Updated on: 3 May, 2021 11:15 AM IST
നാളികേര കൃഷി: വേനൽക്കാല പരിചരണം

നാളികേര കൃഷി: വേനൽക്കാല പരിചരണം

നമ്മുടെ നാട്ടിൽ ഡിസംബർ മുതൽ ഏപ്രിൽ വരെ വരൾച്ചയുടെ കാലമാണ്. കേരളത്തിലെ ഏകദേശം 85 ശതമാനം തെങ്ങുകളും ജലസേചനമില്ലാതെ വളർത്തുന്നവയാണ്. ജലാംശത്തിന്റെ പോരായ്മ തെങ്ങിന്റെ വളർച്ച മുരടിക്കുന്നതിനും, ഓലകൾ ഒടിഞ്ഞു തൂങ്ങുന്നതിനും, മച്ചിങ്ങ പൊഴിച്ചിലിനും, വിളവ് കുറയുന്നതിനും കാരണമാകും. ആയതിനാൽ തെങ്ങിൻ തോട്ടങ്ങളിൽ ജലാംശം നിലനിർത്താൻ താഴെ പറയുന്ന രീതികൾ അവലംബിക്കാവുന്നതാണ്.

1. തൊണ്ട് കുഴിച്ചിടുക

ഈർപ്പം നിലനിർത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ തൊണ്ട് തടങ്ങളിൽ നിരത്തി മണ്ണിട്ടു മൂടുന്നത് നല്ലതാണ്. തെങ്ങിന്റെ ചുവട്ടിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ ചാലുകൾ നിർമ്മിച്ചോ, ഓരോ തെങ്ങിന്റെയും കടയ്ക്ക് ചുറ്റും തടിയിൽ നിന്ന് 2 മീറ്റർ അകലത്തിലോ ചാലുകളെടുത്തോ തൊണ്ട് മലർത്തി അടുക്കിയ ശേഷം മണ്ണിട്ടു മൂടാം. ഇപ്രകാരം ചെയ്യുന്നതിന്റെ ഗുണം 5 മുതൽ 7 വർഷം വരെ നില നിൽക്കും. ജലാംശം സംഭരിക്കുന്നതിനോടൊപ്പം, ചകിരിയിൽ അടങ്ങിയിരിക്കുന്ന പ്രധാന മൂലകമായ പൊട്ടാഷ് തെങ്ങിന് ലഭ്യമാവുകയും ചെയ്യുന്നു.

2. പച്ചിലവളച്ചെടികളും ആവരണ വിളകളും

തെങ്ങിൻ തോപ്പിലേയ്ക്ക് അനുയോജ്യമായ പച്ചിലവളച്ചെടികളായ ചണമ്പ്, കൊഴിഞ്ഞിൽ, പ്യൂറേറിയ, ആവരണവിളകളായ കലപ്പഗോണിയ (നിലപ്പയർ), മെമോസ,ലോസാന്തസ് എന്നിവയും നടാവുന്നതാണ്. വേനലിലെ ആദ്യ മഴയോടെ ഏപ്രിൽ -മേയ് മാസത്തിൽ പച്ചില വളങ്ങളുടെ വിത്ത് വിതയ്ക്കണം. ആഗസ്റ്റ്-സെപ്റ്റംബറിൽ തുലാവർഷമഴയോടെ ഇവ മണ്ണിൽ ഉഴുതു ചേർക്കുകയും ചെയ്യാം, തെങ്ങിൻ തൈ നട്ടതിനു ശേഷം വരമ്പത്ത് കൊഴിഞ്ഞിൽ വിതച്ചാൽ വേനൽക്കാലത്ത് തെകൾക്ക് തണൽ ലഭ്യമാവുകയും വർഷ കാലത്ത് പച്ചിലവളമായി ഉഴുതു ചേർക്കുകയും ചെയ്യാം. ഈർപ്പം സംരക്ഷിക്കുന്നതിനോടൊപ്പം മണ്ണിന്റെ ഭൗതിക ജൈവിക ഗുണങ്ങൾ മെച്ചപ്പെടുത്താനും എല്ലാത്തരം മൂലകങ്ങളും തെങ്ങിന് ലഭ്യമാക്കാനും ഇത് സഹായിക്കുന്നു.

3. തടത്തിൽ പുതയിടുക

തെങ്ങോലകൾ, വാഴയുടെ ഇലയും, അരിഞ്ഞ തടകളും, ചകിരി, കരിയില മുതലായ ജൈവ അവശിഷ്ടങ്ങൽ തടത്തിൽ പുതയിടുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ഇപ്രകാരം ചെയ്യുന്നത് ജലസംരക്ഷണത്തോടൊപ്പം മണ്ണിലെ ജൈവാംശം വർദ്ധിപ്പിച്ച് മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും, മൂലകങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

4. തെങ്ങിന്റെ മൂത്ത ഓലകൾ വെട്ടിയെടുക്കൽ

തെങ്ങിന്റെ ഏറ്റവും താഴത്തെ 2-3 പച്ചയോലകൾ വേനൽക്കാലാരംഭത്തിൽ വെട്ടിയെടുക്കുന്നത് ഓലകളിൽ കൂടിയുള്ള ജലത്തിന്റെ സ്വദന നഷ്ടം കുറച്ച് മണ്ണിലെ ഈർപ്പം സംരക്ഷിക്കാൻ സഹായിക്കുന്നു.

5. തടിയിൽ ചുണ്ണാമ്പ് പുരട്ടുക

തടിയിൽ ചൂടേൽക്കുന്നത് കുറയ്ക്കാൻ വേനൽക്കാലത്ത് 2-3 മീറ്റർ ഉയരംവരെ തെങ്ങിൻ തടിയിൽ കട മുതൽ ചുണ്ണാമ്പ് പൂശുന്നത് നല്ലതാണ്.

6. തൈകൾക്ക് തണൽ

തൈകൾ നട്ട ശേഷം ആദ്യത്തെ രണ്ടു വർഷങ്ങളിൽ വേനൽക്കാലത്ത് തെക്കു പടിഞ്ഞാറൻ ദിശയിൽ നിന്നും തണൽ നൽകുക. ഇപ്രകാരം ചെയ്തില്ലെങ്കിൽ വേനൽചൂടിൽ തൈകളുടെ ഓലകൾ കരിയുകയും വളർച്ച മുരടിക്കുകയും ചെയ്യും.

7. ജലസേചനം

ജലസേചനം നൽകുന്നതിലൂടെ നാളികേരത്തിന്റെ കായിക വളർച്ചയോടൊപ്പം ഉൽപാദനവും വർദ്ധിക്കും. ജലസേചന സൗകര്യം ലഭ്യമായ തോട്ടങ്ങളിൽ നാല് ദിവസത്തിലൊരിക്കൽ തെങ്ങാന്നിന് 300-500 ലിറ്റർ വെള്ളം വരെനൽകാവുന്നതാണ്.

8.കുമ്മായം ചേർക്കൽ

കേരളത്തിലെ മണ്ണ് (ചിറ്റൂർ താലൂക്കിലെ കറുത്ത മണ്ണ് ഒഴികെ) അമ്ലത്വ സ്വഭാവമുള്ളതാണ്. അതിനാൽ തെങ്ങുകൾക്ക് കുമ്മായം ചേർക്കേണ്ടത് അത്യാവശ്യമാണ്. മേയ് മാസത്തിൽ മഴ ലഭിച്ചാൽ തടം തുറന്ന് ഒരു തെങ്ങിന് ഒരു കിലോഗ്രാം വീതം കുമ്മായം | ഡോളമൈറ്റ് തടത്തിൽ വിതറുക.

9.കീടനിയന്ത്രണം

വേനൽക്കാലത്ത് നീരൂറ്റിക്കുടിക്കുന്ന പ്രാണികളായ ശൽക്ക കീടങ്ങൾ, മീലിമുട്ട, പൈറലിങ്ങ് വൈറ്റ് ളെ (വെള്ളീച്ച) എന്നിവയുടെ ആക്രമണം തെങ്ങുകളിൽ കൂടുതലായി കാണപ്പെടുന്നതിനാൽ കൃത്യമായി നിരീക്ഷിച്ച് നിയന്ത്രണമാർഗ്ഗങ്ങൾ കൈക്കൊള്ളണ്ടതാണ്

English Summary: COCONUT FARMING IN SUMMER SEASON : STEPS TO TAKE CARE OF IT
Published on: 03 May 2021, 11:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now