Organic Farming

ബയോഗ്യാസ് പ്ലാന്റ്‌സ്

രാജേന്ദ്ര കുമാർ

രാജേന്ദ്ര കുമാർ

Biogas Plant

Biogas Plant

ബയോഗ്യാസിനെ കുറിച്ച് ഇന്ന് അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വളരെ മുമ്പു മുതൽ തന്നെ ഇത് പ്രചാരത്തിൽ വന്നു കഴിഞ്ഞു. വന്ന കാലത്ത് ഇത് ഗോബർ ഗ്യാസ് എന്ന പേരിലാണ് കേരളത്തിൽ കൂടുതലും അറിയപ്പെട്ടിരുന്നത്. കാലക്രമേണ ബയോഗ്യാസ് എന്ന പേരിൽ ഇത് അറിയപ്പെടാൻ തുടങ്ങി.

Biogas is a popular fuel for domestic use.

ആദ്യകാലത്ത് ഇഷ്ടിക ഉപയോഗിച്ചാണ് നിർമ്മാണത്തിന് മുക്കാൽഭാഗവും നടത്തിയിരുന്നത്. അടപ്പു മാത്രമേ ലോഹം കൊണ്ട് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് സ്ഥിതി മാറി .ഫൈബർ ടാങ്കുകൾ ഈ മേഖല കീഴടക്കിക്കഴിഞ്ഞു.ഇവ നിർമ്മിച്ച് വിതരണം ചെയ്തു സ്ഥാപിച്ചു കൊടുക്കുന്ന ഫാക്ടറികളും ഏജൻസികളും ഇന്ന് അനവധിയാണ്.

Today fibre biogas plants are available everywhere in Kerala.

ഇന്ന് നാം ഉപയോഗിക്കുന്ന എൽപിജി ഗ്യാസ് ദിനംപ്രതി വില കൂടി കൊണ്ടിരിക്കുന്ന ഒരു ഉപഭോഗവസ്തുവായി മാറി കഴിഞ്ഞു. ഭാവിയിൽ ഈ ഇന്ധനം തന്നെ കിട്ടാക്കനിയായി മാറും  എന്നുള്ളതും നമുക്കറിയാം. ഈ സാഹചര്യത്തിൽ ബയോഗ്യാസ് പ്ലാൻറ് ഈ പ്രതിസന്ധിക്ക് ഒരു ശാശ്വത പരിഹാരമാണ്.

Unlike LPG gas , this is a permanent source of energy.

Food waste

Kitchen waste

ഇന്ന് മാർക്കറ്റിൽ ഉപയോഗിക്കുന്ന ബയോഗ്യാസ് പ്ലാന്റുകൾ പല അളവിലും ലഭ്യമാണ്. അണുകുടുംബത്തിൽ ഉപയോഗിക്കാൻ പോന്നതും  വലിയ ഫ്ലാറ്റുകൾ റസ്റ്റോറൻറ് തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കാൻ പറ്റുന്നതുമായ നിരവധി മോഡലുകൾ ഉണ്ട്.

ഒരു ചെറിയ കുടുംബത്തിന് ഉപയോഗിക്കാൻ വേണ്ട മോഡലിന് ഏകദേശം 20000 രൂപയാണ് ചിലവ് വരുക. അനർട്ട് പോലുള്ള ഗവൺമെൻറ് ഏജൻസികളുമായി സഹകരിച്ചാണ് നിർമ്മിക്കുന്നതെങ്കിൽ 8000 രൂപയോളം സബ്സിഡിയും ലഭ്യമാണ്. ഇത് ബയോഗ്യാസ് പ്ലാൻന്റിനെ ജനകീയമാക്കുന്ന ഘടകമാണ്.

Biogas plants are available in various models. Government offers subsidy to gas plants.

വീട്ടിലുള്ള ജൈവ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള ഒരു സ്രോതസ്സ് കൂടിയാണ് ബയോഗ്യാസ് പ്ലാൻറുകൾ. ആറു കെ. ജി മുതൽ എട്ട് കെ.ജി വരെ ജൈവമാലിന്യങ്ങൾ നിറയ്ക്കാൻ പറ്റുന്ന പ്ലാൻന്റിനെക്കുറിച്ചാണ് മേൽ പറഞ്ഞത്.ഒന്നരമണിക്കൂർ കത്താനുള്ള മീഥൈൻ എന്ന് ബയോഗ്യാസ് മേൽപ്പറഞ്ഞ അളവിലുള്ള മാലിന്യത്തിൽ നിന്നും ലഭ്യമാകും. ഉപയോഗിക്കുന്ന ജൈവ മാലിന്യങ്ങളുടെ അളവ് കുറഞ്ഞാൽ ഗ്യാസ് കുറയും എന്നുള്ള ഒരു വ്യത്യാസമേ ഉള്ളൂ. അതായത് ഉപയോഗിക്കുന്ന മാലിന്യത്തിനു അനുസരിച്ചുള്ള ഗ്യാസ് ലഭ്യമാകും എന്നർത്ഥം.

These plants are also units of processing bio waste in houses.

Biogas Plant

Biogas Plant

അടുക്കളയിൽ നിന്നും ലഭിക്കുന്ന കഞ്ഞിവെള്ളം അരി കഴുകിയ വെള്ളം പച്ചക്കറികളുടെ വേസ്റ്റ് തുടങ്ങിയവ സാധാരണ ഉപയോഗിക്കുന്ന വസ്തുക്കൾ ആണ്. ഇതുകൂടാതെ മീൻ കഴുകിയ വെള്ളവും മീനിൻറെ അവശിഷ്ടങ്ങളും ഉപയോഗിക്കാം . പുളിയുള്ള  വസ്തുക്കൾ ഉപയോഗിക്കാത്തത്  ബാക്ടീരിയകൾ ടാങ്കിൽ വളരാൻ സഹായകമാകും.

Bio waste is used with water to produce cooking gas.

വീട്ടിൽ പശുക്കൾ ഉണ്ടെങ്കിൽ ചാണകം വെള്ളത്തിൽ കലക്കി ഒഴിച്ചാൽ നമുക്കാവശ്യമായ ബയോഗ്യാസ് ലഭിക്കും. ഇതിൻറെ ബൈ പ്രോഡക്റ്റ് ആയ സ്ലറി പച്ചക്കറിത്തോട്ടത്തിൽ ഉപയോഗിക്കാവുന്ന ഒന്നാന്തരം ജൈവവളമാണ്. വീര്യം കൂടുതലുള്ളതുകൊണ്ട് വെള്ളത്തിൽ നേർപ്പിച്ച മാത്രമേ ചെടികൾക്ക് ഒഴിച്ചു കൊടുക്കാൻ പാടുള്ളൂ. വലിയ മരങ്ങൾ ആണെങ്കിൽ നേരിട്ടു ഒഴിക്കുന്നതിൽ കുഴപ്പമില്ല.

Cow dung is also used in biogas plants. The slurry we get is an organic liquid fertilizer.

ഇത്തരം പ്ലാൻറുകൾ എട്ടു പത്തു വർഷമായി ഉപയോഗിക്കുന്ന  കുടുംബങ്ങൾ കേരളത്തിലുണ്ട്. പാചകത്തിനല്ലാതെ രാത്രി ബൾബുകൾ കത്തിക്കാനും ഈ ഗ്യാസ് ഉപയോഗിക്കാം. എല്ലാ നിലയ്ക്കും അനുഭവസ്ഥർ സാക്ഷ്യം വഹിക്കുന്ന  മികച്ച പ്രകടനമാണ് ബയോഗ്യാസ് പ്ലാൻറുകൾ നമുക്ക് തരുന്നത്.

Biogas is also used for lighting lamps at home.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

പ്രൂണിങ്ങ് അഥവാ ശിഖരങ്ങൾ നീക്കം ചെയ്യൽ


English Summary: Biogas Plant

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine