ഇന്നത്തെ വിഷയം എന്താണ് ഇത്തി ക്കണ്ണി? മാവിൻ കൊമ്പിൽ പടർന്നു മരത്തെ ഉണക്കുന്ന, നശിപ്പിക്കുന്ന ഒരു വള്ളി ചെടി ആണ് ഇത്തിൾ കണ്ണി.
വേനൽകാലത്ത് കായ് ഉണ്ടായി മധുരമുള്ള ചുവന്ന പഴം ഉണ്ടാകുകയും, പഴങ്ങൾ കാക്ക കൊത്തി ക്കൊണ്ടുപോയി മറ്റു മരത്തിൻമേൽ വച്ച് തിന്നു കുരു അവിടെ ഇട്ടുപോകും, ഈ വിത്തുകൾ മഴ ക്കാലത്തു അവിടെ മുളച്ച് വേരു പിടിച്ചു പടർന്നു മരത്തിൻ്റെ തടിയിൽ ഇറങ്ങി ഒരിക്കലും മുറിച്ചു നശിപ്പിക്കാൻ പറ്റാത്ത വിധം പടരുന്നു.
അടുത്ത കാലം വരെ ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടായിരുന്നില്ല. ഫലപ്രദം ആയ ഒരു പരിഹാരം നിർദേശിക്കുന്നു. കയ്യ് എത്തുന്ന ഭാഗത്ത് ഇത്തിക്കണ്ണിയുടെ കട മുറിച്ചു, അര ഔൺസ് വെള്ളത്തിൽ അര ഔൺസ് ടാർ (കീല് എന്നും പറയും) കലക്കി ഒഴിച്ച് തുണി കൊണ്ട് അവിടെ വരിഞ്ഞു കെട്ടുക, വേരുകൾ നശിച്ചു അവ ഉണങ്ങി പ്പോകും.
മാന്യ സുഹൃത്തുക്കൾ ശ്രമിച്ചു നോക്കുക, നന്ദി, ശിവശങ്കർ മേനോൻ, തൃശൂർ.