MFOI 2024 Road Show
  1. Farm Tips

ഗ്രോബാഗ് കൃഷിക്ക് ഒരു KTG ടൈംടേബിൾ. ( ഒരാഴ്ച ചെയ്യേണ്ട വളങ്ങളുടെയും ജൈവ കീടനാശിനികളുടെ പ്രയോഗ രീതി .

വെർട്ടി സീലിയം എന്ന മിത്ര കുമിൾ 20 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേയറിൽ നിറച്ച് ഇലകളുടെ അടിവശത്തും മുകളിലും ശരിക്കും വീഴത്തക്ക വിധം തളിച്ച് കൊടുക്കുക ..... ഇതിന് പകരം ടാഗ് ഫോൾഡറോ അല്ലെങ്കിൽ വേപ്പെണ്ണ എമർഷനോ ഉപയോഗിക്കാവുന്നതാണ് Mix 20 gm of Verticilium fungus in one liter of water and spray it on the top and bottom of the leaves.Instead you can use the tag folder or the neem oil Emerson

K B Bainda
veg garden
vegetable garden

   ഞാൻ ചെയ്തിട്ടുള്ളതും കണ്ടതും വായിച്ചതും കേട്ടറിഞ്ഞിട്ടുള്ളതുമായ അറിവുകൾ ഇവിടെ നിങ്ങൾക്കു വേണ്ടി ഷെയർ ചെയ്യുന്നു.

(ലിജോ ജോസഫ് 

KTG (ഫേസ്ബുക് കർഷക കൂട്ടായ്മ)

  

 തൈ നട്ട് എന്നും വെള്ളം ഒഴിച്ചാൽ ഇഷ്ടം പോലെ പച്ചക്കറികൾ ഉണ്ടാകുമെന്ന ധാരണ തെറ്റാണ്. ദിവസവും ആവശ്യാനുസരണം വെള്ളവും വളവും നൽകണം.  തൈകൾക്ക് എല്ലാ ദിവസവും, ഗ്രോബാഗ് കവിഞ്ഞ് പുറത്ത് പോകാത്ത വിധം ,രണ്ട് നേരവും വെള്ളം നനയ്ക്കണം. ജൈവ കൃഷി ചെയ്യുമ്പോൾ രോഗം വന്നിട്ട് ചികിൽസിച്ചിട്ട് ഒരു കാര്യവുമില്ല അതുകൊണ് വരാതിരിക്കാനുള്ള മുൻ കരുതലുകൾ ചെയ്യണം ,അതിനാണ് താഴെ പറയുന്ന ജൈവ കീടനാശിനികൾ ഉപയോഗിക്കുന്നത് ....

ഞായറാഴ്ച .

നന കഴിഞ്ഞ് അര മണിക്കൂറിന് ശേഷം പച്ച ചാണകം വെള്ളത്തിൽ കലക്കി നേർപ്പിച്ച് ഒരു കപ്പ്  വീതം ഓരോ ചെടിക്കും കൊടുക്കാം അല്ലെങ്കിൽ ഗോമൂത്രം 5 or 6 ഇരട്ടി നേർപ്പിച്ചതോ അല്ലെങ്കിൽ ബയോഗ്യാസ് സ്ള റിയോ മതിയാകും ..

തിങ്കൾ .

വെർട്ടി സീലിയം എന്ന മിത്ര കുമിൾ 20 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേയറിൽ നിറച്ച് ഇലകളുടെ അടിവശത്തും മുകളിലും ശരിക്കും വീഴത്തക്ക വിധം തളിച്ച് കൊടുക്കുക ..... ഇതിന് പകരം ടാഗ് ഫോൾഡറോ അല്ലെങ്കിൽ വേപ്പെണ്ണ എമർഷനോ  ഉപയോഗിക്കാവുന്നതാണ് Mix 20 gm of Verticilium fungus in one liter of water and spray it on the top and bottom of the leaves.Instead you can use the tag folder or the neem oil Emerson

kitchen garden
kitchen garden

 ചൊവ്വ .

നന കഴിഞ്ഞ് അര മണിക്കൂറിന് ശേഷം ബാഗ് ഒന്നിന്ന് സ്യു ഡോമോണസ് ലായനി 250 ml എന്ന തോതിൽ ഒഴിക്കുക. (ഈ ലായനി ഉണ്ടാക്കുന്നത് 20 gm സൂഡോമോണസ് പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയാണ് ,അതിൽ നിന്നാണ് 250 ML എടുക്കേണ്ടത് )കൂടാതെ ഇലയുടെ ഇരുഭാഗങ്ങളിലും സ്പ്രേ ചെയ്യുക. കുമിൾ രോഗങ്ങൾ, ഇലപ്പുള്ളി, ഇലയുടെ അരികു കരിയൽ, വാട്ട രോഗം, എന്നിവ ഇല്ലാതാക്കാൻ ഇതിന് കഴിയും...... സൂഡോമോണസ് ലായനി ചുവട്ടിൽ ഒഴിച്ച് കൊടുത്ത ശേഷം പച്ചിലയോ ,കരികിലയോ ഉപയോഗിച്ച് ചുവട്ടിൽ പുത കൊടുക്കണം ....

ബുധൻ  - 

    നന മാത്രം മതി

വ്യാഴം .

   ഫിഷ് അമിനോ ആസിഡ് 5 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച് നന കഴിഞ്ഞ് അര മണക്കുറിന് ശേഷം ഒരു കപ്പ് വീതം ചെടികളുടെ ചുവട്ടിൽ ഒഴിക്കുകയും , 3 മി.ലി ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് അതിൽ നിന്ന് കുറച്ച് എടുത്ത്  ചെടികളിൽ തളിക്കുകയും ചെയ്യുക .ധാരാളം ഹോർമോണുകൾ ഉള്ള ഈ ലായിനി പൂക്കളുടെ എണ്ണം കൂട്ടും,കായ് ഉണ്ടാകുന്നത് വർദ്ധിപ്പിക്കും, കായ്കൾക്ക് നിറവും, ഗുണവും, രുചിയും, വലിപ്പവും ഉണ്ടാകും. ചാഴി വരുന്നത് തടയുകയും ചെയ്യും ...

ഫിഷ് അമിനോ ഉണ്ടാക്കുന്ന രീതി ..

ഫിഷ് അമിനോ ആസിഡ് . (മത്തിക്കഷായം )

ഫിഷ് അമിനോ ആസിഡ്‌ ചെടികളുടെ വളർച്ചയ്ക്ക് വളരെയധികം നല്ലതാണ് ...ഇത് കീടങ്ങളെ അകറ്റുന്നു , ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നു , പൂ കൊഴിച്ചിൽ തടയുന്നു . എല്ലാവരും ഉണ്ടാക്കി  സൂക്ഷിക്കുക ... 5 മാസം വരെ കേട് കൂടാതെ ഇരിക്കും .Fish amino acid: Very good for plant growth ... It repels pests, promotes plant growth and prevents flower fall. All made and stored ... will be undamaged for up to 5 months.

ഫിഷ് അമിനോ ഉണ്ടാക്കാൻ ബുദ്ധിമുട്ടുള്ളവർ   മുട്ട രസം ഉണ്ടാക്കി ഇതേ രീതിയിൽ ഉപയോഗിച്ചാൽ മതി

grow bag krishi
grow bag krishi

മുട്ട രസം 

 . ഇത് എത്ര നാൾ വേണമെങ്കിലും കേടാകാതെ ഇരിക്കും .... തക്കാളി , മുളക് , വെണ്ട ചെടികൾക്ക് ഇത് വളരെ നല്ലതാണ്... ഇത് ഒരു ജൈവ വളർച്ച ഹോർമോൺ ആണ് .. നമ്മുടെ വീടുകളിൽ വളർത്തുന്ന എല്ലാ പച്ചക്കറി ചെടികൾക്കും ഇത് ഉപയോഗിക്കാം .. നാല് ഇല വന്നതിനു ശേഷമാണ് ഇത് ഉപയോഗിക്കുന്നത് .. ആഴ്ചയിൽ ഒരു തവണയാണ് ഇത് ഉപയോഗിക്കുന്നത് , ചിലർ രണ്ട് തവണയും ഉപയോഗിക്കാറുണ്ട് ..... തക്കാളി ചെടിക്ക് ഇത്  സൂപ്പറാണ് . ചെടികൾ ശക്തിയായി വളരുന്നതിനും, നല്ല രീതിയിൽ പു പിടിക്കാനും കായ് പിടിക്കാനും ഇത് സഹായിക്കുന്നു .  പലരും പരീക്ഷിച്ച് നല്ല റിസൽട്ട് പറഞ്ഞതാണ് .. ഉണ്ടാക്കുന്ന രീതി

Terrace Garden
Terrace Garden

7 ചെറുനാരങ്ങയും 3 കോഴിമുട്ടയും 150 ഗ്രാം ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന ജൈവ ഹോർമോണ്‍ 

ചില്ല് കുപ്പിയിൽ മൂന്ന് കോഴിമുട്ട ഉടയാതെ ഇറക്കിവെക്കുക , അതിനു ശേഷം 7  ചെറുനാരങ്ങയുടെ നീര് ഒഴിച്ച് , 75 ഗ്രാം ശർക്കരയും പൊടിച്ച് ചേർത്ത്  (മുട്ടയുടെ മുഴുവനായും നീരിൽ മുങ്ങി കിടക്കണം . കുപ്പി അധികം വലുപ്പം ഉള്ളത് പാടില്ല ).നല്ലവണ്ണം അടച്ചു വെക്കണം . പത്തു ദിവത്തിനു ശേഷം മുട്ട ഒരു തവി കൊണ്ടോ മറ്റ്  ഉടച്ചതിന് ശേഷം വീണ്ടും , 75  ഗ്രാം ശര്ക്കര പൊടിച്ചു അതിൽ ചേർക്കുക .ശേഷം കുപ്പി അടച്ചതിനു ശേഷം , നല്ല പോലെ കുലുക്കുക . വീണ്ടും 10 ദിവസം കഴിഞ്ഞതിനു ശേഷം ഈ ലായിനി അരിച്ചു എടുത്തു 10 മില്ലി 1 ലിറ്റർ 

6 മാസം വരെ കേടാകുകയില്ല . തണൽ കിട്ടുന്ന സ്ഥലത്ത് സൂക്ഷിച്ച് വെയ്ക്കുക .. വെയിലത്ത് വയ്ക്കരുത്

വെള്ളി 

ജൈവ സ്ളറി ഉണ്ടാക്കി അതിൽ നിന്ന് ഒരു കപ്പ് വീതം എല്ലാ ചെടികൾക്കും ഒഴിച്ച് കൊടുക്കുക  ഉണ്ടാക്കുന്ന വിധം 

KTG സ്പെഷ്യൽ ജൈവ സ്ളറി 

ഇത് ഏത് ചെടികൾക്കും കൊടുക്കാം ,ഖര വളങ്ങളേക്കാൾ ചെടികൾക്ക് കൂടുതൽ നല്ലത് Liquid വളങ്ങളാണ് ,അതുകൊണ്ട് ഇത് ഉപയോഗിക്കുക 

Terrace Garden
Terrace Garden

അര ബക്കറ്റ് വെള്ളത്തിൽ  അരക്കിലോ കടല പിണ്ണാക്കും കുറച്ച് കഞ്ഞിവെള്ളവും കലക്കി രണ്ടോ മൂന്നോ ദിവസം വെക്കുക ( ദിവസവും രാവിലെയും വൈകുന്നേരവും ഘടികാര ദിശയിൽ ഇളക്കി കൊടുക്കണം ) മൂന്നാം ദിവസം ഇത് എടുത്ത് ഒരു കപ്പിന് 4 ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിച്ച് കൊടുക്കുക. ഇത് ചെടികൾക്ക് കൊടുക്കുന്നതിന്  മുൻപായി വളമിടാൻ നിശ്ചയിച്ച ചെടികൾക്ക് നല്ലതു പോലെ വെള്ളമൊഴിക്കുക ഇതുകൊണ്ടുള്ള നേട്ടം നാം ഒഴിക്കുന്ന വളം ഭൂമിയിലേക്കധികം വലിഞ്ഞു പോകില്ല , ശേഷം ഈ സ്ളറി മുകളിൽ പറഞ്ഞ പോലെ വെള്ളം ചേർത്ത് ഇളക്കി ഒരു കപ്പ് ഒരു ചെടിക്ക് എന്ന ക്രമത്തിലൊഴിക്കുക

തണ്ടിൽ വീഴാതെ വേണം ഒഴിക്കാൻ

red chilli
red chilli

ശനി .

ബിവേറിയ എന്ന മിത്ര കുമിൾ  20 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അത് സ്പ്രയർ ഉപയോഗിച്ച് ചെടികളുടെ ഇലകളുടെ അടിവശത്തും ,മുകളിലും ,കമ്പുകളിലും വീഴത്തക്ക രീതിയിൽ സ്പ്രേ ചെയ്ത് കൊടുക്കുക 

അത് പോലെ തന്നെ ചെടി പൂക്കാൻ സമയമാകുമ്പോൾ കുറച്ച് കടലപ്പിണ്ണാക്ക് വെള്ളത്തിൽ ഇട്ട് മൂന്ന് ദിവസം വെച്ച് പുളിപ്പിച്ച് അതിൽ കുറച്ച്  ഇലകൾ കത്തിച്ച ചാരവും മിക്സ് ചെയ്ത് 5 or 6 ഇരട്ടി വെള്ളം ചേർത്ത് ഒരു ചെടിക്ക് ഒരു കപ്പ് വീതം കൊടുത്താൽ ചെടികൾ നന്നായി  കായ്ക്കും  അല്ലെങ്കിൽ ഒരു അമിട്ട് ഉണ്ടാക്കി  രണ്ട് ചെടികൾക്ക് കൊടുത്താലും മതി ... ഇത് 10 ദിവസം ഇടവിട്ട് ചെയ്യാം ,ചെടി പൂക്കാൻ തുടങ്ങുമ്പോൾ മാത്രം ഇത് ചെയ്താൽ മതി .., ഇത് ഉപയോഗിക്കാൻ തുടങ്ങുമ്പോൾ വെളളിയാഴ്ചത്തെ ജൈവ്ള സ്ളറി നിർത്താം ..

ലിജോ ജോസഫ് 

KTG (ഫേസ്ബുക് കർഷക കൂട്ടായ്മ)

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കൃഷിയിലെ തുടക്കക്കാർക്കായി ചില അറിവുകൾ.

#FTB#WPTB#Farmer#Agriculture#AW#Farm

English Summary: A KTG timetable for Grow bag cultivation. (One week application of fertilizers and organic pesticides.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds