ഇടതിങ്ങിയ പുഷ്പങ്ങൾ പൂങ്കുലയിൽ പരാഗണത്തിനുശേഷം ഫലങ്ങളായി വളരുന്നു. കായ്കൾ ഏതാണ്ട് ഒന്നര സെ.മീറ്ററിന് മേൽ വലിപ്പമുണ്ടാകും. ഓരോകായിലും രണ്ടോ നാലോ വിത്തുണ്ടാവും. ഫലങ്ങൾ ഉണങ്ങി നിലത്തുവീണ് താനേ മുളയ്ക്കുന്ന രീതിയാണ് സാധാരണ സംഭവിക്കുന്നത്. വിത്ത് പാകമാകുമ്പോൾ ഇരുണ്ട തവിട്ടു നിറമാകും.
ഈ പാകത്തിൽ കായ്കൾ ഉണങ്ങിയശേഷം പറിച്ച് മണലിലിട്ട് 3-4 ദിവസം ഉണക്കുക. അതിനുശേഷം വിത്ത് വീണ്ടും ഒന്നുകൂടി സൂര്യപ്രകാശം കാണിച്ചശേഷം മൺമിശ്രിതം നിറച്ച പോളിത്തീൻബാഗുകളിൽ നടണം. ഈ രീതിയിൽ മുഴുവനും തൈകൾ നഷ്ടപ്പെടാതെ പിടിച്ചുകിട്ടുന്നു.
മൺമിശ്രിതം നിറയ്ക്കാൻ 150 ഗേജ് കട്ടിയും 20 x 15 സെ.മീ. വലിപ്പവുമുള്ള പോളിത്തീൻകൂടകളാണ് ഉപയോഗിക്കേണ്ടത്.
ചുവട്ടിൽ ജലനിർഗമനത്തിന് ഒന്നോ രണ്ടോ ദ്വാരം ഇടണം. മൺമിശ്രിതം മേൽമണ്ണും ഉണങ്ങിയ കാലിവളവും സമം ചേർത്ത മിശ്രിതമാണ്. കവറിന്റെ മുക്കാൽ ഭാഗംവരെ മാത്രമേ മൺമിശ്രിതം നിറയ്ക്കാവു. “ഒരുവിരൽപ്പാട് അകലത്തിൽ രണ്ടു വിത്തുകൾ കവറിനുള്ളിലെ മേൽമണ്ണിലെ 2 സെ.മീ. താഴ്ചയിൽ നടുക. മണ് ലോലമായി അമർത്തുക, വിത്ത് പാകിക്കഴിഞ്ഞാൽ മുളച്ചുപൊന്തും കവറിൽ വരാൻ അനുവദിക്കുക. ആറിലപ്രായമെത്തിയാൽ പറിച്ചുനടാം. മണിൻറെ നനവ് (കമീകരിക്കണം.
ആരോഗ്യമുള്ള ഒരു തൈ മാത്രം വിരിച്ച് നടുന്നതിന് ഒരാഴ്ച മുൻപ് നനയുടെ തോത് കുറച്ച് നന്നായി സൂര്യ പ്രകാശമേപ്പിക്കുക