1. News

ഗുണമേന്മയേറിയ വിറ്റാമിനോട് കൂടിയ വെളിച്ചെണ്ണയുമായി കേരഫെഡ്‌.

കേരഫെഡിന്റെ പുതിയ രണ്ട് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിക്ക് പരിചയപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം ബഹു മന്ത്രി അഡ്വക്കേറ്റ് വി എസ് സുനിൽകുമാർ നിർവഹിച്ചു. കേര ബേബി ഓയിൽ , വൈറ്റമിൻ ചേർത്ത വെളിച്ചെണ്ണ എന്നിവയാണ് കേരഫെഡിന്റെ പുതിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ.

Arun T
ss
അമ്മയ്ക്കും കുഞ്ഞിനും കൂടി കേര ബേബി ഓയിൽ ബഹു കൃഷിമന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ചടങ്ങിൽവച്ച് നൽകുന്നു , കേരഫെഡ്‌ ചെയർമാൻ അഡ്വ. ജെ .വേണുഗോപാലൻ നായർ സമീപം

കേരഫെഡിന്റെ പുതിയ രണ്ട് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിക്ക് പരിചയപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം ബഹു കൃഷിമന്ത്രി അഡ്വ. വി എസ് സുനിൽകുമാർ നിർവഹിച്ചു. കേര ബേബി ഓയിൽ , വൈറ്റമിൻ ഏ ,ഡി ചേർത്ത വെളിച്ചെണ്ണ എന്നിവയാണ് കേരഫെഡിന്റെ പുതിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ.

ഇതിന്റെ ഭാഗമായി വേദിയിൽ വെച്ച് സമൂഹത്തിലെ അമ്മയേയും കുഞ്ഞിനെയും പ്രതിനിധീകരിച്ച് ഒരു അമ്മയ്ക്കും കുഞ്ഞിനും കൂടി കേര ബേബി ഓയിൽ മന്ത്രി ചടങ്ങിൽവച്ച് നൽകുകയുണ്ടായി.

മായം ചേർത്ത ബേബി ഓയിലുകൾ വിപണിയിൽ വിൽക്കപ്പെടുമ്പോൾ പരമ്പരാഗത ആയുർവേദവിധിപ്രകാരം ഉണ്ടാക്കിയ കേര ബേബി ഓയിൽ വളരെ മൂല്യമേറിയതാണ് എന്ന് മന്ത്രി ഉത്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി. എല്ലാ സൂപ്പർമാർക്കറ്റുകളിലും ഇതിന്റെ സാന്നിധ്യം ഉറപ്പാക്കാൻ ഗവണ്മെന്റിന്റെ പൂർണ പിന്തുണ ഉണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

c
കേരഫെഡ് വൈറ്റമിൻ വെളിച്ചെണ്ണ ഉത്‌ഘാടനം

കോർപ്പറേറ്റ് കമ്പനികൾ പരസ്യം വഴി ഉപഭോക്താക്കളെ ആകർഷിക്കുമ്പോൾ കേരഫെഡ്‌ വെളിച്ചെണ്ണയെ അതിന്റെ ഗുണമേന്മയാൽ ആണ് ഉപഭോക്താവ് തേടി വരുന്നത്.
എങ്കിലും കോർപ്പറേറ്റ് കമ്പനികൾ ചെയ്യുന്നതുപോലെ മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ട ആവശ്യമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് ആകർഷകമായ പായ്ക്കിങ് ഉറപ്പാക്കാൻ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ പായ്ക്കിങ്ങുമായി സഹകരിച്ചു മുന്നോട്ട് പോകാൻ പദ്ധതി ആവിഷ്കരിക്കുന്നുണ്ട്.

ഇൻഡ്യയിൽ ആദ്യമായി ആണ് വൈറ്റമിൻ ഏ, ഡി ചേർത്ത വെളിച്ചെണ്ണ കേരഫെഡ്‌ വിപണിയിൽ ഇറക്കിയതെന്ന് മന്ത്രി അവകാശപ്പെട്ടു.

ശക്തമായ വിപണി കേരഫെഡ്‌ വെളിച്ചെണ്ണയ്ക്ക് ഇന്ത്യക്കകത്തും പുറത്തും ഉണ്ടെങ്കിലും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈറ്റമിൻ വെളിച്ചെണ്ണ.

കേരളത്തിലെ അംഗൻവാടി കുട്ടികൾക്ക് ഭക്ഷണം ഉണ്ടാകുമ്പോൾ ഭക്ഷണത്തിന്റെ പോഷകഗുണം കൂട്ടാനും , അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് ഉപയോഗിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരഫെഡ്‌ ചെയർമാൻ അഡ്വ. ജെ .വേണുഗോപാലൻ നായർ  , മാനേജിംഗ് ഡയറക്ടർ എൻ.രവികുമാർ, കാർഷികോത്പന്ന കമ്മീഷണറായ ദേവേന്ദ്രകുമാർ സിംഗ്‌ ഐ. എ. എസ് മറ്റ്‌ കേരഫെഡ്‌ ഉദ്യോഗസ്ഥരും ഈ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

English Summary: kerafed new vitamin coconut oil

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds