Updated on: 5 June, 2022 10:04 AM IST
പ്ലാസ്റ്റിക് സഞ്ചികളിൽ കൃഷി

മൺചട്ടികളിലും സിമൻറ് ചട്ടികളിലും പച്ചക്കറി കൃഷി ചെയ്യാമെങ്കിലും വീടിൻറെ മുകളിൽ ഏറുന്ന ഭാരം, കൈകാര്യം ചെയ്യാനുള്ള സൗകര്യം ഉൾപ്പെടെയുള്ള പല ഘടകങ്ങളും കണക്കിലെടുത്ത് പ്ലാസ്റ്റിക് സഞ്ചികളാണ് ടെറസ്സിലെ കൃഷിക്ക് കൂടുതൽ സൗകര്യപ്രദമായി കാണുന്നത്. ദീർഘകാല ചെടികൾ, വൃക്ഷങ്ങൾ എന്നിവ ടെറസിലും മറ്റും വളർത്താൻ ടാങ്കുകളാണ് അനുയോജ്യം. കൃഷിക്കായി സഞ്ചികൾ ഉപയോഗിക്കുമ്പോൾ അതിൽ ചേർക്കേണ്ട പോട്ടിംഗ് മിശ്രിത മാതൃക ചുവടെ നൽകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ടെറസ്സിലെ ഗ്രോബാഗ് കൃഷിയിൽ മികച്ച വിളവിന് ഏഴ് ദിവസ പരിപാലനം​ 

പോട്ടിംഗ് മിശ്രിതം തയ്യാറാക്കുന്ന വിധം

മേൽമണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തിൽ ചേർത്ത് ഈ മിശ്രിതം തയ്യാറാക്കാം ലഭ്യമല്ലാത്ത സാഹചര്യത്തിൽ വലിയ തരികൾ ഉള്ള പാറ പൊടിയും ഉപയോഗപ്പെടുത്താം. മേൽപറഞ്ഞ രീതിയിലുള്ള മിശ്രിതം മുക്കാൽഭാഗവും നിറച്ചശേഷം ബാഗിൻറെ മുകൾഭാഗം രണ്ടായി മടക്കി വയ്ക്കുക. ബാഗിന്റെ വശത്തിന് കനം കൂട്ടുക എന്നതാണ് ഇതിൻറെ ഉദ്ദേശം. വെള്ളം വാർന്നു പോകാൻ ബാഗുകൾ ത്രികോണാകൃതിയിൽ അടുക്കിയ ഇഷ്ടികൾക്ക് മുകളിൽ വയ്ക്കുന്നത് നീർവാർച്ച സുഗമമാക്കാൻ സഹായകരമാകും.

ബന്ധപ്പെട്ട വാർത്തകൾ: ടെറസ്സ് കൃഷി ചെയ്യുന്ന വീട്ടമ്മമാർക്ക് കൈയിൽ കൊണ്ട് നടക്കാവുന്ന തുള്ളിനന കിറ്റ് വിപണിയിൽ

Although vegetables can be grown in earthen pots and cement pots, plastic bags are more suitable for terrace cultivation considering the many factors, including the weight of the roof and the ease of handling.

സഞ്ചി ഒന്നിന് രണ്ടു ചെടികൾ വീതം ഉണ്ടാകത്തക്കവിധം വിത്തോ ചെടിയോ നടാം. ആഴ്ചയിലൊരിക്കൽ കുറഞ്ഞ അളവിലെങ്കിലും ജൈവവളം ഇട്ട് കൊടുക്കേണ്ടതാണ്. ദിവസവും രണ്ട് നേരം നനയ്ക്കണം. ചെടികൾ ഉണ്ടാകുന്ന വാട്ടം വെള്ള കുറവിന്റെ ലക്ഷണമായി കണക്കാക്കി ജലസേചനത്തിന് ആവർത്തന തവണകൾ ക്രമീകരിക്കാം. കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ വന്നുകയറുന്ന കീടങ്ങളെ നശിപ്പിക്കാൻ കഴിവതും കീടനാശിനികൾ ഉപയോഗിക്കുക. ടെറസിലെ കൃഷിയിൽ കർഷകർ പറയുന്ന മറ്റൊരു കാര്യം ആദ്യ വിളവെടുപ്പ് നന്നായെങ്കിലും രണ്ടാമത്തെ പരാജയമായി മാറിയെന്നാണ്. കാരണം കൃഷി കഴിഞ്ഞ് മണ്ണ് നന്നാക്കി എടുത്തതിൽ കർഷകൻ പരാജയപ്പെട്ടു എന്നാണ്. ഒരു കൃഷി കഴിയുമ്പോൾ മണ്ണിലെ രോഗാണുക്കളെയും കീടങ്ങളെയും ഇല്ലാതാക്കുന്ന നടപടികൾ നടത്തണം. ഇതിനായി ഓരോ കൃഷിയും കഴിയുമ്പോൾ ചട്ടിയിലെയും ബാഗിലെയും മണ്ണ് മാറ്റി പുതിയത് നിറയ്ക്കണം. മണ്ണും ജൈവവളങ്ങളും ഉപയോഗിക്കുന്നതാണ് വിളവർധനയ്ക്ക് സഹായകരം. ഇനി പഴയ മണ്ണ് ആണ് ഉപയോഗിക്കുന്നതെങ്കിൽ അത് ഏതാനും ദിവസം വെയിൽ കൊള്ളിച്ച് ഉണക്കണം.

ശേഷം ജൈവവളങ്ങൾ ചേർത്ത് ചട്ടി നിറയ്ക്കാം. മുളക്, ചാണകപ്പൊടി, കമ്പോസ്റ്റ്, വെർമി കമ്പോസ്റ്റ്, ചകിരിച്ചോർ കമ്പോസ്റ്റ് തുടങ്ങിയവ ജൈവവളമായി ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകമൂല്യങ്ങൾ ലഭ്യമാക്കുവാൻ മികച്ചതാണ്. ഓരോ ഘട്ടത്തിലും ആവശ്യാനുസരണം വളപ്രയോഗം നടത്തണം. ചട്ടിയിൽ വെള്ളം വാർന്നു പോകാൻ ഉള്ള ദ്വാരം അടഞ്ഞുപോയാൽ ദ്വാരം ഇട്ടു നൽകണം. നീർവാർച്ച ഉറപ്പുവരുത്തേണ്ടത് പരമപ്രധാനമാണ്. കൂടാതെ വിള ഓരോ പ്രാവശ്യവും മാറ്റി മാറ്റി കൃഷി ചെയ്യുന്നതാണ് അഭികാമ്യം. ഓരോ വിളവെടുപ്പ് കഴിയുമ്പോഴും സഞ്ചികളുടെ സ്ഥാനം കൂടി മാറ്റേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ടെറസ്സ് കൃഷിയിൽ കാണുന്ന കീടങ്ങളും അവയുടെ നിയന്ത്രണവും

English Summary: Fill the plastic bags with this mixture and cultivate
Published on: 05 June 2022, 09:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now