Updated on: 30 April, 2021 9:21 PM IST
രാജേന്ദ്ര കുമാർ
നല്ല മണ്ണിൽ വിത്ത് എറിഞ്ഞാലേ നല്ല വിളവ് ലഭിക്കൂ

കൃഷി ചെയ്യുമ്പോൾ മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യണം. എന്നാൽ മാത്രമേ പ്രതീക്ഷിച്ച വിളവ് ലഭിക്കൂ. പലപ്പോഴും അനുഭവജ്ഞാനം ഇല്ലാത്ത ആളുകൾ കൃഷി തുടങ്ങുമ്പോൾ നിരാശരാകാൻ കാരണവും ഇതുതന്നെയാണ് ആണ്. അതുകൊണ്ട് പുതുതായി കൃഷി ചെയ്യുന്നവർ അനുഭവസമ്പത്തുള്ളവരിൽ നിന്നോ കൃഷി ഓഫീസർമാരിൽ നിന്നോ അറിവ് നേടേണ്ടത് അത്യാവശ്യമാണ്.

Newcomers in agriculture should take advice from experienced farmers or  agricultural officers.

വിത്തൊരുക്കലും മണ്ണൊരുക്കലും വളരെയധികം പ്രാധാന്യമർഹിക്കുന്ന രണ്ട് കാര്യങ്ങളാണ്. നല്ല വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യുക എന്നുള്ളത് വിളവിനെ വളരെയധികം സ്വാധീനിക്കും എന്നുള്ളതിന് സംശയം ഇല്ല. അതുപോലെതന്നെ വിളവിനെ സ്വാധീനിക്കുന്ന രണ്ടാമത്തെ ഘടകം മണ്ണ് തന്നെയാണ്. നല്ല മണ്ണിൽ വിത്ത് എറിഞ്ഞാലേ നല്ല വിളവ് ലഭിക്കൂ.

Seed and soil are the two important factors in agriculture.

മണ്ണ് ചെടികൾക്കും മരങ്ങൾക്കും വളരാനുള്ള ഒരു മാധ്യമം മാത്രമാണ്. അതിലെ പോഷകമൂല്യങ്ങളാണ് യഥാർത്ഥത്തിൽ ചെടികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ വസ്തുക്കൾ. ഇവയെ നമുക്ക് മൂന്നായി തരം തിരിക്കാം. ഒന്നാമത്തെ ഗണത്തിൽ പെടുന്ന മൂലകങ്ങളാണ് നൈട്രജൻ  ഫോസ്ഫറസ്  പൊട്ടാസിയം എന്നിവ.കൃഷി ചെയ്യുമ്പോൾ ഇവ മൂന്നും വേണ്ട അളവിൽ മണ്ണിൽ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നതാണ്  കാൽസ്യം മെഗ്നീഷ്യം സൾഫർ തുടങ്ങിയവ. മൂന്നാമത്തെ ഗ്രൂപ്പിൽ ചെടികൾക്ക് ആവശ്യമായ ബോറോൺ  ക്ലോറിൻ കോപ്പർ അയൺ മാംഗനീസ് സിംഗ് മല്ലിബ്‌ഠനം എന്നിവയാണുള്ളത്. ഇവയിൽ ഏതു മൂലകങ്ങളുടെ കുറവും വിളവ് കുറയുന്നതിന് കാരണമാകും. അതുകൊണ്ട് കൃഷി ചെയ്യുന്നതിനു മുൻപായി  മണ്ണ് പരിശോധന നടത്തി ഇവയുടെ  വേണ്ട അളവ് മണ്ണിൽ ഉറപ്പാക്കേണ്ടതാണ്. ഏത് കൃഷിയാണ് ചെയ്യേണ്ടത്  അതിനനുസരിച്ചുള്ള  വളപ്രയോഗവും  ഇതുകൊണ്ട് സാധ്യമാകുന്നു.

The soil of the cultivated land should be  tested to find out if the nutrients are present in due proportion.

നിലവിൽ സർക്കാർ തലത്തിൽ തന്നെ  മണ്ണ് പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ ജില്ലാ തലത്തിൽ നിലവിലുണ്ട്. ഇത് കൂടാതെ മൊബൈൽ യൂണിറ്റും കർഷകരുടെ സഹായത്തിനുണ്ട്. എന്നാൽ ഇതൊക്കെ മിക്ക കർഷകർക്കും  ലഭിക്കുന്നില്ല എന്നതാണ് സത്യം. ഈ ബുദ്ധിമുട്ട് തരണംചെയ്യാൻ  ഇപ്പോൾ ഒരു മൊബൈൽ ആപ്പ്  ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

Most of the farmers in Kerala can not make use of government facilities.

"Mannu" Mobile application

മണ്ണ് (mannu) എന്ന പേരിൽ ആണ് ഈ ആപ്ലിക്കേഷൻ കർഷകരുടെ ഉപയോഗത്തിനായി ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഫോണിൽ ഇത് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഏതൊരാൾക്കും  അയാളുടെ മൊബൈൽ ഉപയോഗിച്ച് കൃഷിഭൂമിയിലെ  പോഷക മൂല്യങ്ങളുടെ തോത് മിനിട്ടുകൊണ്ട് അറിയാം. മണ്ണിലുള്ള ഓരോ മൂലകത്തിന്റെയും ശതമാനം ഈ അപ്ലിക്കേഷൻ കാണിച്ചു തരും. കൃഷി ചെയ്യേണ്ട വിള തെരഞ്ഞെടുക്കാനും അതിനു വേണ്ട വളപ്രയോഗങ്ങൾ മണ്ണിൻറെ പോഷകഘടന അനുസരിച്ച് നിർദേശിക്കാനും ഈ അപ്ലിക്കേഷന്‌ കഴിയും.

The mobile application named 'mannu' is very useful for Kerala farmers to test their agricultural land to find out the proportion of the nutrients for the growth of the crop they are cultivating.

ജിപിഎസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കേരളത്തിലുടനീളം  ഈ അപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്.

മണ്ണ് പര്യവേഷണ  വകുപ്പ് സർക്കാർ മുമ്പ് തയ്യാറാക്കിയ സോയിൽ ഹെൽത്ത് കാർഡിനെ അടിസ്ഥാനമാക്കിയാണ് ഇതിന് രൂപം കൊടുത്തിട്ടുള്ളത്.

This application is functioning on the basis of soil health card prepared by the government of Kerala. GPS technology is also used by this application.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ബയോഗ്യാസ് പ്ലാന്റ്‌സ്

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

പ്രൂണിങ്ങ് അഥവാ ശിഖരങ്ങൾ നീക്കം ചെയ്യൽ

English Summary: Soil testing by using mobile
Published on: 21 September 2020, 11:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now