Features

ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ

Bio Gas Plant

അശ്രദ്ധമായി നാം വലിച്ചെറിയുന്ന ജൈവ മാലിന്യം  അഴുകുന്നതിൻറ്റെ ഫലമായി   ഉല്പാദിപ്പിക്കപ്പെടുന്ന മീഥേൻ, അന്തരീക്ഷത്തിലെ കാർബൺ ഡയോക്സിഡിനേക്കാളും 20 ഇരട്ടി ചൂട് സംഭരിക്കുന്നു. ഫലപ്രദമായി ടി മീഥേൻ ഇന്ധനമാക്കുകവഴി നമുക്ക് അന്തരീക്ഷ താപമാനം നമ്മളാൽ കഴിയുന്ന രീതിയിൽ നിയന്ത്രിക്കുവാനാകും. ഇതിനാലാണ്  നാം ബയോഗ്യാസ് ഉപയോഗിക്കണം എന്ന് പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ 3 വലിയ ആൽമരം സംരക്ഷിക്കുന്നതിന് തുല്യമാണ് ഒരു ശരിയായ അളവിലുള്ള ബയോഗ്യാസ് പ്ലാൻറ്റ് സ്ഥാപിക്കുന്നത്. ...!

അന്തരീക്ഷത്തിൽ ഓക്സിജെൻറ്റെ അസാന്നിധ്യത്തിൽ വർത്തിക്കുന്ന ബാക്ടീരിയ (anaerobic bacteria) ജൈവ മാലിന്യത്തെ അഴുക്കുമ്പോൾ ഉത്ഭവിക്കുന്ന കാർബൺ ഡയോക്സൈഡ് (39%) മീഥേൻ (60%) ഹൈഡ്രജൻ സൾഫൈഡ്, ജലാംശം (1%) എന്നീ വാതക സമ്മിശ്രത്തെയാണ് ബയോഗ്യാസ് എന്ന് വിശേഷിപ്പിക്കുന്നത്.

ബയോഗ്യാസ് പ്ലാൻറ്റുകൾ   രണ്ട് വിധമുണ്ട്. ഒന്ന്  അനേറോബിക് ബയോഗ്യാസ് പ്ലാൻറ്റ്. മറ്റൊന്ന്  മിക്സഡ് കളിച്ചർ   ബയോഗ്യാസ് പ്ലാൻറ്റ്. അനേറോബിക് ബയോഗ്യാസ് പ്ലാൻറ്റുകൾ പ്രവർത്തിക്കുന്നത് ഓക്സിജെൻറ്റെ അസാന്നിധ്യത്തിൽ വർത്തിക്കുന്ന അനേറോബിക് ബാക്ടീരിയയെ പൂർണ്ണമായി ആശ്രയിച്ചാണ്. അതേസമയം  മിക്സഡ് കളിച്ചർ  ബയോഗ്യാസ്  പ്ലാൻറ്റുകൾ ഓക്സിജെൻറ്റെ സാന്നിധ്യത്തിലും (aerobic bacteria) അസാന്നിധ്യത്തിലും വർത്തിക്കുന്ന എല്ലാ ബാക്ടീരിയകളെയും ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ആയതിനാൽത്തന്നെ മിക്സഡ് കളിച്ചർ ബയോഗ്യാസ്  പ്ലാൻറ്റുകൾക്ക് ദഹനശേഷി ആപേക്ഷികമായി അധികമായിരിക്കും.

Bio Gas Plant

ബയോഗ്യാസ് പ്ലാൻറ്റുകൾ രണ്ട് രീതിയിലാണ് ജൈവ മാലിന്യത്തെ അഴുക്കുന്നത്.  പ്ലഗ് ഫ്ലോ രീതിയും ഫെഡ്-ബാച്ച് രീതിയും. സാധാരണ വാട്ടർ ജാക്കറ്റ് മോഡൽ രീതിയാണ് പ്ലഗ് ഫ്ലോ. ടി സംവിധാനത്തിൽ താഴ്ത്തട്ടിലുള്ള ദഹനനിക്ഷേപമാണ് (sludge)  സ്ലറിയുടെ രൂപത്തിൽ പുറംതള്ളപ്പെടുന്നത്. ടി നിക്ഷേപം ബാക്ടീരിയ സാന്ദ്രത കൂടിയതാണ്. ഫെഡ്-ബാച്ച് രീതി തികച്ചും വ്യത്യസ്തമാണ്. ടി സംവിധാനത്തിൽ മേൽത്തട്ടിലുള്ള ദഹനനിക്ഷേപമാണ് (scum)  സ്ലറിയുടെ രൂപത്തിൽ പുറംതള്ളപ്പെടുന്നത്. ആയതിനാൽത്തന്നെ ടി മോഡലുകളിൽ ബാക്ടീരിയ സാന്ദ്രത നശിക്കുന്നില്ല. മാത്രമല്ല ടി മോഡലുകളിൽ മറ്റ് മോഡലുകളെ അപേക്ഷിച്ചു ഗാഢ ദഹനവും (deep composting) നടക്കുന്നു.   

മിക്സഡ് കളിച്ചർ   ബയോഗ്യാസ്  പ്ലാൻറ്റുകൾക്ക് മറ്റ് മേന്മകൾകൂടിയുണ്ട്. കൊതുകോ അഴുക്കോ ദുർഗന്ധമോ വരാത്ത വിധമാണ് ടി തരം  പ്ലാൻറ്റുകളുടെ രൂപകല്പന. മാത്രമല്ല, സർവീസ് ചെയ്യുവാനും എളുപ്പമാണ്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള  ഡൈജസ്റ്റർ ടാങ്ക് --- ബയോഗ്യാസ് ശേഖരിക്കുന്നതിനുള്ള മുൾട്ടിപ്ൾ വെതർ ഷിൽഡ് ഗ്യാസ് ജാക്കറ്റ് ----സർക്കാർ അനുശാസിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ ------- ബർണർ എന്നിവയാണ് നവജ്യോതിഃ മോഡൽ മൈക്രോ-അറിയേറ്റഡ്  മിക്സഡ് കളിച്ചർ ഫെഡ്-ബാച്ച്  ഡീപ് കമ്പോസ്റ്റിംഗ് ബയോഗ്യാസ് പ്ലാൻറ്റ് ഉള്ളടക്കം.

ബയോഗ്യാസ് പ്ലാൻറ്റ് നിക്ഷേപം / അളവ് / തോത് / ഉപയഗരീതി :-  45 ദിവസങ്ങൾക്കകം ചീഞ്ഞു അഴുകിപ്പോകുന്ന ഏതു മാലിന്യവും നിക്ഷേപിക്കുന്നതിൽ തെറ്റില്ല. നിക്ഷേപിക്കുന്ന മാലിന്യതിൻറ്റെ അളവ്  മുന്ദിരി വലുപ്പത്തിൽ അധികമാകരുത്. ദിവസേന  ഡൈജസ്റ്റർ ടാങ്കിൻറ്റെ 1%  – ഉദാഹരണത്തിന്  1000  ലിറ്റർ ഡൈജസ്റ്ററിൽ പരമാവധി  5 കിലോ  ഖരമാലിന്യവും 5 ലിറ്റർ ലിറ്റർ  ദ്രവമാലിന്യവും / അല്ലെങ്കിൽ ശുദ്ധജലം എന്നകണക്കിൽ  നിക്ഷേപികാം.  പോഷകമൂല്യമുള്ള മാലിന്യം, ഉയർന്ന താപനില, കൃത്യമായ pH മൂല്യം, എന്നിവ ഉത്തമം. സ്ലറി, അഥവാ ദഹന പ്രക്രിയക്ക് ശേഷം പുറംതള്ളപ്പെടുന്ന ദ്രാവകം, ഉത്തമമായ  ജൈവവളമാണ്, കമ്പോസ്റ്റ് ഇനോക്കുലമാണ്, സെപ്റ്റിക് ടാങ്ക് സംശുദ്ധമാക്കാൻ ടോയ്ലെറ്റിൽ ഒഴിച്ചാൽ മതിയാകും. ഒട്ടുമുക്കാലും ഭക്ഷ്യാവശിഷ്ടങ്ങൾ, നന്നായി ചെറുതാക്കിയ എല്ലാത്തരം പഴം-പച്ചക്കറി-ഇറച്ചി കഷ്ണങ്ങൾ, കൂടാതെ പക്ഷി-മൃഗാദികളുടെ കാഷ്ടങ്ങൾ എന്നിവയടങ്ങുന്ന ഖര മാലിന്യങ്ങൾ നിക്ഷേപിക്കാം. ധാന്യങ്ങൾ കഴുകിയ വെള്ളം -മാംസം കഴുകിയ വെള്ളം, കഞ്ഞി എന്നിവയടങ്ങുന്ന ദ്രവ മാലിന്യങ്ങളും നിക്ഷേപിക്കാം. സേവന ദാതാവ് നിദ്ദേശിക്കുന്ന അളവ് ബക്കറ്റിൽ മേല്പറഞ്ഞവ ശുദ്ധ ജലത്തിൽ നന്നായി കുതിർത്തി നിർദ്ദേശാനുസരണം ദിവസേന  നിക്ഷേപിക്കാം. പൈനാപ്പിൾ, മത്തങ്ങ, കുമ്പളം, മുരിങ്ങ കപ്പതൊണ്ട്, മാങ്ങാത്തൊലി, തക്കാളി, എന്നീ പോഷകമൂല്യം കുറഞ്ഞവ നിക്ഷേപിക്കുന്നതിൽ തെറ്റില്ല. നന്നായി ഞരടിയ മുട്ടത്തോട്, എല്ല്, മുള്ള്, പുളിചണ്ടി, ഉള്ളിത്തൊലി, നാരങ്ങാ, എന്നിവയിൽ  ഒരു ഗുണവുമില്ല. ഗാർഹിക അളവിൽ ഇവ നിക്ഷേപിക്കുന്നതിൽ തെറ്റില്ല. *വാഴയില, ചവറുകൾ, ചിരട്ട, മാങ്ങാണ്ടി, കൂടാതെ  സോപ്പ്, രാസ പദാർത്ഥങ്ങൾ വിഷം, പേപ്പർ, റബ്ബർ, പ്ലാസ്റ്റിക്, തുണി , ലോഹങ്ങൾ --മാത്രമല്ല, യാതൊരു അജൈവപദാർത്ഥങ്ങളും  നിക്ഷേപിക്കരുത്. ദിവസേന മാലിന്യം നിക്ഷേപിക്കുന്നത് നല്ലതാണ്.  2 മാസം വരെ നിക്ഷേപിക്കാതിരുന്നാൽ കുഴപ്പമൊന്നുമില്ല. 2 മാസത്തിലധികം നാൾ  നിക്ഷേപിക്കാതിരുന്നാൽ പിന്നീട് ഉപയോഗിക്കുമ്പോൾ ഒന്നോ രണ്ടോ ബക്കറ്റ് പ്രഥമ ലായിനി ഒഴിച്ച് പാകപ്പെടുത്തേണ്ടതുണ്ട്. സേവനദാതാവ് നിർദേശിക്കുന്ന  അളവ് ബക്കറ്റിൽ മാലിന്യം നിക്ഷേപിക്കാം

ബയോഗ്യാസ് പ്ലാൻറ്റുകൾ കേടാകുന്നതിനുള്ള പ്രധാന കാര്യങ്ങൾ :- (1) നിക്ഷേപിക്കുന്ന മാലിന്യത്തിൻറ്റെ വലുപ്പം ഒരു മുന്തിരി വലുപ്പത്തിൽ അധികമായാൽ (2) നിക്ഷേപിക്കുന്ന മാലിന്യത്തിൻറ്റെ അളവ്  സേവന ദാതാവ് നിർദ്ദേശിക്കുന്ന അളവ് ബക്കറ്റിലും അധികമായാൽ  (3) ജലാംശം 40%-ത്തിലും കുറഞ്ഞാൽ (4) നിക്ഷേപിക്കരുതാത്തവ നിക്ഷേപിച്ചാൽ (5) ബർണർ നല്ലവണ്ണം അടച്ചില്ലെങ്കിൽ (6) ഹോസിൽ വെള്ളക്കെട്ടുണ്ടായാൽ (7) കൃത്യമായി സർവീസ് നടന്നിട്ടില്ലെങ്കിൽ

ബയോഗ്യാസ് - പ്രതിബന്ധങ്ങളും പരിഹാരവും :- (1) സ്ലറിക്ക് ദുർഗന്ധം. സ്ലറിയുടെ നിറം വെള്ള. ഗ്യാസ് പൊട്ടി പൊട്ടി മാത്രം കത്തുക. ഗ്യാസിന് ദുർഗന്ധം ഉണ്ടാവുക ബയോഗ്യാസ് ഉൽപാദനം നിലച്ചുപോവുക എന്നീ അവസ്ഥകൾ :- നിക്ഷേപിക്കുന്ന മാലിന്യത്തിൻറ്റെ അളവ് / തോത് എന്നിവ ക്രമാതീതമായി അധികാരിച്ചാൽ കാലക്രമേണ ബയോഗ്യാസ് പ്ലാൻറ്റിൽ അമോണിയ അധികരിക്കും. പ്ലാൻറ്റ് അംളികരിക്കപ്പെടും. ബാക്ടീരിയ നശിക്കും. സ്ലറിക്ക് പുളിച്ചു ദുർഗന്ധം വരും. ടി അവസ്ഥ പരിഹരിക്കുന്നതിന് ബയോഗ്യാസ് പ്ലാൻറ്റിൽ മൊത്തം അളവിൻറ്റെ  60% ശുദ്ധ ജലം  ഒഴിച്ച് വൃത്തിയാക്കിയ ശേഷം ബയോഗ്യാസ് പ്ലാൻറ്റിൽ മൊത്തം അളവിൻറ്റെ  40% പ്രഥമ ലായിനി (50% സാന്ദ്രതയുള്ള ചാണക വെള്ളം) നിക്ഷേപിക്കുക. (2) ഗ്യാസ് ഉണ്ട് കത്തുന്നില്ല  എന്നീ അവസ്ഥകൾ :- ബിയോഗ്യാസിൽ ബാഷ്പം ഉണ്ടാകും. കാലക്രമേണ ടി ബാഷ്പം ഗ്യാസ് ഹോസിൽ കെട്ടുകയും അത് ജലമായി രൂപാന്തരപ്പെട്ട് ഗ്യാസിന് തടസമുണ്ടാക്കാം. ടി അവസ്ഥ മാറ്റുന്നതിന് ഹോസിലെ വെള്ളം ഒഴുക്കി കളയുക. ബർണർ തടസ്സപ്പെട്ടാലും ടി അവസ്ഥയുണ്ടാകും. ബർണർ വൃത്തിയാക്കുക. (3)  ഗ്യാസിൻറ്റെ ഗന്ധമുണ്ട്. പക്ഷെ ഗ്യാസ് ഉണ്ടാകുന്നില്ല. സ്ലറിയുടെ നിറം സ്വാഭാവിക പച്ചയാണ് :- ടി അവസ്ഥയ്ക്ക് പ്രധാന കാരണങ്ങൾ  ടാങ്കിൽ ചോർച്ച, ഗ്യാസ് ഹോസിൽ ചോർച്ച , ബർണർ നന്നായി അടച്ചുവെക്കാതെ ഇരിക്കുക എന്നിവയാണ്. ബയോഗ്യാസ് ശ്രദ്ധയോടെ ഉപയോഗിക്കുക. (4) ബയോഗ്യാസ് എന്ത് തന്നെ ചെയ്തിട്ടും ശരിയാകുന്നില്ല :- അശാസ്ത്രിയാവും നിരുത്തരവാദിത്തപരവുമായ മാലിന്യ   നിക്ഷേപം ബയോഗ്യാസ് ടാങ്കിൽ മാലിന്യം ഉറച്ചു കട്ടയായി തീരുവാൻ കാരണമാകും. ടി അവസ്ഥ വന്നാൽ ബയോഗ്യാസ് പൂർണ്ണമായും തുറന്നു വൃത്തിയാക്കി പുനഃരുദ്ധരിക്കേണ്ടതായി വരും.

ബയോഗ്യാസ് ഗ്യാരണ്ടിയും വാറണ്ടിയും:- ബയോഗ്യാസ് വേസ്റ്റ് ബിൻ അല്ല. മാലിന്യ നിർമാർജ്ജന- ഊർജ്ജ ഉൽപാദന ഉപകരണമാണ്. ശാസ്ത്രിയമായി ഉപയോഗിക്കുക. നീണാൾ ഉപയോഗിക്കുക  അറിയുക, ഉപകരണത്തിന് മാത്രമാണ്  ഗ്യാരണ്ടിയും വാറണ്ടിയും. ദുരുപയോഗം കാരണം ഉണ്ടായേക്കാവുന്ന തകരാറുകൾക്ക് ഉപഭോക്താവ് മാത്രമായിരിക്കും ഉത്തരവാദി.

കേരള സർക്കാർ തദ്ദേശ സ്വയം ഭരണ വകുപ്പ് അംഗീകൃത ബയോഗ്യാസ് പ്ലാൻറ്റുകളെ കുറിച്ചുള്ള ടി വിവരണം തയാറാക്കിയത് ശുചിത്വ മിഷൻ സേവന ദാതാവ് ശ്രി സന്തോഷ് മാടശ്ശേരി ആണ്.

ബയോഗ്യാസ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക

NAVAJYOTHI BIOGAS, 13/176, ELOOR FERRY ROAD, UDYOGAMANDAL P.O.- 683501 Kalamassery via, Ernakulam District,Kerala State. GST:AKNPM5993P1Z7

Mob: 8891339563

നാവിൽ കൊതിയൂറും അമ്പഴങ്ങ…

ആരോഗ്യ ജീവിതം മനോഹരമാക്കുന്ന മനോഹരങ്ങളായ സ്ട്രോബറി പഴങ്ങൾ

മാധുര്യമേറുന്ന മൾബറി പഴങ്ങൾ ആരോഗ്യ ഗുണങ്ങളുടെ കലവറ..

 


English Summary: navajyothi biogas

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine