Farm Tips

വിത്ത് മുളപ്പിക്കാൻ ചില പൊടിക്കൈകൾ

seeds

പുതുക്കർഷകർ പലരും അറിയാനാഗ്രഹിക്കുന്ന കാര്യമാണ് വിത്തുകൾ മുളപ്പിക്കേണ്ടതെങ്ങനെ? മുളച്ച തൈ നടും മുൻപ് എന്തെങ്കിലും വളർച്ചാ സഹായി ഉപയോഗിക്കാമോ? എങ്കിൽ ഏതാണ് ഉത്തമം? ഈ വക കാര്യങ്ങൾ പലർക്കും അറിയില്ല. അറിവുള്ളവർ പറഞ്ഞുകൊടുക്കാനായി നേരം കളയുകയുമില്ല. എന്നാൽ കൃഷിയിലേക്കിറങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ചില നുറുങ്ങുകൾ.

1. കട്ടന്‍ ചായയുണ്ടാക്കി ബാക്കി വന്ന തേയിലയുടെ മധുരം നീക്കിയ ശേഷം വെള്ളമൊഴിച്ച് ഒന്നുകൂടെ ചൂടാക്കിയ ശേഷം തണുക്കാന്‍ അനുവദിക്കുക, നന്നായി തണുത്ത ശേഷം നമ്മുടെ കയ്യിലുള്ള വിവിധയിനം വിത്തുകള്‍ തരം തിരിച്ച് വേറെ വേറെ ഗ്ലാസുകളില്‍ ഇടുക, വിത്തുകള്‍ മുങ്ങി കിടക്കാവുന്ന വിധത്തില്‍ ആറി തണുത്ത ചായവെള്ളം ഇതിലേക്ക് ഒഴിക്കുക. ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഇങ്ങിനെ വിത്തുകള്‍ കുതിര്‍ത്തെടുക്കുക.. (തലേ ദിവസം രാത്രി ഉറങ്ങുന്നതിനു മുന്നേ ചെയ്തു വെച്ചാല്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന സമയത്തോ, രാവിലെ ചെയ്‌താല്‍ നേരം ഇരുട്ടുന്നതിനു മുന്നേയോ.വിത്തുകള്‍ പാകാം) വിത്തുകള്‍ പാകുന്നതിനു വൈകുന്നേരങ്ങളില്‍ വെയില്‍ കുറഞ്ഞ സമയം തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ഉത്തമം.

2. മുളപ്പിക്കാനായി വിത്ത് പാകുന്നതിനായി തയ്യാറാക്കുമ്പോള്‍ അരമണിക്കൂര്‍ സ്യൂഡോമോണസ് ലായനിയില്‍ ഇട്ടു വെച്ച ശേഷം നടാം. ഒരു ലിറ്റ൪ വെള്ളത്തില്‍ ഇരുപത് ഗ്രാം എന്നതാണു കണക്ക്. വിത്തുകള്‍ ഇട്ട് വെച്ച വെള്ളം വിത്തുകള്‍ പാകിയ ശേഷം തളിച്ചും കൊടുക്കാം. തൈകള്‍ പറിച്ച് നടുമ്പോള്‍ ഇത് പോലെ തന്നെ അരമണിക്കൂര്‍ വേരുകള്‍ ലായനിയില്‍ മുക്കി വെച്ച ശേഷം നടുന്നതും വളരെ നല്ലതാണ്. പത്ത് പതിനാലു ദിവസം കൂടുമ്പോള്‍ സ്യൂഡോമോണസ് ലായനി ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കും. സ്യൂഡോമോണസ് ചാണകവെള്ളത്തില്‍ കലക്കിയാല്‍ വീര്യം കൂടും. ഈ ലായനി വാങ്ങുമ്പോള്‍ ഡേറ്റ് നോക്കി വാങ്ങാന്‍ മറക്കരുത്. സൂര്യപ്രകാശം നേരിട്ട് പതിക്കാതെ വളരെയധികം സൂക്ഷിക്കേണ്ടതുമാണ്. കിലോയ്‌ക്ക്‌ 60 -70 രൂപ വില വരുന്ന ഇവ അര കിലോ ഒരു കിലോ പാക്കറ്റുകളില്‍ ലഭ്യമാണ്.നല്ല ജീവാണു വളമായും കീടനാശിനിയായും ഉപയോഗിക്കുന്ന ഇവയില്‍ എല്ലാത്തരം വിത്തുകളും കുതിര്‍ത്ത് നടാമെന്നതിനു പുറമേ വാഴക്കന്നും കുതിര്‍ത്ത് നടാം.

seeds

seeds

വിത്തുകള്‍ 2-3 മണിക്കൂര്‍ സ്യൂഡൊമൊണസ് ലായനിയില്‍ മുക്കി വെച്ചതിനു ശേഷം നടുകയാണെങ്കില്‍ മുളക്കരുത്ത്, വേരുകളുടെ എണ്ണം എല്ലാം കൂടും.. ജൈവാംശം കൂടുതലുള്ള മണ്ണില്‍ ഫലം കൂടും. പുളി രസം കൂടുതലുള്ള മണ്ണില്‍ ഫലം കുറയുന്നതിനാല്‍ ഉപയോഗിക്കുന്നതിനു ഒരാഴ്ച മുന്‍പായി മണ്ണില്‍ കുമ്മായം ചേര്‍ക്കേണ്ടതാണ്.രാസവസ്തുക്കളുടെ കൂടെയോ, ഒരാഴ്ചക്ക് മുന്‍പോ പിന്‍പോ ഉപയോഗിക്കാന്‍ പാടുള്ളതല്ല.If the seeds are planted after soaking in Pseudomonas solution for 2-3 hours, the germination rate and the number of roots will increase. Lime should be added to the soil one week before use as it is less effective in soils with high acid content. Do not use with chemicals or one week before or after application.

കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഇനി കര്‍ഷകര്‍ക്കും ഉത്പ്പാദിപ്പിക്കാം

#Seeds#Farmer#Agriculture#Krishi


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine