മുളക് ചെടിയിലെ കുരുടിപ്പ് എന്റെ അനുഭവത്തിൽ അറിയുന്ന കുറച്ചു കാര്യങ്ങൾ ഇതിനെപറ്റി പറയാം , വേണ്ടവർ പരീക്ഷിച്ചു നോക്കുക.
മുളകിനെ ബാധിക്കുന ഒരു മാരക വൈറസ് രോഗമാണ് ഇല മുരടിപ്പ് മുളകിലെ കുരുടിപ്പ് രോഗം ഒരു പരിധി വരെ തടയുന്നതിന്.
1) 100 ഗ്രാം വെളുത്തുള്ളി അരച്ച് 1 ലിറ്റര്‍ വെള്ളത്തില്‍ മിക്സ് ചെയ്യുക അതിനു ശേഷം 50 gm മഞ്ഞള്പൊടി ഈ വെള്ളത്തില്‍ യോജിപ്പിച്ചു അരിച്ചെടുത്ത ശേഷം മുളക് ചെടികളിലെ ഇലകളില്‍ സ്പ്രേ ചെയ്യുക.
2) രോഗ ബാധ കണ്ടാലുടൻ ആ നാമ്പ് കുറച്ചു താഴെ വെച്ച് നുള്ളി കളയുക. പുതിയ നാമ്പുകൾ വരും. ചില കേസിൽ ആദ്യം രോഗമില്ലാത്ത നാമ്പായിരിക്കും (അങ്ങിനെയുള്ള കേസിൽ ഈ പരീക്ഷണം വിജയിക്കാൻ സാധ്യത ഉണ്ട്) പക്ഷെ പിന്നീട് അതും മുരടിക്കും. അതും നുള്ളി കളയുക. ഈ പ്രക്രിയ കുറച്ചുനാൾ ചെയ്യേണ്ടി വരും ഒരു സ്റ്റേജ് എത്തുമ്പോൾ മുരടിപ്പ് അപ്രത്യക്ഷമാകാം(Not in all cases).
സാധാരണ ഗതിയില്‍ പിന്നീടൊരിക്കലും ഈ ചെടിക്ക് പ്രസ്തുത രോഗം ഉണ്ടാവുന്നതല്ല. മണ്ണിന്റെ അമ്ലത ഈ രോഗത്തിന് ഒരു അനുകൂല ഘടകമാണ്. കുമ്മായം ചുവട്ടിൽ ഇട്ടു കൊടുക്കുന്നതും ഇലയിൽ തൂവി കൊടുക്കുന്നതും നല്ലതാണ്. നാമ്പു നുള്ളുന്നത് കൊണ്ട് ചെടിയിൽ ധാരാളം ശിഖരങ്ങൾ ഉണ്ടായിരിക്കും. നല്ല വിളവും ലഭിക്കും. നാമ്പ് നുള്ളിയ ശേഷം വരുന്ന പുതിയ നാമ്പ് പ്രത്യക്ഷപ്പെടുമ്പോൾ തന്നെ രോഗിയാണെങ്കിൽ ഈ പരീക്ഷണം മുന്നോട്ടു പോകത്തില്ല.
രോഗമില്ലെങ്കിലും നാമ്പു നുള്ളിക്കൊടുക്കാവുന്നതാണ്. ഇത് ഒരു പരീക്ഷണം മാത്രമാണ്. വിജയിക്കണമെന്ന് ഒരു ഉറപ്പും ഇല്ല. രോഗാവസ്ഥയിൽ വളം നല്കുന്നത് നിർത്തരുത്. സൂക്ഷ്മ ജീവികൾക്കെതിരെ പ്രയോഗിക്കുന്ന ജൈവ കീടനാശിനികൾ നിരന്തരം കൊടുത്തുകൊണ്ടും ഇരിക്കണം. ഈ പ്രാണികൾ ആണ് വൈറസിന്റെ കാരിയർ ആയി പ്രവർത്തിച്ച് മറ്റു ചെടികളിലേക്ക് രോഗം പടർത്തുന്നത്.
3) കുമ്മായം ഇഴയകലം കൂടിയ തുണിയില്‍ കെട്ടി മുളകുചെടിയുടെ കൂമ്പിലകളിൽ തൂകികൊടുക്കുക
4) റ്റാഗ് ഫോൾഡർ /smooth സ്പ്രേ ചെയ്താൽ പുതുതായി വരുന്ന ഇലകളില്‍ മുരടിപ്പ് ഉണ്ടാകുകയില്ല. മണ്ണിര കമ്പോസ്റ്റിൽ നിന്നു വരുന്ന സ്ലറി സ്പ്രേ ചെയ്യുന്നതും നല്ലതാണു.
NB. മുരടിപ്പിന് കാരണം കീടങ്ങൾ മാത്രമല്ല. സൂക്ഷ്മ മൂലകങ്ങളുടെ കുറവും കാരണമാകാം. അതിനു Micro ന്യൂട്രിയന്റ്സ് കൊടുത്തു നോക്കാം. മുളക് ചെടികൾ ഈ മൂലകങ്ങളുടെ കുറവുണ്ടെങ്കിൽ പെട്ടെന്ന് sensitive ആകും.
ഹൈഡ്രജൻ പറോക്സഡ് 10ml -> 1 Ltr വെളളത്തിൽ 2 ദിവസം കൂടുമ്പോൾ അടിച്ചു കൊടുക്കുന്നതും നല്ലതാണു , കുരിടിപ് മാറുന്നതായി കണ്ടിട്ടുണ്ട്.
കുരിടിപ് കണ്ടാൽ പെട്ടെന്ന് തന്നെ മണ്ണിൽ കുമ്മായം ചേർത്ത് കൊടുക്കുക (കാൽസ്യം കുറവ് മൂലവും കുരിടിപ്പ് ഉണ്ടാകും ) ഇലകളിലും കമ്പുകളിലും കുമ്മായം വീക്കിലി രണ്ട് തവണ തൂവി കൊടുക്കുക റെഡി ആകും.
ഇനി എല്ലാവരും കുരിടിപ്പിന് എതിരെ വിജയിച്ച മാർഗങ്ങൾ കമെന്റ് ചെയ്യുക , അപ്പോൾ എല്ലാർക്കും അത് ഉപകാരപ്പെടും.