1. Organic Farming

മാവിന് മോതിര വളയം ഇടേണ്ടത് എപ്പോൾ ?

പത്ത് വർഷത്തിലേറെയായി കായ്ക്കാത്ത മാവിനാണ് മോതിരവളയം ഇട്ടുന്നത് 'ഇതിനായി മാവിൻ്റെ അഞ്ചര / ആറടി ഉയരത്തിൽ ഒന്നരയിഞ്ച് കനത്തിൽ വ്യത്താകൃതിയിൽ തൊലി ചെത്തി മാറ്റാം (ഒന്നരയിഞ്ചിൽ കൂടരുത് അളന്ന് തിട്ടപ്പെടുത്തണം) ഫുൾ ചെത്തി മാറ്റരുത് 'ഒരു സ്ഥലത്ത് രണ്ടിഞ്ച് ചെത്തി മാറ്റാതെ നിർത്തണം'തടിയിൽ മുറിവ് പറ്റരുത്.

Arun T

പത്ത് വർഷത്തിലേറെയായി കായ്ക്കാത്ത മാവിനാണ് മോതിരവളയം ഇട്ടുന്നത് 'ഇതിനായി മാവിൻ്റെ അഞ്ചര / ആറടി ഉയരത്തിൽ ഒന്നരയിഞ്ച് കനത്തിൽ വ്യത്താകൃതിയിൽ തൊലി ചെത്തി മാറ്റാം (ഒന്നരയിഞ്ചിൽ കൂടരുത് അളന്ന് തിട്ടപ്പെടുത്തണം) ഫുൾ ചെത്തി മാറ്റരുത് 'ഒരു സ്ഥലത്ത് രണ്ടിഞ്ച് ചെത്തി മാറ്റാതെ നിർത്തണം'തടിയിൽ മുറിവ് പറ്റരുത്.

പറ്റിയാൽ മരം ഉണങ്ങി പോകും. ഈ മുറിവിൽ ശുദ്ധമായ മണ്ണ് / 'ചെളി കുഴച്ച് മുറിവ് അടച്ചു വക്കാം മോതിരവളയം വളരെ ശ്രദ്ധയോടെ ചെയ്യണം ശ്രദ്ധയില്ലതെ അതിൻ്റെ തട്ടയിൽ മുറിവ് പറ്റിയാൽ മരം ഉണങ്ങി പോകാൻ സാധ്യതയുണ്ട് അതുകൊണ്ട് പുറംതൊലി മാത്രമേ ചെത്തി കളയാൻ പാടുള്ളു.

മോതിരവളയം ഇടുന്നത് എന്തിനെന്നു വച്ചാൽ മണ്ണിൽ നിന്നും വലിച്ചെടുക്കുന്ന പോഷകങ്ങൾ മാവിൻ്റെ മുകൾഭാഗത്തേക്ക് പോയി കായിക വളർച്ചക്ക് സഹായിക്കുമല്ലോ.ഇതിടുമ്പോൾ മാവിന് ഒരു ചിന്തയുണ്ടാകും എൻ്റെ കാലം കഴിയാറായി എനിക്കും പുതിയ തലമുറ വേണം എന്ന് അങ്ങനെ ഓട്ടോമാറ്റിക്കലായി മാവിനെ കായ്ക്കണമെന്ന ചിന്തയുണ്ടാകും

പൊട്ടാസിയം വളങ്ങൾ നൽകിയതിനു ശേഷം മോതിരവളയം ഇടുക.സെപ്റ്റംബർ ഒക്‌ടോബർ മാസങ്ങളിലാണ് ശരിക്കും ഇത് ചെയ്യേണ്ടത്.അൽപ്പം വൈകിപ്പോയി.കാരണം മാവുകൾ പൂവിട്ടുതുടങ്ങി.

ഒരു ചെറിയ പരീക്ഷണം നടത്തൂ.ഒരു വെട്ടുകത്തിയുപയോഗിച്ച് ചുവട്ഭാഗത്ത് ചെറിയ ഒന്നുരണ്ട് വെട്ടുകൾ കൊടുക്കുക വെട്ടുകൾ തമ്മിൽ ഒരു കൈപ്പത്തി അകലം പാലിക്കുക അതിനു ശേഷം രണ്ട് ചെറിയ ചില്ലയുടെ ഏറ്റവും അവസാനത്തെ (പൂക്കുന്ന) ശിഖരം വെട്ടിക്കളയൂ.

English Summary: mango tree mothira valayam eppoll

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds