുള്ള ഏതാനും ദിവസങ്ങളിൽ ബയോഗ്യാസ് ഉൽഭവിക്കുന്നതാണ്. 10 - 15 ദിവസങ്ങൾ കൊണ്ട് ഇതു ശരിയാകുന്നതാണ്. പ്രാരംഭഘട്ടത്തിൽ ബയോഗ്യാസ് വരുന്നതുവരെ മാലിന്യം നിക്ഷേപിക്കരുത്. ആദ്യത്തെ 45 ദിവസം നന്നായി വെള്ളം കലർത്തിയ ലഘു മാലിന്യം മാത്രമേ നിക്ഷേപിക്കുവാൻ പാടുള്ളു. ശേഷം പടി പടിയായി ചുവടെ പ്രദിപാദിച്ചതുപോലെ സാധാരണ രീതിയിൽ പ്രവർത്തിപ്പിക്കാം.

13. ഗാർഹിക ബയോഗ്യാസ് പ്ലാൻറ്റ് പ്രവർത്തിപ്പിക്കുന്നതിനുള്ള ശാസ്ത്രിയ രീതി:- ബയോഗ്യാസ് പ്ലാൻറ്റിൽ നിക്ഷേപിക്കുന്ന അളവും രീതിയും::  45 ദിവസങ്ങൾക്കകം ചീഞ്ഞു അഴുകിപ്പോകുന്ന ഏതു മാലിന്യവും നിക്ഷേപിക്കുന്നതിൽ തെറ്റില്ല.  നിക്ഷേപിക്കുന്ന മാലിന്യതിൻറ്റെ അളവ് ചെറുതായിരുന്നാൽ നന്ന്.  ദിവസേനയുള്ള മാലിന്യ നിക്ഷേപം കമ്പനി നിർദേശിക്കുന്ന അളവിൽ മാത്രം നടത്തുക  പോഷകമൂല്യമുള്ള മാലിന്യം, ഉയർന്ന താപനില, കൃത്യമായ pH മൂല്യം, എന്നിവ ഉത്തമം. സ്ലറി  ഉത്തമമായ ജൈവവളമാണ്, കമ്പോസ്റ്റ് ഇനോക്കുലമാണ്, സെപ്റ്റിക് ടാങ്ക് സംശുദ്ധമാക്കാൻ ടോയ്ലെറ്റിൽ ഒഴിച്ചാൽ മതിയാകും.  ഒട്ടുമുക്കാലും ഭക്ഷ്യാവശിഷ്ടങ്ങൾ, നന്നായി ചെറുതാക്കിയ എല്ലാത്തരം പഴം-പച്ചക്കറി-ഇറച്ചി കഷ്ണങ്ങൾ, കൂടാതെ പക്ഷി-മൃഗാദികളുടെ കാഷ്ടങ്ങൾ എന്നിവയടങ്ങുന്ന ഖര മാലിന്യങ്ങൾ നിക്ഷേപിക്കാം. ധാന്യങ്ങൾ കഴുകിയ വെള്ളം -മാംസം കഴുകിയ വെള്ളം, കഞ്ഞി എന്നിവയടങ്ങുന്ന ദ്രവ മാലിന്യങ്ങളും നിക്ഷേപിക്കാം. സേവന ദാതാവ് നിദ്ദേശിക്കുന്ന അളവ് ബക്കറ്റിൽ മേല്പറഞ്ഞവ ശുദ്ധ ജലത്തിൽ നന്നായി കുതിർത്തി നിർദ്ദേശാനുസരണം ദിവസേന നിക്ഷേപിക്കാം.  പൈനാപ്പിൾ, മത്തങ്ങ, കുമ്പളം, മുരിങ്ങ കപ്പതൊണ്ട്, മാങ്ങാത്തൊലി, തക്കാളി, എന്നീ പോഷകമൂല്യം കുറഞ്ഞവ നിക്ഷേപിക്കുന്നതിൽ തെറ്റില്ല.  നന്നായി ഞരടിയ മുട്ടത്തോട്, എല്ല്, മുള്ള്, പുളിചണ്ടി, ഉള്ളിത്തൊലി, നാരങ്ങാ, എന്നിവയിൽ ഒരു ഗുണവുമില്ല. ഗാർഹിക അളവിൽ ഇവ നിക്ഷേപിക്കുന്നതിൽ തെറ്റില്ല. വാഴയില, ചവറുകൾ, ചിരട്ട, മാങ്ങാണ്ടി, കൂടാതെ സോപ്പ്, രാസ പദാർത്ഥങ്ങൾ വിഷം, പേപ്പർ, റബ്ബർ, പ്ലാസ്റ്റിക്, തുണി , ലോഹങ്ങൾ --മാത്രമല്ല, യാതൊരു അജൈവപദാർത്ഥങ്ങളും നിക്ഷേപിക്കരുത്.

14 ബയോഗ്യാസ് പ്രവർത്തനത്തെ ബാധിക്കുന്നവ :- ബയോഗ്യാസ് പ്ലാനറ്റുകളുടെ പ്രവർത്തനം അതാതു സാങ്കേതികവിദ്യ, പ്രഥമ ലായനിയുടെ ഗുണം, നിക്ഷേപിക്കുന്നവയുടെ അളവ്, തോത്, പോഷക മൂല്യം, ഉപയോഗക്രമം, ക്രയവിക്രയം ചെയുന്ന രീതി, pH-Cl-NH3+ എന്നിവയുടെ കൃത്യമായ അനുപാതം, കാലാവസ്ഥയുടെ വ്യതിയാനം, അടിത്തറ മുതലായവയുമായി ബന്ധപ്പെട്ടവയാണ്. ശാസ്ത്രിയമായി ഉപയോഗിക്കു , നീണാൾ ഉപയോഗിക്കു.

English Summary: Biogas plant : things to know and to practice as per the norms
Published on: 30 March 2021, 11:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now