1. Cash Crops

ഇതുപോലെ ചെയ്താൽ തെങ്ങിന് നല്ല രീതിയിൽ കായ പിടിക്കും

തേങ്ങ പിടിക്കാതെ പാഴ്തടിപോലെ നിൽക്കുന്ന തെങ്ങുണ്ടോ വീട്ടിൽ? വേപ്പിൻപിണ്ണാക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ. (Give the neem cake a try) തെങ്ങിന്റെ വളപ്രയോഗം: ഇപ്പോൾ ( മഴ പെയ്താലും പെയ്തില്ലെങ്കിലും) തെങ്ങിന്റെ തടം തുറന്ന് 2കി. ഡോളോമൈറ്റ് തെങ്ങിന്റെ തടത്തിൽ വിതറി ഇടുക. തൂപ്പ് ( പച്ചിലവളം), ഉണങ്ങിയ ചപ്പുചവറുകൾ എന്നിവ തെങ്ങിന്റെ തടത്തിൽ ഇട്ടു കൊടുക്കാം.

K B Bainda

തേങ്ങ പിടിക്കാതെ പാഴ്തടിപോലെ നിൽക്കുന്നതെങ്ങുണ്ടോ വീട്ടിൽ?

വേപ്പിൻപിണ്ണാക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ. (Give the neem cake a try)

തെങ്ങിന്റെ വളപ്രയോഗം:

ഇപ്പോൾ  ( മഴ  പെയ്താലും  പെയ്തില്ലെങ്കിലും )തെങ്ങിന്റെ തടം തുറന്ന്   2കി. ഡോളോമൈറ്റ് തെങ്ങിന്റെ തടത്തിൽ വിതറി ഇടുക. തൂപ്പ് ( പച്ചിലവളം), ഉണങ്ങിയ ചപ്പുചവറുകൾ എന്നിവ തെങ്ങിന്റെ തടത്തിൽ ഇട്ടു കൊടുക്കാം.

15 ദിവസത്തിനു  ശേഷം ഇനി പ്പറയുന്ന വളങ്ങൾ ചേർത്ത് കൊടുത്തു കുറച്ചു  മണ്ണ്  or  പച്ചില  മുകളിൽ  ഇടാം, തടം  മുഴുവൻ  മൂടരുത് .

കൊടുക്കേണ്ട  വളങ്ങൾ  ചുവടെ  ചേർക്കുന്നു

1) വേപ്പിൻ പിണ്ണാക്ക് - 2kg (എണ്ണ കളയാത്തത് നല്ലത് ' ) neem cake with oil.

2) എല്ലുപൊടി( Bone powder)  3kg

3) ചാണകപ്പൊടി ( .Dung powder)

5 -10kg

വർഷത്തിൽ  ഒരു  തവണ  കല്ലുപ്പ്  1.500- 2 kg കൊടുക്കണം, അതുപോലെ  ബോറാക്സ്  50gm ഉം വർഷത്തിൽ  ഒരു  തവണ  കൊടുക്കണം,  വർഷത്തിൽ  ഒരു  തവണ  ഒരു  കിലോ  പൊട്ടാഷും 1 കൊടുക്കണം...

കല്ലുപ്പ്, ബോറാക്സ്, പൊട്ടാഷ്  ഇതൊക്കെ  വെവ്വേറേ  തന്നെ  കൊടുക്കണം  (ഒരുമിച്ചു  കൊടുക്കരുത് )ഇതൊക്കെ ഓഗസ്റ്റ്  മാസം  കഴിഞ്ഞു  കൊടുകാം..

ഒരു വർഷത്തിൽ താഴെ  പ്രായമായ തെങ്ങിൻ തൈകൾക്ക് മേൽപ്പറഞ്ഞതിന്റെ മൂന്നിലൊന്ന് ചേർത്തു കൊടുക്കുക. 2 വർഷത്തിൽ താഴെ പ്രായമായതിന് മുന്നിൽ 2ഭാഗം. മൂന്നാം വർഷം മുതൽ  മുകളിൽ  പറഞ്ഞ ഫുൾഡോസ് കൊടുക്കാം. ജൂൺ മാസത്തിലും സെപ്റ്റംബർ മാസത്തിലുമായി പകുതി വീതം (Split-dose) ചേർത്തു കൊടുക്കുന്നതും നല്ലതാണ്.

പുതഇടൽ

തെങ്ങിന്റെ  ഓലകൾ  തന്നെ  തെങ്ങിൻ  ചുവട്ടിൽ  പുത  ആയി  ഇടുന്നത്  നല്ലതാണു  (അതിൽ  പൊട്ടാസ്യം  അടങ്ങിട്ടുണ്ട് )

ഡോളോമേറ്റു  കിട്ടുന്നില്ലെങ്കിൽ  കുമ്മായം  കൊടുകാം  അതേ  അളവു എന്നാൽ  ഇടക്ക്  50 gm മഗ്നീഷ്യം സൾഫേറ്റും കൊടുക്കണം...

ശ്രദ്ധിക്കുക . കുമ്മായം   ആണ്  ഇടാൻ പറഞ്ഞതു . അതിനു  ശേഷം  15 days കഴിഞ്ഞു  എപ്പോൾ  വേണേലും  വളം  കൊടുക്കാം. വളം നല്ലതുപോലെ  മഴ  പെയ്‌തിട്ടു  കൊടുത്താലും മതി. 

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രോബയോട്ടിക്കുകൾ മത്സ്യ കൃഷിക്ക്‌ വരദാനം

English Summary: If you do this, the coconut will grow well

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds