1. Health & Herbs

താമരപ്പൂവ് ഔഷധമേന്മകള്‍ അനേകം

പൂക്കള്‍ അലങ്കാരത്തിനും സൗന്ദര്യസംരക്ഷണത്തിനും സൗരഭ്യത്തിനും ആരാധനയ്ക്കും മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഉപയോഗപ്പെടുത്താം. ഓരോ കുടുംബത്തിന്റെയും വരുമാനത്തിന്റെ ശരാശരി 25 ശതമാനമെങ്കിലും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചികിത്സയ്ക്കും ആരോഗ്യസംരക്ഷണത്തിനും ചെലവാക്കി വരുന്നു. സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ചികിത്സാചെലവുകള്‍ കുറയ്ക്കുന്നതിനുളള ഒരു വഴിയാണ് പൂക്കള്‍ ഉപയോഗിച്ചുളള ചികിത്സ.

KJ Staff


പൂക്കള്‍ അലങ്കാരത്തിനും സൗന്ദര്യസംരക്ഷണത്തിനും സൗരഭ്യത്തിനും ആരാധനയ്ക്കും മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഉപയോഗപ്പെടുത്താം. ഓരോ കുടുംബത്തിന്റെയും വരുമാനത്തിന്റെ ശരാശരി 25 ശതമാനമെങ്കിലും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചികിത്സയ്ക്കും ആരോഗ്യസംരക്ഷണത്തിനും ചെലവാക്കി വരുന്നു. സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ചികിത്സാചെലവുകള്‍ കുറയ്ക്കുന്നതിനുളള ഒരു വഴിയാണ് പൂക്കള്‍ ഉപയോഗിച്ചുളള ചികിത്സ.

ഔഷധയോഗ്യമായ പൂക്കള്‍ ഓരോരുത്തര്‍ക്കും സ്വന്തമായി കൃഷി ചെയ്യാം എന്നതു കൊണ്ട് മാനസികോല്ലാസത്തിനും മറ്റുളളവരുടെ പ്രീതിക്കും സന്തോഷത്തിനും കൂടി കാരണമാകുന്നു. പൂക്കളില്‍ മായം ചേര്‍ക്കാന്‍ പ്രയാസമായതിനാലും പൂക്കള്‍ തിരിച്ചറിയാന്‍ എളുപ്പമാണ് എന്നുളളതിനാലും പൂക്കള്‍ ഉപയോഗപ്പെടുത്തിയുളള ചികിത്സ കൂടുതല്‍ ഫലപ്രദമാകും. നമ്മുടെ നാട്ടില്‍ കാണുന്ന പല പൂക്കളും പ്രഥമ ശുശ്രൂഷയ്ക്കും മറ്റ് ചികിത്സാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇതില്‍ പ്രധാനമാണ് പുരാണ പ്രസിദ്ധവും പുണ്യപുഷ്പവുമാണ് താമര. നെലുംബോ ന്യൂസിഫെറ എന്ന് ശാസ്ത്രനാമം. നെലും ബൊനേസിയെ എന്ന കുടുംബത്തിലാണ് താമര ഉള്‍പ്പെടുത്തുന്നത്. ആരാധനയ്ക്കും അലങ്കാരത്തിനും ഉപയോഗിക്കുന്ന താമര നല്ലൊരു ഔഷധവുമാണ്. പൂവിന് പുറമെ താമരയുടെ വിത്ത്, ഇല, തണ്ട്, വേര്, കിഴങ്ങ് എന്നിവയും ഔഷധമായി ഉപയോഗിക്കാം.

lotus

താമരപ്പൂവ് ഔഷധഗുണങ്ങള്‍
1. ഗര്‍ഭാശയത്തില്‍ നിന്ന് രക്തസ്രവം ഉണ്ടായാല്‍ താമരപ്പൂ കഷായമാക്കി കഴിച്ചു കൊണ്ടിരിക്കുക. ഗര്‍ഭാവസ്ഥയില്‍ രക്തസ്രാവം ഉണ്ടായാലും താമരപ്പൂവ് കൊണ്ടുളള കഷായം ഫലപ്രദം തന്നെ.
2. താമരപ്പൂ ഉണക്കിപ്പൊടിച്ച് കഴിക്കുന്നതും താമരപ്പൂവ് വെളളം തിളപ്പിച്ച് കുടിക്കുന്നതും ശുക്ല വര്‍ദ്ധിപ്പികമാണ്.
3. താമരപ്പൂവിലെ തേന്‍ നേത്രരോഗങ്ങള്‍ക്ക് വിശേഷപ്പെട്ട ഔഷധമാണ്. നേന്ത്രരോഗശമനത്തിനുളള പല ഔഷധങ്ങളിലും താമരപ്പൂവിലെ തേന്‍ ചേരുവയാണ്.
4. ശരീര ദുര്‍ഗന്ധം അകറ്റാന്‍ താമരപ്പൂവിന്റെ ഇതളുകളും റോസാപ്പൂവിന്റെ ഇതളുകളും ഉണക്കിപ്പൊടിച്ച് ശീല പൊടിയാക്കി വച്ച് ദേഹത്തില്‍ പൂശുക. ഇത് ശരീരത്തിന് കുളിര്‍മ നല്‍കും; വിയര്‍പ്പ് അകറ്റാനും ഉപകരിക്കും.
5. താമരപ്പൂവ് ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ശരീരബലം വര്‍ദ്ധിക്കും.
6. തൊലിപ്പുറത്തുണ്ടാകുന്ന വിളളലുകള്‍ക്ക് താമരപ്പൂവ് നെല്ലിക്ക, ചന്ദനം എന്നിവ സമം ചേര്‍ത്ത് അരച്ച് പുരട്ടണം.
7. താമരപ്പൂക്കള്‍കൊണ്ട് ഉണ്ടാക്കുന്ന സര്‍ബത്ത് രക്താര്‍ശ്ശസ്സിലും സ്ത്രീകള്‍ക്കുണ്ടാകുന്ന വെളളപോക്കിനും പരിഹാരമാണ്.
8. താമരപ്പൂവും ഇലയും നെല്ലിക്കയും ചേര്‍ത്ത് അരച്ച് പുരട്ടുന്നത് തലവേദനയ്ക്ക് ആശ്വാസമാണ്.
9. താമരപ്പൂവിന്റെ കേസരങ്ങളും അതിന്റെ അടിയിലുളള മുറ്റിയ ഭാഗവും അരച്ചു കഴിച്ചാല്‍ അതിസാരം ശമിക്കും.
10. ഒരു കപ്പ് താമരപ്പൂവിന്റെ ഇതളും ഒരു കപ്പ് റോസ് പൂവിന്റെ ഇതളും അരച്ചെടുത്ത് മാറ്റി വയ്ക്കുക. ഒരു കപ്പ് കല്‍ക്കണ്ടം പൊടി ആവശ്യത്തിന് വെളളം ചേര്‍ത്ത് അലിയിച്ചശേഷം രണ്ട് ഏലയ്ക്കയുടെ കുരു പൊടിച്ചതും ചേര്‍ത്ത് ചൂടാക്കുക. അതിലേക്ക് അരച്ചു വച്ചിരിക്കുന്ന താമരപ്പൂവും റോസ് പൂവും ചേര്‍ത്ത് നന്നായി വഴറ്റുക. ഇത് ഒരു ടീസ്പൂണ്‍ വീതം രണ്ടു നേരം കഴിച്ചാല്‍ മൂത്രചടിച്ചില്‍ മാറും. കൂടാതെ ശരീരക്ഷീണം ഇല്ലാതാക്കും. ശരീര സൗന്ദര്യത്തിനും ഫലപ്രദമാണ്.

താമരവിത്ത് ഔഷധപ്രയോഗങ്ങള്‍
താമരയുടെ വിത്ത് ചൂടുവെളളത്തില്‍ കുറച്ചു സമയം കുതിരാന്‍ വയ്ക്കുക. അതിനു ശേഷം അരച്ച് കല്‍ക്കണ്ടം ചേര്‍ത്തു കഴിച്ചാല്‍ അതിസാരം ശമിക്കും. വിത്തിനുളളിലെ മുളയില്‍ അടങ്ങിയിരിക്കുന്ന 'നെഫറിന്‍' എന്ന ജൈവ ഘടകം അര്‍ബുദ പ്രതിരോധിയാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. വിത്ത് കുഷ്ഠരോഗത്തിനും മറ്റ് ത്വക്ക് രോഗങ്ങള്‍ക്കും അരച്ച് പുരട്ടാം.

lotus root

താമര ഇല - ഔഷധപ്രയോഗങ്ങള്‍
താമര ഇലയും വേരും ചേര്‍ത്ത് വെളളത്തിലിട്ടു തിളപ്പിച്ചു കുടിച്ചാല്‍ ആര്‍ത്തവ ചക്രം ക്രമപ്പെടുമെന്ന് ചൈനീസ് നാട്ടു വൈദ്യം പറയുന്നു.
2. താമരയിലയും ഗ്രീന്‍ ടീയും ചേര്‍ത്ത് അരച്ച് മുഖത്തു പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. ശരീരത്തിലുണ്ടാകുന്ന നീരിനും പുകച്ചിലിനും ഇത് ഉപയോഗിക്കാം.
3. താമരയിലയും ചന്ദനവും ചേര്‍ത്ത് അരച്ച് പുരട്ടുന്നത് ചുട്ടു പൊരിച്ചില്‍ മാറുന്നതിന് ഫലപ്രദമാണ്.
4. ഇല ഞെട്ട് തലവേദനയ്ക്ക് അരച്ച് പുരട്ടാം. താമരയില സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കാനും ആഹാരം കൊടുക്കാനും ഉപയോഗിക്കുന്നു.

താമരത്തണ്ട് - ഔഷധപ്രയോഗങ്ങള്‍
1. താമരയുടെ തണ്ട് വിറ്റാമിന്‍ സി യുടെയും മറ്റ് ധാതുക്കളുടെയും കലവറയാണ്. താമരത്തണ്ട് വെളളം തിളപ്പിച്ച് കുടിക്കുന്നത് പനി, ഛര്‍ദ്ദി ഇവ ശമിപ്പിക്കും.
2. താമരത്തണ്ട് വെളളം തിളപ്പിച്ച് കുടിക്കുന്നത് മൂത്രം ശരിയായി പോകാനും സഹായിക്കും.
3. താമരത്തണ്ട് പൊടിയാക്കി പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. താമരത്തണ്ടിന്റെ പൊടി തേനും നെയ്യും ചേര്‍ത്തിളക്കി പാലില്‍ കഴിക്കുന്നത് ശുക്ലവര്‍ദ്ധകമാണ്.. തലമുടി വളരാനും ഇത് സഹായിക്കുന്നു.
4. കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന നാരുകളും അന്നജവും കഴിക്കുന്നത് അമിത രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കും. ദഹനവും സുഗമമാക്കും.
5. താമരക്കിഴങ്ങ് പൊടിച്ച് നല്ലെണ്ണയിലിട്ട് മൂപ്പിച്ച് തലയില്‍ തിരുമ്മുന്നത് തലയ്ക്കും കണ്ണിനും നല്ല തണുപ്പുണ്ടാകും. ഉറക്കം സുഖകരമാക്കുകയും കിഴങ്ങിന്റെ നീരെടുത്ത് തലയില്‍ പുരട്ടുന്നതും നല്ല ഉറക്കം കിട്ടുന്നതിനു സഹായിക്കും. താമരയുടെ കിഴങ്ങും തണ്ടും ആഹാരാവശ്യത്തിനും വളരെ അധികം ഉപയോഗിക്കുന്നു.

lotus leaf

ഇന്ത്യയില്‍ ആയുര്‍വേദത്തിനു പുറമെ മറ്റ് ചികിത്സാസമ്പ്രദായങ്ങളിലും താമര ഉപയോഗിച്ചു വരുന്നു. കൂടാതെ കിഴക്കന്‍ രാജ്യങ്ങളിലും ഔഷധാവശ്യത്തിന് താമരയുടെ ഉപയോഗം ശക്തമാണ്. നൂറിലധികം തരം താമരകള്‍ വിവിധ ഭാഗങ്ങളിലായി കണ്ടു വരുന്നുണ്ട്. ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് സാധാരണ താമര വളരുന്നത്. താമരയുടെ കിഴങ്ങാണ് പ്രജനനത്തിന് ഉപയോഗിക്കുന്നത്. ഔഷധവ്യവസായ സ്ഥാപനങ്ങളുമായും ആരാധനാലയങ്ങളുമായും സഹകരിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ താമരകൃഷി ചെയ്താല്‍ അതൊരു വരുമാനമാര്‍ഗ്ഗമാകും. തീര്‍ച്ച.


ഡോ. കെ. എസ് രജിതന്‍
മേധാവി, ഔഷധി പഞ്ചകര്‍മ്മി ആശുപത്രി- തൃശൂര്‍ -22,
ഫോണ്‍: 9447252678

 

English Summary: Medicinal properties of lotus

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds