1. Organic Farming

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

"ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുക " എന്നത് കേരളത്തിലെ ആധുനിക സമൂഹത്തിന് മുദ്രാവാക്യമായി മാറി കഴിഞ്ഞു. 3 സെൻറിലും നാല് സെന്റിലും താമസിക്കുന്ന കുടുംബങ്ങൾക്കും നഗരങ്ങളിലെ ഫ്ളാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും മാലിന്യനിർമാർജജനം ഒരു വെല്ലുവിളിതന്നെയാണ് .

Rajendra Kumar
രാജേന്ദ്ര കുമാർ
രാജേന്ദ്ര കുമാർ
Vegetable Garden
Vegetable Garden

"ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുക " എന്നത് കേരളത്തിലെ ആധുനിക സമൂഹത്തിന് മുദ്രാവാക്യമായി മാറി കഴിഞ്ഞു. 3 സെൻറിലും നാല് സെന്റിലും താമസിക്കുന്ന കുടുംബങ്ങൾക്കും നഗരങ്ങളിലെ ഫ്ളാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും മാലിന്യനിർമാർജജനം ഒരു വെല്ലുവിളിതന്നെയാണ് . പല നൂതന മാർഗ്ഗങ്ങളും ഇന്ന് ഇതിനായി രൂപപ്പെട്ടിട്ടുണ്ട് .

People living in flats and small plots find it difficult to manage kitchen waste.

പല നഗരസഭകളും ഗ്രാമപഞ്ചായത്തുകളും ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഹരിതസേനയുടെ സഹായത്തോടെ ശേഖരിച്ച് തമിഴ്നാട്ടിലേക്കും മറ്റും റീസൈക്ലിംഗ് പ്രക്രിയയായി അയക്കുന്നുണ്ട്. എന്നാൽ ജൈവ മാലിന്യങ്ങൾ ഇത്തരത്തിൽ കൈകാര്യം ചെയ്യാൻ എളുപ്പമല്ല . അതുകൊണ്ടുതന്നെ പഞ്ചായത്തുകൾ നഗരസഭകൾ തുടങ്ങിയ ഭരണസംവിധാനങ്ങൾ ജൈവ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ ഗോബർ ഗ്യാസ് പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ട് . ഇത്തരത്തിലുള്ള പദ്ധതികൾ ഗവൺമെൻറ് സബ്സിഡി അടക്കം ഉപഭോക്താക്കൾക്ക് ലഭ്യമാണ്. സബ്സിഡി ഉണ്ടെങ്കിലും മിക്ക പദ്ധതികൾക്കും കൂടുതൽ പണം മുടക്കേണ്ടി വരുന്നത് അല്പവരുമാനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. 

The  waste management units are many but expensive.

സുഷിരങ്ങൾ ഉള്ള 3 ബക്കറ്റ്കളും അതിൻറെ  അടപ്പുകളും ആണ് ഇതിൻറെ ഭാഗങ്ങൾ
സുഷിരങ്ങൾ ഉള്ള 3 ബക്കറ്റ്കളും അതിൻറെ അടപ്പുകളും ആണ് ഇതിൻറെ ഭാഗങ്ങൾ

താരതമ്യേന ചെലവ് കുറഞ്ഞ ഒരു പദ്ധതി ആണ് 'ബയോബിൻ ' 

ഇത് പുതിയ ഒരു ജൈവ മാലിന്യ നിർമാർജന രീതിയാണ് . ഓരോ വീട്ടിലും എളുപ്പത്തിൽ സ്ഥാപിക്കാനും 45 ദിവസത്തിനുള്ളിൽ അടുക്കള മാലിന്യങ്ങൾ അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കാവുന്ന ജൈവമാലിന്യങ്ങ ക്കി മാറ്റാനും ഉദ്ദേശിച്ചിട്ടുള്ള ചെറിയ ഒരു യൂണിറ്റ് ആണിത് . 

Bio Bin is a low cost unit.It change biowaste into fertilizer within 45 days.

സുഷിരങ്ങൾ ഉള്ള 3 ബക്കറ്റ്കളും അതിൻറെ  അടപ്പുകളും ആണ് ഇതിൻറെ ഭാഗങ്ങൾ. ഒന്നിന് മീതെ ഒന്നായി അടുക്കി വയ്ക്കുന്ന ഈ ബക്കറ്റുകളിൽ മുകളിലുള്ള ബക്കറ്റിൽ അടുക്കളയിലെ മാലിന്യങ്ങൾ ഓരോ ദിവസവും നിക്ഷേപിക്കുക എന്നാണ് ഉപഭോക്താവിനെ ചെയ്യാനുള്ളത് . ബക്കറ്റ് നിറഞ്ഞാൽ താഴേക്കിറക്കി കാലിയായ മറ്റു രണ്ടു ബക്കറ്റുകൾ മുകളിലേക്ക് വയ്ക്കണം .പുഴുക്കൾ വരാതിരിക്കാനും ദുർഗന്ധം വരാതിരിക്കാനും ജീർണ്ണനം നടക്കാനും അതിനോടൊപ്പം ഉപയോഗിക്കേണ്ട സൂക്ഷ്മാണുക്കളടങ്ങിയ ചകിരിച്ചോർ ലഭ്യമാണ്. ഇവ ഉപയോഗിച്ച് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഒരു ചെറിയ കുടുംബത്തിലെ ജൈവമാലിന്യങ്ങൾ വീട്ടുകാർക്കോ പരിസരവാസികൾക്കും ശല്യമില്ലാതെ വളമാക്കി മാറ്റാവുന്നതാണ്.

Three containers and their lids are the main components of this unit.

45 ദിവസങ്ങൾ കൂടുമ്പോൾ ജൈവമാലിന്യങ്ങൾ വളം ആക്കിയത് ചെടികൾക്ക് ഉപയോഗിക്കാം  . നമുക്ക് അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കാവുന്ന നല്ല ജൈവളം ലഭ്യമാകുകയും ചെയ്യും .തുടർന്ന് ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ വേണമെങ്കിൽ ഈ പൊടി ഉപയോഗിക്കാവുന്നതുമാണ് .സ്കീമുകളിൽ കിട്ടിയില്ലെങ്കിൽ പാലക്കാടുള്ള ഒരു ഫാക്ടറിയിൽ നിന്നും വരുത്താവുന്നതാണ്. 2000 രൂപയോളം വിലവരുന്ന ഈ ബയോ ബിൻ ഉപയോഗിക്കുക വഴി മാലിന്യ നിർമാർജനവും അടുക്കളത്തോട്ട പരിപാലനവും ഒരുമിച്ച് ചെയ്യാം എന്നുള്ളതാണ് ഇതിൻറെ നേട്ടം.

These are available in local bodies with subsidy.In direct purchase it costs around Rs 2000.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രൂണിങ്ങ് അഥവാ ശിഖരങ്ങൾ നീക്കം ചെയ്യൽ

English Summary: Bio Bin: An innovative method of waste disposal

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds