ചീര കൃഷി എൻ്റെ അനുഭവം
ഏത് ഇനം ആണോ കൃഷി ചെയ്യാൻ ഉദേശിക്കുന്നത് അത് നവംബിൽ വിത്ത് ഇട്ട് 5 ചുവട് നിർത്തുക ,ഒരടി പൊക്കം വരുമ്പോൾ ചെടി ചരിച്ച് ഇടുക ധാരാളം ശിഖിരം വരും. ആ സീസണിലേ വിത്ത് എല്ലാം അതിൽ നിന്നും കിട്ടും ,നവംബർ ഡിസംബറിൽ ഇലപ്പുള്ളി രോഗം വരും മുൻകരുതൽ എടുക്കുക.
പച്ചയും ചുവപ്പും ഇടകലർത്തിയാൾ ഇലപ്പുളളി വരില്ല എന്ന് പറയുന്നത് വറുതേ, ജനുവരിയിൽ തുടങ്ങുന്ന ചീര ക്യഷിയ്ക്ക് തിട്ടയായി മണ്ണ് കോരി അതിൽ ഒരു കമ്പ് ഉപയോഗിച്ച് 5 ഇഞ്ച് അകലത്തിൽ വര ഇടുക.
ആ വരയിൽ വിത്തും മണ്ണും ചേർത്ത് ഇടുക ശേഷം വെള്ളം തളിയ്ക്കുക .തൈകൾ മുളച്ചു വരുമ്പോൾ ആവശ്യത്തിന് തൈകൾ നിർത്തി ബാക്കി കോഴിയ്ക്ക് കൊടുക്കുക , ഒന്നിടവിട് ഗോമൂത്രം വെള്ളത്തിന് ഒപ്പം ചേർത്ത് ഒഴിച്ചു കൊടുക്കാം.
പൂവാളി ഉപയോഗിച്ച് നന ആയതു കൊണ്ട് ചെടി മുഴുവൻ നനയും ,പലരും പറഞ്ഞു ഇലയിൽ വെള്ളം വീഴാൻ പാടില്ലായെന്ന് ,മണ്ണ് കിളച്ച് അതിൽ വിത്ത് വാരി ഇട്ടു നനച്ചാൽ വിത്ത് മുളയ്കാൻ ബുദ്ധിമുട്ടാണ് വിത്തിന് മുകളിൽ മണ്ണ് വീഴണം