Updated on: 28 May, 2021 10:42 PM IST
ഒച്ചുകൾ

വെള്ളക്കെട്ടും ഈർപ്പമുള്ള പ്രദേശങ്ങളിലുമാണ് ഒച്ചുകൾ പ്രധാനമായും കണ്ടുവരുന്നത്. മണ്ണിലെയോ കല്ലുകളുടെയോ വിടവിലും, ഇലകളെല്ലാം കൂട്ടിയിട്ടിരിക്കുന്ന പ്രദേശങ്ങളിലുമാണ് സാധാരണയായി ഇവ കൂടുകൂട്ടി മുട്ടയിടുന്നത്. ആദ്യവർഷങ്ങളിൽ നൂറും പിന്നീട് ഏകദേശം അഞ്ഞൂറിലധികം മുട്ടയിടുകയും ചെയ്യുന്നു. ദീർഘകാല ജീവിതചക്രമാണ് ഒച്ചുകളുടേത്.

The giant African snail is the biggest land snail among snail species having a protective shell and measuring about 19 cm in length.

It is very active during rainy seasons, nocturnal in nature and damages crops like papaya, brinjal, beans, okra, cole crops, areca nut, rubber buds, coffee seedlings, orchids, etc.

The snail eats away leaves, stems, fruits and flowers of host plants causing severe damage to young saplings especially in nurseries.

ആറു മാസം കൊണ്ട് പൂർണ്ണ വളർച്ചയെത്തുന്ന ഇവയ്ക്ക് 5 മുതൽ 10 വർഷം വരെ ആയുസ്സുണ്ട്. ഏകദേശം 19 സെ. മീ. വരെ നീളവും 750 ഗ്രാം ഭാരവും വരെ ഇവയ്ക്കുണ്ട്. പ്രതികൂല കാലാവസ്ഥയിൽ 3 വർഷം വരെ കട്ടിയുള്ള പുറന്തോടിനുള്ളിൽ സുഷുപ്തഅവസ്ഥയിൽ കഴിയാൻ ഈ ഒച്ചുകൾക്ക് സാധിക്കും. പകൽ സമയത്തു ഒച്ചുകൾ ഒളിഞ്ഞിരിക്കുകയും രാത്രികാലങ്ങളിൽ പുറത്തിറങ്ങി നാശനഷ്ടമുണ്ടാക്കുകയും
ചെയ്യുന്നു. കാപ്പി, തേയില, വാഴ, പച്ചക്കറികൾ,റബ്ബർ, തേക്ക് തുടങ്ങി ഏകദേശം അഞ്ഞൂറോളം സസ്യങ്ങളെ ഈ ഒച്ചുകൾ ആക്രമിക്കുന്നു. കാൽസ്യം അവയുടെ പുറംതോടിന്റെ വളർച്ചക്ക് അത്യാവശ്യമായതിനാൽ ഇവ ഭിത്തികളും മതിലുകളും ഒക്കെ കാർന്നു തിന്നുകയും ചെയ്യുന്നു. അതിനാൽ തന്നെ വീടുകളിലും കോൺക്രീറ്റ് കെട്ടിടങ്ങളിലുമെല്ലാം ഇവർ സ്ഥിര ശല്യക്കാരാണ്.

കൂടാതെ മനുഷ്യരിൽ കാണപ്പെടുന്ന പ്രത്യേകിച്ച് കുട്ടികളിൽ ഉണ്ടാകുന്ന ഒരു തരം മസ്തിഷ്കരോഗത്തിന്റെ വാഹകരാണ് ഈ ഭീമൻ ഒച്ചുകൾ. ഒച്ചുകളെ പച്ചയായി അല്ലെങ്കിൽ പാതി വേവിച്ചതോ ആയി ഭക്ഷിക്കുക വഴിയാണ് മനുഷ്യരിലേക്ക് ഇവർ രോഗവാഹകരായി എത്തുന്നത്.
ഈ അപകടകാരികളായ ഒച്ചിന്റെ സാന്നിധ്യം കൃഷിയെയും മനുഷ്യന്റെ ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നു. താഴെ പറയുന്ന എല്ലാ നിയന്ത്രണമാർഗങ്ങളും ഏകോപിപ്പിച്ചുകൊണ്ട് കൃത്യമായ രീതിയിൽ നിയന്ത്രണ മാർഗങ്ങൾ അവലംബിച്ചാൽ മാത്രമേ ഒച്ചുകളെ ഫലപ്രദമായി നിയന്ത്രിക്കുവാൻ സാധിക്കുകയുള്ളു. 

തോട്ടം നന്നായി കിളച്ചുമറിച്ചിടുക (Maintain Cleanliness in farm)

സാധരണയായി നനവുള്ളതും, ജൈവാംശം കൂടുതലുള്ളതും, തണൽ ഉള്ള സ്ഥലങ്ങളിലുമായാണ് ഒച്ചുകൾ കൂട്ടത്തോടെ ഉണ്ടാവുക. ഇത്തരം പ്രദേശങ്ങളിലെ കുറ്റിച്ചെടികളും മറ്റും നശിപ്പിച്ചു നന്നായി സൂര്യപ്രകാശം കടന്നു വരത്തക്ക വിധം ക്രമീകരിക്കുക. കള നിയന്ത്രണം വളരെ പ്രധാനമാണ്.
പരിപാലിക്കപ്പെടാത്ത കൃഷിയിടങ്ങൾ ഒച്ചുകളുടെ വംശ വർധനക്ക് വളരെ അനുയോജ്യമായി വർത്തിക്കുന്നു. അതിനാൽ തോട്ടം നന്നായി കിളച്ചുമറിച്ചിടുന്നത് ഒച്ചുകളുടെ മുട്ടകൾ പുറത്തേക്കുവരുന്നതിനും ചുടുകൊണ്ട് നശിച്ചുപോകുന്നതിനും ഇടയാകും.

സൂര്യാസ്തമയത്തിനുശേഷം 2 മണിക്കൂർ കഴിഞ്ഞുള്ള സമയങ്ങളിൽ ആണ് ഇവ പുറത്തേക്കു വരുന്നത്. ഈ സമയത്ത് ഇവയെകൂട്ടത്തോടെ ശേഖരിച്ചു ഉപ്പുവെള്ളത്തിൽ (25% വീര്യത്തിൽ) ഇട്ടു കൊന്നു കളയണം.

ഒച്ച് ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സംഘടിപ്പിച്ച് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഒച്ചുകളെ നശിപ്പിക്കാനുള്ള നടപടികൾ എടുത്തില്ലെങ്കിൽ സമീപ പ്രദേശങ്ങളിലേക്കെല്ലാം തന്നെ ഒച്ചുകൾ വ്യാപിക്കാൻ സാധ്യത്യുണ്ട്. തുടർച്ചയായി രണ്ടു മൂന്നു ദിവസങ്ങളിലായി ഒച്ചുകളെ രാത്രികാലങ്ങളിൽ ശേഖരിച്ച് നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. ഈ പരിപാടിയെ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിക്കാനുള്ള സാധ്യതകൾ തേടേണ്ടതാണ്. റസിഡന്റ്സ് അസോസിയേഷൻ,
യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചും ഇത് നടപ്പാക്കാം.

നനഞ്ഞ ചണചാക്കുകൾ ഇട്ടു അതിലേക്കു ആകർഷിക്കപ്പെടുന്ന ഒച്ചുകളെ ശേഖരിക്കാവുന്നതാണ്. ശേഖരിച്ചവയെ ഉപ്പുവെള്ളം ഉപയോഗിച്ച് കൊന്നുകളയണം.

ക്യാബേജ് ഇലകൾ, പപ്പായ ഇലകൾ, പപ്പായ തണ്ട്, മുരിങ്ങയില എന്നിവ നനഞ്ഞ ചണചാക്കിലാക്കി ഒരു ദിവസം വെച്ച് പുളിപ്പിച്ച ശേഷം അതിലേക്കു ആകർഷിക്കപ്പെടുന്ന ഒച്ചുകളെ അതിരാവിലെ ശേഖരിച്ചു നശിപ്പിച്ചുകളയണം.

മണ്ണിൽ ഒരടി ആഴത്തിൽ കുഴിയെടുത്ത് അതിൽ ഒരു ദിവസം പുളിപ്പിച്ച പൈനാപ്പിൾ, പഴം, പപ്പായ എന്നിവയുടെ അവശിഷ്ടങ്ങളും ശർക്കരയും യീസ്റ്റും ചേർത്ത് ഇട്ടുകൊടുത്താൽ ഒച്ചുകൾ ഈ കുഴിയിലേക്ക് ആകർഷിക്കപ്പെടുകയും കാലത്ത് കുഴിയിൽ തുരിശിട്ട് ഒച്ചുകളെ നശിപ്പിക്കുകയും ചെയ്യാം. അത് പോലെ തന്നെ അരക്കിലോ ആട്ട, 200 ഗ്രാം ശർക്കര, യീസ്റ്റ് എന്നിവ കുറച്ച് വെള്ളം ചേർത്തിളക്കി (കുഴമ്പ് പരുവത്തിൽ) ഒരു ദിവസം വെച്ചതിനു ശേഷം കുഴിയിലൊഴിച്ച് കൊടുത്തും ഒച്ചുകളെ കുടുക്കാം. കുഴികൾക്ക് പകരം ചട്ടികൾ മണ്ണിൽ കുഴിച്ചിട്ട് അതിൽ പുളിപ്പിച്ച പഴങ്ങളോ, ഗോതോമ്പ് പൊടിയോ മേല്പറഞ്ഞതു പോലെ ഇട്ടു കൊടുക്കുകയും ചെയ്യാം.

കൃഷിയിടത്തിനും തവാരണകൾക്കും ചുറ്റുമായി പുകയിലപ്പൊടി, തുരിശുപൊടി, ബോറാക് പൗഡർ തുടങ്ങിയവ വിതറിയിടുന്നത് ഒച്ചുകളെ അകറ്റി നിറുത്താൻ സഹായിക്കും.
വിളകളിലെ ഒച്ചിന്റെ ആക്രമണം തടുക്കുന്നതിനായി കോപ്പർ ഓക്സി ക്ളോറൈഡ് 3 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി വിളകളിൽ തളിക്കാം.

വെള്ളരി വർഗ്ഗ പച്ചക്കറികളിലും നെല്ലിലും ഇത് തളിക്കരുത്, പുകയില 30ഗ്രാം ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചത് 0ഗ്രാം തുരിശ് 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചതുമായി സംയോജിപ്പിച്ച് വിളകളിൽ തളിക്കാം.

മെറ്റൽഡിഹൈഡ് പെല്ലറ്റ് കെണി

ഒച്ചുകളുടെ എണ്ണം വളരെ കൂടുതലുള്ള പ്രദേശങ്ങളിൽ മെറ്റൽഡിഹൈഡ് പെല്ലറ്റ് കെണി 2.5% വീര്യത്തിൽ ഉപയോഗിക്കാവുന്നതാണ് (2 ഗ്രാം / ഏക്കറിന്). പല സ്ഥലങ്ങളിലായി 2-3 പെറ്റ് എന്ന തോതിൽ വച്ച് കൊടുക്കണം. ഉപയോഗിക്കുമ്പോൾ കൈയുറ ധരിക്കേണ്ടതാണ്.
കുട്ടികൾ, വളർത്തു മൃഗങ്ങൾ, എന്നിവയെ കെണിയുമായി അകറ്റി നിർത്താൻ ശ്രദ്ധിക്കേണ്ടതാണ്

ഒന്നോ രണ്ടോ പുരയിടങ്ങളിൽ മാത്രമായി ഒച്ചിനെ നിയന്ത്രിക്കുന്നത് ഫലപ്രദമാവില്ല.
അത് കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ സംഘടിപ്പിച്ചുള്ള സംയോജിത നിയന്ത്രണമാർഗ്ഗങ്ങൾ അവലംബിക്കുക വഴി മാത്രമേ ഇവയെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കൂ.

മഴ മാറി ചൂട് കൂടുമ്പോൾ ഒച്ചുകൾ സുഷുപ്താവസ്ഥയിലേക്ക് പോകുമെങ്കിലും അടുത്ത മഴക്കാലത്ത് ഇവ വീണ്ടും രൂക്ഷമാകുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് പരക്കാനും സാധ്യതയുള്ളതിനാൽ കാലവർഷം ആരംഭിക്കുമ്പോൾതന്നെ ഒച്ച് നിയന്ത്രണ മാർഗ്ഗങ്ങൾ സാമൂഹികാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടത് ആണ് .

English Summary: to avoid snail use jaggery as a remedy
Published on: 28 May 2021, 03:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now