Updated on: 30 April, 2021 9:21 PM IST
തെങ്ങിൻതൈ

തെങ്ങുനടുന്ന കുഴിയിൽ വളം പ്രയോഗം

കുഴി കുഴിച്ച ഒന്നാം ദിവസം 100 ഗ്രാം കുമ്മായം + 100 ഗ്രാം ചാരം തടത്തിൽ വിതറി അഞ്ചാം ദിവസം ഒന്നാം വളം ചേർക്കുക.

1. അൾട്രാ ഓർഗാനിഗ് രീതിയിൽ ഉണ്ടാക്കിയ കമ്പോസ്റ്റ് 8 കിലോ (കമ്പോസ്റ്റ് ഇല്ലായെങ്കിൽ 5 കിലോ ഉണക്ക ചാണകം, 3 കിലോ ആട്ടിൻകാഷ്ട്ടം, ഒരു കിലോ കോഴിക്കാഷ്ടം, പത്തു കിലോ വീതം ഉണക്ക ഇലകളും പച്ചിലകളും + 500 ഗ്രാം റോക്‌ഫോസ്‌ഫേറ്റ്, 300 ഗ്രാം എല്ലുപൊടി) + ഒരടി മേൽ മണ്ണുമായി മിക്സ് ചെയ്തു നിറയ്ക്കുക.
ഒന്നാം വളം ചേർത്തു മേലെ രണ്ടാം വളമായി താഴെ പറയുന്നവിധം ചെയ്യുക.

2. 50 ഗ്രാം ഭൂമി പവർ + 10 ഗ്രാം റൂട്ട് ഗാർഡ് എന്നിവ ചേർത്തു രണ്ടിഞ്ച് മേൽമണ്ണ് മേലെ വിതറി തെങ്ങിൻതൈ മേലെവെക്കുകയും വിത്തുമുള മേലെ കാണത്തക്ക ഉയരം വരെ മേൽമണ്ണ് ചുറ്റും നിറച്ചു മൂന്നാം വളം ഒഴിച്ച് ഒരു ഷെയിഡ് നൽകുക.

3. ഗ്രോ 5 മില്ലി അഞ്ചു ലിറ്റർ വെള്ളത്തിൽ + പ്രീമിയം 3 മില്ലി അഞ്ചു ലിറ്റർ വെള്ളത്തിൽ + നൈട്രോക്കിങ് 5 മില്ലി അഞ്ചു ലിറ്റർ വെള്ളത്തിൽ + സ്‌ട്രെസ് ഔട്ട് 5 മില്ലി അഞ്ചു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ഒഴിക്കുക.തുടര്‍ന്ന് ചകിരി കമഴ്ത്തി വെച്ച് പുതയിടുക.

ആഴ്ചയിൽ രണ്ടു തവണ 20 ലിറ്റർ വെള്ളമൊഴിക്കുകയും അതോടൊപ്പം ലഭ്യതയനുസരിച്ചു ജീവാമൃതം, ബയോഗാസ് സ്ലറി എന്നിങ്ങനെയുള്ള വളങ്ങൾ 10 ലിറ്റർ നൽകുകയും ചെയ്യാം.
തെങ്ങു വളരുന്നതിനനുസരിച്ച് തടം വലുപ്പം കൂട്ടികൊണ്ടിരിക്കണം. തെങ്ങിൻ വേര് വളരുന്നതിനനുസരിച്ച്, രണ്ടര മീറ്റർ വരെ ദൂരത്തില്ലേക്ക് വളരാം എന്നതുകൊണ്ട്, വളർച്ചയെത്തിയ തെങ്ങിന് തടമെടുക്കുമ്പോൾ രണ്ടര മീറ്റർ വ്യാസത്തിൽവേണം തടമെടുക്കാൻ. അതായത് തെങ്ങിൻ പട്ടയുടെ അതെ വ്യാസത്തിലായാൽ നന്ന്.

തൈ തെങ്ങുകൾക്ക് ആദ്യത്തെ രണ്ട് മൂന്ന് വർഷം വരെ ശ്രദ്ധയോടെയുള്ള പരിചരണം നൽകണം. തൈ കാറ്റത്ത് ഉലയാതെ കുറ്റിയിൽ കെട്ടി നിർത്തുക. മഴ സമയത്ത് തൈക്കുഴിയിൽ വെള്ളം ഊർന്ന് കെട്ടി നിൽക്കാൻ ഇട നൽകാതിരിക്കുക, തൈയുടെ കട ഭാഗത്ത് അടിയുന്ന മണ്ണ് മാറ്റുക,കൂടാതെ വേനൽ മാസങ്ങളിൽ തണൽ മൽകുക, നനയ്ക്കുക തുടങ്ങിയവയാണ് പ്രധാന പരിചരണ മുറകൾ.

വേനൽ മാസങ്ങളിൽ നാല് ദിവസം കൂടുമ്പോൾ 45 ലിറ്റർ വെള്ളം ഒഴിക്കണം. കുഴികളിൽ വളരുന്ന കളകൾ നീക്കണം. തൈ വളരുന്നതിന് അനുസരിച്ച് മണ്ണ് വെട്ടി തടത്തിലിടുക,കുഴിയുടെ ആഴം കുറയ്ക്കുകയും വ്യാസം കൂട്ടുകയും വേണം. നാലഞ്ചു വർഷം ഇങ്ങനെ ചെയ്യുമ്പോൾ തൈക്കുഴി വളർച്ചയെത്തിയ ഒരു തെങ്ങിനാവശ്യമായ തടം ആയിത്തീരും

തേങ്ങ പിടിക്കാതെ പാഴ്തടിപോലെ നിൽക്കുന്നതെങ്ങുണ്ടോ വീട്ടിൽ?

വേപ്പിൻപിണ്ണാക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ. (Give the neem cake a try)

തെങ്ങിന്റെ വളപ്രയോഗം:

ഇപ്പോൾ  ( മഴ  പെയ്താലും  പെയ്തില്ലെങ്കിലും )തെങ്ങിന്റെ തടം തുറന്ന്   2കി. ഡോളോമൈറ്റ് തെങ്ങിന്റെ തടത്തിൽ വിതറി ഇടുക. തൂപ്പ് ( പച്ചിലവളം), ഉണങ്ങിയ ചപ്പുചവറുകൾ എന്നിവ തെങ്ങിന്റെ തടത്തിൽ ഇട്ടു കൊടുക്കാം.

15 ദിവസത്തിനു  ശേഷം ഇനി പ്പറയുന്ന വളങ്ങൾ ചേർത്ത് കൊടുത്തു കുറച്ചു  മണ്ണ്  or  പച്ചില  മുകളിൽ  ഇടാം, തടം  മുഴുവൻ  മൂടരുത് .

കൊടുക്കേണ്ട  വളങ്ങൾ  ചുവടെ  ചേർക്കുന്നു

1) വേപ്പിൻ പിണ്ണാക്ക് - 2kg (എണ്ണ കളയാത്തത് നല്ലത് ' ) neem cake with oil.

2) എല്ലുപൊടി( Bone powder)  3kg

3) ചാണകപ്പൊടി ( .Dung powder)

5 -10kg

വർഷത്തിൽ  ഒരു  തവണ  കല്ലുപ്പ്  1.500- 2 kg കൊടുക്കണം, അതുപോലെ  ബോറാക്സ്  50gm ഉം വർഷത്തിൽ  ഒരു  തവണ  കൊടുക്കണം,  വർഷത്തിൽ  ഒരു  തവണ  ഒരു  കിലോ  പൊട്ടാഷും 1 കൊടുക്കണം.

കല്ലുപ്പ്, ബോറാക്സ്, പൊട്ടാഷ്  ഇതൊക്കെ  വെവ്വേറേ  തന്നെ  കൊടുക്കണം  (ഒരുമിച്ചു  കൊടുക്കരുത് )ഇതൊക്കെ ഓഗസ്റ്റ്  മാസം  കഴിഞ്ഞു  കൊടുകാം.

ഒരു വർഷത്തിൽ താഴെ  പ്രായമായ തെങ്ങിൻ തൈകൾക്ക് മേൽപ്പറഞ്ഞതിന്റെ മൂന്നിലൊന്ന് ചേർത്തു കൊടുക്കുക. 2 വർഷത്തിൽ താഴെ പ്രായമായതിന് മുന്നിൽ 2ഭാഗം. മൂന്നാം വർഷം മുതൽ  മുകളിൽ  പറഞ്ഞ ഫുൾഡോസ് കൊടുക്കാം. ജൂൺ മാസത്തിലും സെപ്റ്റംബർ മാസത്തിലുമായി പകുതി വീതം (Split-dose) ചേർത്തു കൊടുക്കുന്നതും നല്ലതാണ്.

പുതഇടൽ

തെങ്ങിന്റെ  ഓലകൾ  തന്നെ  തെങ്ങിൻ  ചുവട്ടിൽ  പുത  ആയി  ഇടുന്നത്  നല്ലതാണു  (അതിൽ  പൊട്ടാസ്യം  അടങ്ങിട്ടുണ്ട് )

ഡോളോമേറ്റു  കിട്ടുന്നില്ലെങ്കിൽ  കുമ്മായം  കൊടുകാം  അതേ  അളവു എന്നാൽ  ഇടക്ക്  50 gm മഗ്നീഷ്യം സൾഫേറ്റും കൊടുക്കണം.

ശ്രദ്ധിക്കുക . കുമ്മായം   ആണ്  ഇടാൻ പറഞ്ഞതു . അതിനു  ശേഷം  15 days കഴിഞ്ഞു  എപ്പോൾ  വേണേലും  വളം  കൊടുക്കാം. വളം നല്ലതുപോലെ  മഴ  പെയ്‌തിട്ടു  കൊടുത്താലും മതി. 

English Summary: coconut farming tips : organic farming steps to be taken
Published on: 26 February 2021, 03:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now