1. Flowers

വീട്ടു മുറ്റത്തൊരു താമരക്കുളമൊരുക്കാം

താമര പൂക്കൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് .പൗരാണിക കാലം മുതൽ നമുക്ക് താമര പൂക്കളുമായി ബന്ധമുണ്ട് . അധി പ്രഭാതത്തിൽ താമര പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും കുളിർമ നൽകും .

KJ Staff

താമര പൂക്കൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് .പൗരാണിക കാലം മുതൽ നമുക്ക് താമര പൂക്കളുമായി  ബന്ധമുണ്ട് . അധി പ്രഭാതത്തിൽ താമര പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും കുളിർമ നൽകും .താമര പൂക്കൾ നമ്മുടെ ദേശീയ പുഷ്പമാണല്ലോ . ഇതിന്റെ ഉത്ഭവ സ്ഥലവും ഇന്ത്യ തന്നെയാണെന്നാണ്  കരുതപ്പെടുന്നത്. പൂജാദി കർമ്മങ്ങൾക്ക് താമര പൂക്കൾ വലിയ സ്ഥാനമുണ്ട് .താമര പൂക്കൾ സാധാരണയായി ഇളം പിങ്ക് നിറത്തിലാണ് കാണാറുള്ളത് .ഇന്ന് ഇതിന്റെ പല നിറത്തിലുള്ളവ വികസിപ്പിച്ചെടുത്തിട്ടുണ്ട് . താമര പൂക്കളുടെ വളർച്ചയ്ക്ക് ഉയർന്ന അന്തരീക്ഷ ഊഷ്മാവ് ആവശ്യമാണ് .നല്ല സൂര്യപ്രകാശമുള്ള സ്ഥലങ്ങളിൽ ഇത് നന്നായി പൂക്കൾ തരും .  താമര പൂക്കൾക്ക് മലിനജലത്തെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട് .താമരക്ക് അജൈവ മാലിന്യങ്ങളേയും രാസമാലിന്യങ്ങളേയും വരെ  ശുദ്ധീകരിക്കാൻ കഴിവുണ്ടേത്രേ. 

താമരയുടെ കിഴങ്ങും തണ്ടും നടുന്നതിനായി ഉപയോഗിക്കാം .ഒഴുക്കില്ലാത്ത ജലാശയത്തിലോ ചെറുകുളങ്ങിലോ എന്ന് വേണ്ട ചെറിയ പാത്രങ്ങളിൽ വരെ താമര കൃഷി ചെയ്യാം . നടുന്നതിനായി ചെളിയടങ്ങിയ മണ്ണാണ് വേണ്ടത് .കിഴങ്ങുകൾ ചെളിയിൽ പാകി മുളപ്പിക്കാം .താമര നടുന്നതിനായി നല്ല സൂര്യ പ്രകാശമുള്ള സ്ഥലം തിരെഞ്ഞെടുക്കണം .താമര പൂക്കൾ  രാവിലെ 8 മണിക്ക് മുൻപേ വിരിയും .മൂന്ന് ദിവസം വരെ താമര പൂക്കൾ കേട്കൂടാതിരിക്കും . താമര യുടെ പൂവും വേരും ചർമ്മ രോഗഔഷധ കൂട്ടിൽ ചേർക്കാറുണ്ട് .താമരയുടെ വളർച്ചക്ക് തടസ്സം നിൽക്കുന്നത് ഒച്ചുകളുടെ ശല്യമാണ് .ഇവയെ ഉപ്പ് വെള്ളമോ നേർപ്പിച്ച . കുരിശ് ലായിനിയോ ഒഴിച്ച് നശിപ്പിക്കാം

English Summary: making lotus pond in front of our house

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds