1. Farm Tips

കൃഷി മെച്ചപ്പെടുന്നില്ലേ? മണ്ണ് പരിശോധിക്കൂ

നെൽക്കൃഷിക്കുള്ള സ്ഥലങ്ങളിൽ 15 സെന്റീമീറ്റർ ആഴത്തിലും തെങ്ങിനും അതുപോലുള്ള വിളകൾക്കും 25 സെന്റീമീറ്റർ ആഴത്തിലുമാണ് കുഴിയെടുക്കേണ്ടത്. കുഴിയുടെ ഒരു വശത്തുനിന്നും ഉപരിതലം മുതൽ അടിവരെ 2  സെന്റീമീറ്റർ കനത്തിൽ ഒരുപോലെ മണ്ണ് മുറിച്ചെടുക്കണം. For paddy cultivation, the pits should be 15 cm deep and 25 cm deep for coconut and similar crops. The soil should be cut evenly to a depth of 2 cm from the surface to the bottom on one side of the pit.

K B Bainda
paddy
നെൽകൃഷി

എന്ത് വിള നട്ടാലും നല്ല രീതിയിൽ വിളവുണ്ടാകുന്നില്ല എന്ന പരാതിയുണ്ടോ? അതേ എന്നാണുത്തരമെങ്കിൽ നിങ്ങളുടെ വീട്ടിലെ മണ്ണ് കൃഷിയോഗ്യമല്ല എന്ന് കരുതണം. അതുകൊണ്ടു വീട്ടിലെ മണ്ണിന്റെ ആരോഗ്യ നില പരിശോധിക്കുക.മണ്ണ് പരിശോധിക്കാനായി കുറച്ചു സാമ്പിൾ മണ്ണ് ശേഖരിച്ചു പരിശോധിപ്പിക്കുക. 

മണ്ണിന്റെ സാമ്പിൾ ശേഖരിക്കുന്നതെങ്ങനെ എന്നറിയാം. 

1.ഒരു കൃഷിയിടത്തിൽ തന്നെ വ്യത്യസ്ഥ നിരപ്പുള്ളതോ പലയിനം മണ്ണുള്ളതോ വിവിധ വിളയുള്ളതോ വിവിധ നിറമുള്ളതോ ആയ സ്ഥലത്തു നിന്നെല്ലാം പ്രത്യേകം സാമ്പിൾ മണ്ണ് എടുക്കണം. 

2. ഒരു കൃഷിയിടത്തിൽ നിന്ന് പ്രത്യേകം പ്രത്യേകം സാമ്പിൾ ശേഖരിക്കണം. 

3.  വളം, കുമ്മായം ഇവയിട്ട് മൂന്നുമാസമെങ്കിലും കഴിയാത്ത പ്ലോട്ടുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കരുത്. 

4.പഴയ വരമ്പുകൾ, ചതുപ്പു കുഴികൾ, കമ്പോസ്റ്റു കൂടി കിടക്കുന്ന സ്ഥലങ്ങൾ, എന്നിവിടങ്ങളിലുള്ള മണ്ണ് സാമ്പിൾ എടുക്കരുത്. 

5.നെൽക്കൃഷിക്കുള്ള സ്ഥലങ്ങളിൽ 15 സെന്റീമീറ്റർ ആഴത്തിലും തെങ്ങിനും അതുപോലുള്ള വിളകൾക്കും 25 സെന്റീമീറ്റർ ആഴത്തിലുമാണ് കുഴിയെടുക്കേണ്ടത്. കുഴിയുടെ ഒരു വശത്തുനിന്നും ഉപരിതലം മുതൽ അടിവരെ 2  സെന്റീമീറ്റർ കനത്തിൽ ഒരുപോലെ മണ്ണ് മുറിച്ചെടുക്കണം. For paddy cultivation, the pits should be 15 cm deep and 25 cm deep for coconut and similar crops. The soil should be cut evenly to a depth of 2 cm from the surface to the bottom on one side of the pit.

6. മണ്ണ് സാമ്പിൾ എടുക്കേണ്ട സ്ഥലം തീരുമാനിച്ചാൽ ഉപരിതലത്തിലുള്ള പുല്ല് , കരിയില, ചരൽ മുതലായവ മാറ്റുക. അതിനു ശേഷം മൺവെട്ടിയുടെ സഹായത്തോടെ ഒരടി താഴ്ചയിൽ Y ആകൃതിയിൽ ഒരു കുഴിയുണ്ടാക്കുക. 

7. ഒരേ നിരപ്പുള്ള ഒരേക്കർ സ്ഥലത്തു നിന്ന് ഇപ്രകാരം ശേഖരിച്ച സാമ്പിളുകൾ ഒരു കടലാസിലിട്ടു കട്ടകൾ പൊടിച്ചു നന്നായി കലർത്തുക. നനഞ്ഞ മണ്ണാണെങ്കിൽ അത് തണലിൽ വച്ച് ഉണക്കുക. 

 


8. കലർത്തിയ മണ്ണ് സമചതുരാകൃതിയിൽ പത്തിയിട്ടു നാലായി വിഭജിക്കുക. എതിർവശത്തുവരുന്ന രണ്ടു ഭാഗങ്ങളിലെ മണ്ണ് മാത്രം എടുക്കുക. ഇത് വീണ്ടും കൂട്ടിക്കലർത്തി ഈ പ്രവർത്തനം ഏകദേശം 500 ഗ്രാം മണ്ണ് സാമ്പിൾ കിട്ടുന്നത് വരെ ആവർത്തിക്കുക. Divide the mixed soil into four square layers. Take only the soil on the two opposite sides. Mix it again and repeat this process till you get about 500 g of soil sample.

9. ഇത്തരത്തിൽ ശേഖരിച്ച മണ്ണ് തുണിസഞ്ചിയിലോ പോളിത്തീൻ കവറിലോ ഇട്ടു സാമ്പിൾ തിരിച്ചറിയാനുള്ള നമ്പറും മറ്റു വിശദാംശങ്ങളുമായി  മണ്ണ് പരിശോധനശാലയിൽ എത്തിക്കുക. 


10. മണ്ണ് പരിശോധന ശാലയിൽ നിന്ന് മണ്ണ് സൗജന്യമായി പരിശോധിച്ച് നൽകും.
അവിടെനിന്നും പരിശോധിച്ച മണ്ണ് കിട്ടിക്കഴിഞ്ഞാൽ മണ്ണിനുള്ള കുറവ് കണ്ടെത്തി ആ പോഷകാംശം മണ്ണിനു നൽകാനാകും. അതിലൂടെ കൃഷിയും മെച്ചപ്പെടുത്താം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പുതയിട്ട് മണ്ണിനെ സംരക്ഷിക്കാം

#Soil#Farm#Agriculture#Krishi

English Summary: Is agriculture not improving? Check the soil

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters