വീട്ടില്‍ കൃഷി ചെയ്യാം ബജി മുളക്

Wednesday, 12 September 2018 12:11 PM By KJ KERALA STAFF
തട്ടുകടയിലെ ബജി വാങ്ങി കഴിക്കാത്തവരായി പുതു തലമുറക്കാർ ആരും കാണില്ല. മുട്ടബജി, കായബജി, മുളകു ബജി അങ്ങനെ നിരവധി ബജികൾ. എരിവ് ഇഷ്ടപ്പെടുന്നവർ  മുളക്  ബജിയായിരിക്കും താൽപര്യപ്പെടുക. ബജി തയ്യാറാക്കുന്ന മുളകിന് വലിയ എരിവില്ല എങ്കിൽ കൂടിയും മുളക് എന്നത് ചിലർക്ക് ഇഷ്ടവിഭവമാണ്. അക്കൂട്ടർ മുളകു ബജി വാങ്ങിക്കഴിക്കാൻ ഇനി മെനക്കെടേണ്ട. ബജി മുളക് വീട്ടിൽ വളർത്തി മുളക് ബജി വീട്ടിൽത്തന്നെയുണ്ടാക്കാം. 


bhajji
വലിയ മുളകു കൊണ്ടാണ് ഇതു തയാറാക്കുന്നത്. നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തിലും മുറ്റത്തും പറമ്പിലും എല്ലാം ബജി മുളക് വളര്‍ത്താവുന്നതേയുള്ളൂ. ഗ്രോബാഗിലും  ചട്ടിയിലും കൂടി  ബജി മുളക് നന്നായി വളരും.

കൃഷി രീതി


bajji


മെയ്- ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ മാസങ്ങളാണ്് ബജി മുളകു കൃഷി ചെയ്യാന്‍ ഏറ്റവും ഉത്തമം. ബജി മുളക് വിത്ത് പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുക. വിത്ത് പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്, വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനുമിതു സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. വിത്തില്‍ മുക്കി വെക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്ന് ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം. ടെറസ്സിലാകുമ്പോള്‍ ഗ്രോ ബാഗ് ആണ്കൃഷിക്ക് നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ് തയ്യാറാക്കാം. മണ്ണ് ലഭിക്കാന്‍ പ്രയാസം ആണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് / കപ്പലണ്ടി പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് നല്ലതാണ്.

കീടബാധ
വെള്ള രോഗമാണ് മുളക് ചെടിയെ പ്രധാനമായും ബാധിക്കുന്ന ഒരു കീടം. ശക്തിയായി വെള്ളം പമ്പ് ചെയ്തും ഇലകളില്‍ വെളിച്ചെണ്ണ പുരട്ടിയും ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കാം. മൂന്നു മാസത്തിനുള്ളില്‍ വിളവ് എടുക്കാം.

Bainda, Alappuzha

Comments



More from Cash Crops

വീട്ടില്‍ കൃഷി ചെയ്യാം ബജി മുളക്

 വീട്ടില്‍ കൃഷി ചെയ്യാം  ബജി മുളക് തട്ടുകടയിലെ ബജി വാങ്ങി കഴിക്കാത്തവരായി പുതു തലമുറക്കാർ ആരും കാണില്ല. മുട്ടബജി, കായബജി, മുളകു ബജി അങ്ങനെ നിരവധി ബജികൾ.

September 12, 2018

ഇനപ്പെരുമ: കശുമാവ് മികച്ച ഇനങ്ങള്‍

ഇനപ്പെരുമ:  കശുമാവ് മികച്ച ഇനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല നമ്മുടെ സംസ്ഥാനത്തിനനുയോജ്യമായ അത്യുത്പാദന ശേഷിയുള്ള 16 കശുമാവിനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പൂവിടുന്ന സമയം, വളര്‍ച്ചാരീതി, ഉത്പാദനക്ഷമത, പരിപ്പിേെന്റ ഗുണം എന്നിവയില്‍ വൈവിധ്യം പുലര്…

September 06, 2018

കുരുമുളക് കൃഷി- ഒരു പഠനം

കുരുമുളക് കൃഷി- ഒരു പഠനം ഒരു തിരിയിൽ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിനു ശേഷമേ കുരുമുളകു പറിക്കാവൂ.

June 13, 2018


FARM TIPS

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…

കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

September 11, 2018

* കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സ…

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.






CopyRight - 2018 Krishi Jagran Media Group. All Rights Reserved.