ഈലോക്ഡൗൺ കാലത്ത് മലയാളികൾ ഏറ്റവുമധികം സമയം ചിലവഴിച്ചത് വിവിധ കൃഷിരീതികൾക്കാണെന്ന് തന്നെ പറയാം. കൃഷിയുമായി യാതൊരു ബന്ധമില്ലാത്തവർ പോലും പുത്തൻ കൃഷിരീതികളും അവയുടെ സാധ്യതകളും പരീക്ഷിക്കുന്ന തിരക്കിലായിരുന്നു. നഗരങ്ങളിൽ താമസിക്കുന്നവരും സ്ഥലപരിമിതിയുള്ളവരും ടെറസിലെ കൃഷികളായിരുന്നു അധികവും പരീക്ഷിച്ചത്.
Terrace gardens are those sterile and unused spaces in sprawling cities used to cultivate vegetables, fruits or flowers on a small scale or for kitchen needs. It is also called as roof garden or kitchen garden as due to a constraint of space they are grown in containers or pots on the terrace, balconies, patios or roof of buildings.
തക്കാളി,വെണ്ട,വഴുതന,പാവലം,മത്തൻ,പയർ,ചീര,മുളക് തുടങ്ങി വലിയ മരങ്ങളാവാത്ത മണ്ണിൽ കൃഷി ചെയ്യുന്നതെന്തും ടെറസിലും കൃഷി ചെയ്യാം.ലോക്ഡൗണും കൊവിഡ് വ്യാപനവും അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ ടെറസ്സിലെ കൃഷികൾ നന്നാവാന്‍ ചില പൊടിക്കെകളിതാ
ഗ്രോബാഗുകളിലെ കൃഷി ഇപ്പോള്‍ തരംഗമാണ്. വിഷമയമില്ലാത്ത പച്ചക്കറി സ്വന്തമായി കൃഷി ചെയ്തുണ്ടാക്കണം എന്ന മലയാളിയുടെ ആഗ്രഹമാണ് ഈ തരംഗമുണ്ടാക്കിയത്. എന്നാല്‍ പലരും കരുതുന്നത് ഗ്രോബാഗുകളില്‍ വെള്ളം നനക്കുന്നതു കൊണ്ടു മാത്രം നല്ല വിളവു കിട്ടുമെന്നാണ്. ഗ്രോബാഗില്‍ വളര്ത്തുനന്ന ചെടികള്ക്കു വേണ്ടത് പ്രത്യേക പരിചരണമാണ്. ഗ്രോബാഗുപയോഗിച്ചുള്ള കൃഷിയില്‍ ഏറ്റവും മികച്ച വിളവ് നേടാന്‍ ആഗ്രഹിക്കുന്നവർക്കായി ലളിതമായ ഒരു പദ്ധതിയാണിത്.
ഗ്രോബാഗിൽ വളം നിറയ്ക്കുമ്പോൾ
വലിയ ഗ്രോബാഗിൽ നിറയ്ക്കാനായി 1:1:1 എന്നീ അനുപാതത്തിൽ മണ്ണ് ചാണകപ്പൊടി ചകിരിച്ചോറ് വേണം.ഗ്രോബാഗ് ഒരിക്കലും മുകളറ്റം വരെ നിറക്കരുത് മുക്കാൽ ഭാഗം മാത്രമേ നിറക്കാവു.ഗ്രോബാഗിൽ നിറയ്ക്കാനുള്ള മണ്ണ് എപ്പോഴും കുമ്മായം ഇട്ട് ACIDITY or അമ്ലത്വം മാറ്റിയെടുക്കണം. അതിനായി നിറയ്ക്കാനുള്ള മണ്ണ് കുമ്മായം ചേർത്ത് 2 ദിവസം കാത്തിരിക്കാം. .ചകിരി ചോർ എപ്പോഴും പ്രോസസ് ചെയ്ത ചകിരിച്ചോർ ആണ് അതായത് ഗ്രോബാഗിൽ നിറയ്ക്കാൻ വാങ്ങിക്കാൻ കിട്ടുന്നത്. അല്ലാതെ വീടുകളിൽ നിന്ന് കിട്ടുന്ന ചകിരിച്ചോറായാലും ഉപയോഗിക്കാം. മുൻപറഞ്ഞ മിശ്രിതം നിറച്ചശേഷം അതിലേക്ക് ആവശ്യത്തിന് വേപ്പിൻപിണ്ണാക്കും കുറച്ച് എല്ലുപൊടിയും ഇടുക. പിന്നീട് നനച്ച് സ്യൂഡോമോണസ് ലായനിയിൽ മുക്കിയ തൈകൾ നടാം.ഗ്രോബാഗിൽ നിറക്കാൻ ട്രൈക്കോഡർമ സമ്പുഷ്ടമാക്കിയ ചാണകം ഉപയോഗിച്ചാൽ വേര് ബന്ധ രോഗങ്ങൾ തടയാം.
മട്ടുപ്പാവില്‍ കൊണ്ടുപോകും മുൻപ്
ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കുന്നത് നന്നല്ല. ആദ്യത്തെ രണ്ടാഴ്ച നേരിട്ട് സൂര്യപ്രകാശം വീഴാത്ത ഭാഗത്ത് ബാഗുകള്‍ സൂക്ഷിക്കണം. തൈകളിലെ വേരുകള്‍ ശരിക്ക് മണ്ണിലുറക്കാന്‍ ഇത് സഹായിക്കും. ഈ സമയത്ത് രണ്ടുനേരം വെള്ളം ഒഴിച്ചാല്‍ മാത്രം മതിയാകും. പ്രത്യേക വളപ്രയോഗം ആവശ്യമില്ല.
മട്ടുപ്പാവില്‍ നിരത്തുമ്പോൾ
ലീക്ക് ഒഴിവാക്കാന്‍ തട്ടില്‍ പെയിന്റ് ചെയ്യുന്നത് നല്ലതാണ്. ഗ്രോബാഗുകള്‍ നേരിട്ട് മട്ടുപ്പാവില്‍ വയ്ക്കരുത്. രണ്ട് ഇഷ്ടികകള്ക്കു മുകളില്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ് ഒഴുക്കിന് ഇഷ്ടികകള്‍ തടസ്സമാകുകയും അരുത്. ഇതിനായി ചരിവുള്ള ദിശയിലേക്ക് തിരിച്ചായിരിക്കണം ഇഷ്ടികകള്‍ വയ്ക്കേണ്ടത്. ബാഗുകള്‍ തമ്മില്‍ രണ്ടടി ദൂരവ്യത്യാസം ഉണ്ടാകണം.
ബാഗുകള്‍ വച്ചു കഴിഞ്ഞാല്‍
ചെടികളുടെ ചുവട്ടില്‍ കരിയിലകള്‍ വച്ച് പുതയിടണം. പുതയിടുന്നതിന്റെത ഗുണങ്ങള്‍ പലതാണ്. ചെടിക്കൊഴിക്കുന്ന വെള്ളം ബാഷ്പമായി പോകില്ല. ചെടിയുടെ വളം തിന്നാല്‍ കളകള്‍ വരില്ല. അൾട്രാ വയലറ്റ് രശ്മികള്‍ മണ്ണില്‍ പതിച്ച് വേരുകള്‍ കേടാകുകയുമില്ല.
മികച്ച വിളവിന് ഏഴ് ദിവസ പരിപാലനം
ഒന്നാം ദിവസം
ഒന്നാം ദിവസം താരം ജൈവ വളമാണ്. ഇത് എളുപ്പത്തില്‍ വീട്ടിൽ തന്നെ ഉണ്ടാക്കാം.ഈ വളം ഉണ്ടാക്കാന്‍ വെറും നാലു സാധനങ്ങള്‍ മതി. 1. പത്ത് കിലോ പച്ചച്ചാണകം 2.ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക് 3.ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് 4.ഒരു കിലോ എല്ലു പൊടി ഇവ ചേർത്ത് വെള്ളമോ ഗോമൂത്രമോ ചേർത്ത് വലിയൊരു പാത്രത്തില്‍ അടച്ചു വയ്ക്കുക. ഓരോ ദിവസവും നന്നായി ഇളക്കിക്കൊടുക്കണം. വളം പുളിക്കുന്നതിന്റെവ നല്ല ഗന്ധം ഉണ്ടാകും. വളം തയാറാകുന്നതിൻറെ സൂചനയാണിത്. നാലു ദിവസം ഇങ്ങനെ സൂക്ഷിക്കണം. നാലാം ദിവസം വളം തയാര്‍
ഈ വളമാണ് ഒന്നാം ദിവസം ഉപയോഗിക്കേണ്ടത്. ഒരു കപ്പ് വളം പത്ത് കപ്പ് വെള്ളത്തില്‍ ചേർത്ത് ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. ബാഷ്പീകരിച്ച് വളം നഷ്ടമാകാതിരിക്കാന്‍ വൈകിട്ട് ഒഴിക്കുന്നതാണ് നല്ലത്
രണ്ടാം ദിവസം
രണ്ടാം ദിവസം വെള്ളമൊഴിക്കല്‍ അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട.
മൂന്നാം ദിവസം
മൂന്നാം ദിവസം ഉപയോഗിക്കേണ്ടത് സ്യൂഡോമോണസ് ഫ്ളൂറിസെൻസ് ആണ്. ഇത് ഒരു മിത്ര ബാക്ടീരിയയാണ്. കടകളില്‍ വാങ്ങാന്‍ കിട്ടും. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ ചുവട്ടില്‍ ഒഴിക്കണം. ദ്രവരൂപത്തിലും സ്യൂഡോമോണസ് ലഭിക്കും.
ദ്രവരൂപത്തിലുള്ള സ്യൂഡോമോണസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അഞ്ച് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ചെടികളുടെ ആരോഗ്യം കൂട്ടാനും, വേരിൻറെ വളർച്ച വർധിപ്പിക്കാനും, മണ്ണിലെ മൂലകങ്ങള്‍ വലിച്ചെടുക്കാന്‍ വേരുകൾക്ക് കഴിവു നൽക്കാനും സ്യൂഡോമോണസിനാകും. ഇലപ്പുള്ളി രോഗം, വാട്ടുരോഗം, കുമിള്‍ രോഗം എന്നിവയെ ചെറുക്കുകയും ചെയ്യും. സ്യൂഡോമോണസ് ഉപയോഗിക്കുന്നതിന് മുൻപ് ഒരു സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്ത്ത് വിതറണം. മാസത്തില്‍ ഒരിക്കല്‍ ഇത് ചെയ്താല്‍ മതി.
നാലാം ദിവസം
നാലാം ദിവസം വേപ്പിന്‍ സത്ത് കൊണ്ടുള്ള കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്. അസാഡിറാക്സിന്‍, നിംബെസിഡിന്‍, ഇക്കോ നീം പ്ലസ് തുടങ്ങിയ പേരില്‍ ഇത് കടകളില്‍ കിട്ടും. ഇതില്‍ രണ്ട് മില്ലി ഒരു ലിറ്ററില്‍ ചേര്ത്ത് ഇലകളുടെ അടിഭാഗത്ത് തളിക്കുക.
അഞ്ചാം ദിവസം
അഞ്ചാം ദിവസം പ്രയോഗിക്കേണ്ടത് ഫിഷ് അമിനോ ആസിഡ് ആണ്. ഇതുണ്ടാക്കാന്‍ ഒരു പാടുമില്ല. ഒരു കിലോ മത്തിയും ഒരു കിലോ ശര്ക്കതരയും ചേര്ത്ത് പാത്രത്തില്‍ നന്നായി അടച്ച് സൂക്ഷിക്കുക. ഇടക്ക് തുറക്കരുത്. 15 ദിവസം കഴിയുമ്പോൾ വൈനിൻറെ മണമുള്ള ദ്രാവകം കാണാം. അരിച്ചെടുത്ത ശേഷം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി ചേർത്ത് തളിക്കുക. കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഫലപ്രദമാണ്. കൂടാതെ പൂക്കളുണ്ടാകാനും ഫലത്തിന് വലിപ്പം, നിറം, മണം എന്നിവയുണ്ടാകാനും സഹായിക്കും
ആറാം ദിവസം
വിശ്രമദിവസമാണ് ആറാം ദിവസം. വെള്ളം നന മാത്രം മതി
ഏഴാം ദിവസം
സിലബസിലെ അവസാന ദിവസമാണ് ഏഴാം ദിവസം. ഇത് സ്നേഹ ദിവസമാണ്. ചെടികളുമായി സംസാരിക്കാനും സ്നേഹം പങ്കുവയ്ക്കാനും അല്പ സമയം മാറ്റിവയ്ക്കുന്നു. എനിക്ക് നല്ല വിളവ് തരണം , ഞാന്‍ നിന്നെ നന്നായി പരിപാലിക്കാം എന്ന് ചെടികളോട് പറഞ്ഞാല്‍ ഫലമുണ്ടാകുമെന്നാണ് കർഷകർ വിശ്വസിക്കുന്നത്.
ചെടിക്കു വളരാന്‍ മണ്ണു തന്നെ വേണമെന്നില്ല. ഏതെങ്കിലുമൊരു വളര്‍ച്ചാമാധ്യമം മതി എന്നായിട്ടുണ്ട്. ചകിരിച്ചോറ്, കൊക്കോപീറ്റ് (സംസ്കരിച്ച ചകിരിച്ചോറ്), നിയോ പീറ്റ് (ഇറക്കുമതി ചെയ്യുന്ന ഒരിനം ഉണങ്ങിയ പായല്‍) തുടങ്ങിയ വളര്‍ച്ചാമാധ്യമങ്ങളില്‍ ചെടികള്‍ നന്നായി വളരുന്നുണ്ട്. ഈര്‍പ്പം മാത്രം നല്‍കി പ്രത്യേക പരിസ്ഥിതിയില്‍ ചെടികള്‍ വളര്‍ത്തുന്ന ഹൈഡ്രോപോണിക്സ് എന്ന രീതിക്കും പ്രചാരം കൂടിവരുന്നു. പച്ചക്കറികള്‍ മണ്ണില്‍തന്നെ നട്ടു വളര്‍ത്തുക എന്നത് നാലോ അഞ്ചോ സെന്‍റ് സ്ഥലം മാത്രമുള്ള നഗരപ്രദേശങ്ങളില്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രശ്നത്തിനു പരിഹാരം ടെറസിനെ കൃഷിയിടമാക്കുന്നതാണ്.
പച്ചക്കറികളിലെ കീടങ്ങളെ തുരത്താനുള്ള മാര്‍ഗങ്ങള്‍
പുകയിലക്കഷായം:
50 ഗ്രാം പുകയില, 500 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്തശേഷം പിഴിഞ്ഞെടുത്ത വെള്ളത്തില്‍ 12ഗ്രാം അലക്കുസോപ്പ് പതയാക്കി ഇളക്കിച്ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യമനുസരിച്ച് അളന്നെടുത്ത് ആറിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം.
മണ്ണെണ്ണ കുഴമ്പ്:
ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍, 50 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് യോജിപ്പിച്ച് നന്നായി ഇളക്കിയിട്ട് 20 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കുക.
പഴക്കെണി:
വെള്ളരി, പാവല്‍, പടവലം എന്നിവയില്‍ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത്. നന്നായി പഴുത്ത മൈസൂര്‍ പഴം വട്ടത്തില്‍ മുറിച്ചത് ചിരട്ടയിലിട്ട് വെള്ളം ഒഴിച്ച് അതില്‍ ഏതാനും തരി ഫുഡറാന്‍ ചേര്‍ക്കുക. ഇങ്ങനെയുള്ള ചിരട്ടക്കെണികള്‍ പാവല്‍, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാല്‍ അവിടെ വരുന്ന ധാരാളം കായിച്ചകള്‍ പഴച്ചാര്‍ കുടിച്ച് ചിരട്ടയില്‍ ചത്തുകിടക്കും. തുളസിയില അരച്ചെടുത്ത നീരില്‍ ഫുഡറാന്‍ കലര്‍ത്തിയത് ചിരട്ടകളില്‍ തൂക്കിയിട്ടും കായീച്ചകളെ നശിപ്പിക്കാം.
കഞ്ഞിവെള്ളം:
പയറിനെ കൂട്ടമായി ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണമുള്ള ഭാഗങ്ങളില്‍ പുരട്ടുക. പച്ചപപ്പായ പലതായി മുറിച്ച് വെള്ളത്തിലിട്ടു വെയ്ക്കുക. ഏതാനും ദിവസം കഴിഞ്ഞ് ഇളക്കിയാല്‍ കുഴമ്പ് രൂപത്തിലാവും. ഇത് ബ്രഷ് ഉപയോഗിച്ച് തളിച്ചാല്‍ പയറിലുള്ള ഇലപ്പേന്‍ ഒഴിവാകും.
കടലാസ് പൊതിയല്‍:
കായീച്ചയെ ഒഴിവാക്കാന്‍ പാവക്ക, പടവലം തുടങ്ങിയവ കുറച്ചു വലുതായാല്‍ കടലാസുകൊണ്ട് പൊതിയുക. ഇലകളും കായകളും തിന്നുന്ന പുഴുക്കളെ തെരഞ്ഞ്പിടിച്ച് നിലത്തിട്ട് അമര്‍ത്തികൊല്ലുന്നതും നല്ലതാണ്. കുറച്ചു ചെടികള്‍ മാത്രമാണ് ഉള്ളതെങ്കില്‍ മാത്രമേ ഈ രീതി ഫലപ്രദമാകൂ.
കായീച്ചയെ തുരത്താനുള്ള മാര്‍ഗങ്ങള്‍
വെള്ളരി, പാവല്‍, പടവലം, മാവ് തുടങ്ങിയവയുടെ പ്രധാന ശത്രുവാണ് കായീച്ച. ചെടി കായ്ക്കാന്‍ തുടങ്ങിയാല്‍ പറന്നെത്തുന്ന കായീച്ചകള്‍ അടുക്കളത്തോട്ടത്തില്‍ വലിയ നാശം വരുത്തിവയ്ക്കും. കായീച്ചയുടെ ശല്യം സഹിക്കാനാവാതെ കൃഷി ഉപേക്ഷിച്ചവരും നിരവധിയാണ്. പെണ്ണീച്ചകള്‍ കായ്കളുടെ തൊലിക്കടിയില്‍ മുട്ടയിടും. 30 മണിക്കൂറിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ കായുടെ മാംസളമായ ഭാഗം തിന്നുകയും കായ്കള്‍ അധികം വയ്കാതെ അഴുകുകയും ചെയ്യും. കായീച്ചയെ തുരത്താനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.
ചിരട്ട കെണികള്‍:
ചിരട്ട കെണിയാണ് കായീച്ചകളെ നശിപ്പിക്കാനുള്ള നല്ലൊരു മാര്‍ഗം. ഒരു പാളയന്‍ കോടന്‍ പഴവും 10 ഗ്രാം ശര്‍ക്കരപ്പൊടിയും കാല്‍ ടീസ്പ്പൂണ്‍ യീസ്റ്റും ഒരു നുള്ള് സെവിനും അല്ലെങ്കില്‍ കാര്‍ബോ സല്‍ഫാന്‍ ചേര്‍ത്ത് കുഴച്ച് 6 തടത്തിന് ഒന്നെന്ന കണക്കില്‍ ചെറിയ ഉറി കെട്ടി ചിരട്ടയില്‍തൂക്കുക. ആഴ്ച്ചതോറും ഈ വിഷം ചേര്‍ത്ത ഭക്ഷണം മാറ്റണം. തുളസിയില ഒരുപിടിയെടുത്ത് ചതച്ച് ഒരു നുള്ള് സെവിനും ചേര്‍ത്ത് ചിരട്ടകെണിയുണ്ടാക്കാം. കഞ്ഞിവെള്ളവും ശര്‍ക്കരയും ഒരു നുള്ള് സെവിനും ചേര്‍ത്താലും നല്ലതാണ്.
നിമ വിരകളെ നിയന്ത്രിക്കാം, ജൈവ രീതിയില്‍
കൃഷിക്ക് വലിയ ദോഷമുണ്ടാക്കുന്ന സൂക്ഷ്മ കീടങ്ങളാണ് നിമ വിരകള്‍. തെങ്ങിനെ മുതല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക് വരെ നിമ വിരകള്‍ പ്രശ്‌നമുണ്ടാക്കുന്നു. ഇവയുടെ ആക്രമണം കാരണം പച്ചക്കറി ഉത്പാദനത്തില്‍ 15 ശതമാനം വരെ നഷ്ടമുണ്ടാകുമെന്നാണ് കൃഷി രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കണ്ണു കൊണ്ടു കാണാന്‍ സാധിക്കാത്ത വിധം സൂക്ഷ്മ ജീവികളായ നിമ വിരകളെ നശിപ്പിക്കുക ശ്രമകരമാണ്. ഇവയെ നശിപ്പിക്കാനുള്ള ജൈവമാര്‍ഗങ്ങളാണ് നോക്കൂ.
വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം:
ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം ബാര്‍ സോപ്പ് ലയിപ്പിക്കുക. 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ചു നീരെടുത്ത് ഇതില്‍ ചേര്‍ക്കുക. 20 മില്ലി വേപ്പെണ്ണയും കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പച്ചക്കറി വിളകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരേ തളിക്കാം.
വേപ്പിന്‍ കഷായം:
100 ഗ്രാം വേപ്പില അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ചശേഷം ചെടികളില്‍ തളിച്ചു കൊടുക്കാം. വെണ്ട, വഴുതന തുടങ്ങിയ വിളകള്‍ നടുന്നതിന് ഒരാഴ്ച മുന്‍പ് തുടങ്ങി വേപ്പില ചേര്‍ത്ത വെള്ളമൊഴിച്ചു കൊടുക്കുന്നത് നിമാവിരകളെ ഒരു പരിധിവരെ നിയന്ത്രിക്കും.
പുകയിലക്കഷായം :
പുകയില-250 ഗ്രാം, ബാര്‍ സോപ്പ്- 60 ഗ്രാം, വെള്ളം- രണ്ടേകാല്‍ ലിറ്റര്‍ എന്നിവ ഉപയോഗിച്ച് പുകയിലക്കഷായം തയാറാക്കാം. പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിനുശേഷം പുകയിലക്കഷ്ണങ്ങള്‍ പിഴിഞ്ഞ് ചണ്ടിമാറ്റുക. ബാര്‍ സോപ്പ് ചെറിയ കഷ്ണങ്ങളാക്കി കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പ് ലായിനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായിനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മൂഞ്ഞ, മീലിമൂട്ട, ശല്‍ക്കകീടം തുടങ്ങി ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കാന്‍ ഇത് ഉപയോഗിക്കാം.
ഗോമൂത്രം-കാന്താരിമുളക് മിശ്രിതം :
ഒരുപിടി കാന്താരി മുളകരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെറിയ കീടങ്ങള്‍ക്കെതിരേ ഉപയോഗിക്കാം.
വെളുത്തുള്ളി-മുളക് സത്ത് :
വെളുത്തുള്ളി- 50 ഗ്രാം, പച്ചമുളക്- 25 ഗ്രാം, ഇഞ്ചി- 50 ഗ്രാം എന്നിവയാണ് ഈ കീടനാശിനി നിര്‍മിക്കാന്‍ ആവശ്യമായ സാധനങ്ങള്‍. വെളുത്തുള്ളി 100 മി. ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. പിറ്റേ ദിവസം ഈ വെളുത്തുള്ളി തൊലി കളഞ്ഞത് അരച്ച് പേസ്റ്റാക്കുക. ഇതേ പോലെ മുളക് 50 മി.ലിറ്റര്‍ വെള്ളത്തിലും ഇഞ്ചി 100 മി.ലിറ്റര്‍ വെള്ളത്തിലും അരച്ചു പേസ്റ്റാക്കി മൂന്നും കൂടി മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തിളക്കി അരിച്ചു തളിക്കുക. ഇത് തണ്ടുതുരപ്പന്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും.
വേപ്പിന്‍കുരു സത്ത്:
50 ഗ്രാം വേപ്പിന്‍കുരു, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് ഈ ജൈവകീടനാശിനി തയാറാക്കാന്‍ ആവശ്യം. മുപ്പെത്തിയ വേപ്പിന്‍കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനു ശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക. ഇളം തവിട്ട് നിറത്തില്‍ സത്ത് വരുന്നതുവരെ ഇങ്ങനെ കിഴി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞെടുക്കുക. ഈ ലായിനി നേരിട്ട് തളിക്കാം.
പപ്പായ ഇല സത്ത്:
100 മി. ലിറ്റര്‍ വെള്ളത്തില്‍ നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി ഇട്ടു വയ്ക്കുക. 50 ഗ്രാമെങ്കിലും പപ്പായ ഇല ഇതിനാവശ്യമാണ്. ഇല അടുത്ത ദിവസം ഞെക്കിപ്പിഴിഞ്ഞ് എടുത്ത സത്ത് മൂന്ന് നാലിരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാക്കും.