വിശുദ്ധിയുടെ പര്യായമായി കണക്കാക്കുന്ന താമര പൗരാണിക കാലം മുതൽതന്നെ ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്നു. ഹിന്ദുമതവിശ്വാസങ്ങൾക്കു പുറമെ ബുദ്ധമതത്തിലും താമരയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.. ബുദ്ധമതത്തിൽ ശരീരശുദ്ധി, സംസാരശുദ്ധി, മനഃശുദ്ധി എന്നിവയുടെയെല്ലാം പ്രതീകമായാണ് താമരയെ കാണുന്നത്. ഭാരതീയരുടെയും വിയറ്റ്നാംകാരുടെയും ദേശീയ പുഷ്പം എന്നതിലുപരി സാംസ്കാരികമായി ഏറെ പ്രാധാന്യമുള്ള ചെറുസസ്യമാണ് താമര. നന്മ, സൗന്ദര്യം, സമ്പത്ത്, ഔന്നത്യം, അറിവ് എന്നിവയുടെയെല്ലാം പ്രതീകമായി താമര നിലകൊള്ളുന്നു. അഴുക്കുനിറഞ്ഞ വെള്ളത്തിൽ വളർന്നിട്ടും പവിത്രതയോടെ നിലനിൽക്കുന്ന താമര മനസ്സിന്റെ പരിശുദ്ധിയുടെയും പ്രതീകമാണ്. ദൈവികമായ സൗന്ദര്യവർണ്ണനയ്ക്കും താമരയെ ഉപയോഗിക്കാറുണ്ട്. ഹിന്ദുപുരാണങ്ങളിൽ ലക്ഷ്മിയും സരസ്വതിയും ബ്രഹ്മാവും ശിവനും താമരയുമായി അഭേദ്യബന്ധം പുലർത്തുന്നുണ്ട്.അലങ്കാരത്തിനും അമ്പലങ്ങളിൽ പൂജയ്ക്കും ഇത് ഉപയോഗിച്ചുവരുന്നു. .
Indian lotus -scientific name Nelumbo nucifera, also known as sacred lotus, bean of India, Egyptian bean or simply lotus, is one of two extant species of aquatic plant in the family Nelumbonaceae. It is often colloquially called a water lily. Lotus plants are adapted to grow in the flood plains of slow-moving rivers and delta areas. Nelumbo nucifera contains some thermal-stable proteins that might be useful in protein bio engineering processes. The proteins are characterized by seed longevity used for cell protection and repair under stress.There are also several indications that compounds of N. nucifera are used in drug fabrication in human health research for multiple purposes
ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് താമര കൂടുതലായി വളരുന്നത്. പ്രധാനമായും ബംഗ്ലാദേശ്, ആന്ധ്രാപ്രദേശ്, ആസ്സാം, ബീഹാർ, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ. ഏകവർഷിയായ താമര ഏകദേശം ഒന്നര മീറ്റർ വരെ നീളത്തിൽ വളരുന്നു. ഇലകൾ വെളളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് വിന്യസിച്ചിരിക്കുന്നത്. ഹ്യദയാകൃതിയിൽ വലുപ്പമേറിയ ഇലകൾ നീളമുള്ള തണ്ടിൽ വളരുന്നു. പൂക്കൾ സാധാരണയായി റോസ്, നീല നിറങ്ങളിൽ കാണപ്പെടുന്നു. ചില സങ്കരയിനങ്ങൾ തൂവെള്ള മുതൽ ഇളം റോസ് നിറങ്ങളിൽ വരെയും കണ്ടുവരുന്നു. കപ്പിന്റെ ആകൃതിയിലാണ് പൂക്കൾ. ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഫലത്തിനുള്ളിൽ ധാരാളം വിത്തുകൾ കാണാം. കോണാകൃതിയിലുള്ള അടുക്കുകളിലാണ് വിത്തുകൾ രൂപപ്പെടുന്നത്. വിത്തിൽ നിന്നും വളരെ എളുപ്പത്തിൽ താമര മുളപ്പിച്ചെടുക്കാം. അമ്പലങ്ങളിലെ പൂജയ്ക്കും ആരാധിക്കുമായി താമരപ്പൂവിന് ആവശ്യക്കാരേറെയാണ്.
താമര- നടീൽ വിധം
നടാനായി എടുക്കുന്ന വിത്തിനെ നന്നായി ഉരസി അതിന്റെ രണ്ടറ്റവും പൊട്ടിച്ചു എടുക്കുക.
ഒരു സോഡാക്കുപ്പിയിലോ, ഗ്ലാസ്സിലോ നിറച്ച വെള്ളത്തിൽ വേണം വിത്ത് ഇട്ടു വയ്ക്കാൻ .
നല്ല ചൂട് വേണം എന്നതിനാൽ സൂര്യപ്രകാശം നന്നായി കൊള്ളുന്ന വിധത്തിൽ വയ്ക്കുക
ഒരാഴ്ചയ്ക്കുള്ളിൽ വിത്ത് മുളയ്ക്കും ഏകദേശം ഒന്നര മാസമാകുമ്പോൾ ഒരു പൂർണ്ണ സസ്യമായി മാറും
ഒരു വലിയ പാത്രത്തിൽ വേണം താമര നാടാൻ .മണ്ണും മണലും ചാണകപ്പൊടിയും സമാസമം നിറച്ചു കുറച്ചു ഭാഗം ചാണകപ്പൊടി നിറയ്ക്കുക. ഒരു പാത്രത്തിന്റെ അര ഭാഗത്തോളം ഈ മിശ്രിതം നിറയ്ക്കുക. ചെറുതായി വെള്ളം തളിച്ച് കൊടുക്കുക. അതിലേക്കു ചെറിയ ഒരു കുഴി ഉണ്ടാക്കി അതിൽ താമര വിത്ത് വേരോടെ ഇറക്കി വയ്ക്കുക.
താമര നന്നായി പൂവിടാന്‍ ഉണക്കിപ്പൊടിച്ച കാലിവളം മാസത്തിലൊരിക്കല്‍ വെള്ളത്തിലിട്ടു കൊടുക്കുന്നതും പാത്രത്തിലുണ്ടാകുന്ന പായൽ കളയാൻ കുമ്മായം കിഴി കെട്ടി വെള്ളത്തിലിടുന്നതും നന്നായിരിക്കും. വർച്ചയ്‌ക്കു സഹായിക്കാൻ കടലപ്പിണ്ണാക്ക് ചെറിയ പൊതിയായി കെട്ടിയും വെള്ളത്തിലിടാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്: വീട്ടു മുറ്റത്തൊരു താമരക്കുളമൊരുക്കാം