Farm Tips

മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം

പഴവർഗങ്ങളിലെ രാജാവാണ് മാമ്പഴം. മാമ്പഴരുചി ഇഷ്ടമില്ലാത്ത മലയാളികളും മാവിന്റെ തണൽ ഏൽക്കാത്ത പറമ്പുകളും കുറവാണു കേരളത്തിൽ. ഒരു പറമ്പു വാങ്ങിയാൽ നാം ആദ്യം നടുന്ന വൃക്ഷതൈകളിൽ ഒന്ന് മാവായിരിക്കും. വളക്കൂറുള്ളതും സൂര്യപ്രകാശമേൽക്കുന്നതുമായ ഒരു സ്ഥലം കണ്ടെത്തി മാവു നടാൻ നമ്മൾ സമയം കണ്ടെത്തുമെങ്കിലും മാവു നട്ടതിനു ശേഷമുള്ള പരിചരണം നമ്മളിൽ പലരും കാര്യമായി ചെയ്യാറില്ല. മാവിന് അർഹിക്കുന്ന പരിഗണനയും പരിപാലനവും നൽകിയാൽ മാവ് മികച്ച രീതിയിൽ വിളവ് നൽകുമെന്നതാണ് വാസ്തവം. മാവ് നട്ട് അതിന്റെ കായ് ഫലം കാത്തു നിൽക്കുന്ന കർഷകനു മുൻപിൽ തലവേദന സൃഷ്‌ടിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്. നവംബർ-ഡിസംബർ മാസങ്ങളിൽ ആണ് മാവ് പൂക്കുന്നത്. മാവ് പൂക്കുന്നതിന് മുൻപ് അതിന്റെ തളിരിലകൾ കൊഴിഞ്ഞു പോകാറുണ്ട്. അതുപോലെ തന്നെ ബഡ് മാവുകളുടെയും തളിരിലകൾ കൊഴിഞ്ഞു പോകുന്ന അവസ്ഥ പലപ്പോഴും കർഷകർ നേരിടേണ്ടി വരുന്നു. തളിരിലകൾ കൊഴിഞ്ഞു പോയാൽ മാവ് പൂക്കാനുള്ള സാധ്യത വളരെ കുറവാണ്.

If the new leaves of the mango tree fall off, the chances of flowering are very low. An effective way to solve this problem is to mix Ecalex 4 ml in a litre of water and spray it on the leaves.

Ekalux

Ekalux

മാവിന്റെ തളിരിലകൾ മുറിഞ്ഞു വീഴുന്നതിനു കാരണമെന്തെന്ന് പല കർഷകർക്കും അറിയില്ല. അതിനു കാരണം മാവിലകളിൽ കണ്ടു വരുന്ന ഒരു തരം വണ്ടാണ്. ഈ വണ്ട്  മാവിന്റെ ഇലകളിൽ മുട്ട ഇട്ടതിന് ശേഷം ഇല ഇവ തന്നെ താഴേക്ക് മുറിച്ചിടുന്നു. ഇങ്ങനെ താഴെ വീഴുന്ന ഇലകളിൽ നിന്ന് ഇതിന്റെ മുട്ട വിരിഞ്ഞു ലാർവകൾ മണ്ണിലേക്കിറങ്ങി ജീവിതചക്രം പൂർത്തിയാക്കുന്നു. ഇത്തരം വണ്ടുകളുടെ ശല്യം തിരിച്ചറിഞ്ഞാൽ ഉടനടി അതിന് പരിഹാരം കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ജൈവ കീടനാശിനി ഉപയോഗിച്ചാൽ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ 100 ശതമാനം ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ലെന്നു വരാം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്ന രാസകീടനാശിനിയാണ് ഏക്കാലെക്‌സ് (Ekalux). ഏക്കാലെക്‌സ് 4 ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മാവിന്റെ തളിരിലകളിൽ സ്പ്രേ ചെയ്യുക എന്നതാണ് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുന്ന ഫലപ്രദമായ മാർഗം. മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴുമ്പോൾ തന്നെ ഈ രീതി പ്രയോഗ്യകരമാക്കാൻ ശ്രമിക്കുക. കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക ആരോഗ്യപരിപാലനം മുതൽ ഗൃഹശുചീകരണം വരെ ഒറ്റക്ക് ചെയ്യും ഈ ഇത്തിരിക്കുഞ്ഞൻ... ഒരില ഒരായിരം ഗുണങ്ങൾ ഒക്ടോബറിൽ ഈ വളം ചെയ്യൂ...ഏതു പൂക്കാത്ത മാവും പൂക്കും മുട്ട ഉത്പാദനം വർദ്ധിപ്പിക്കുന്ന വീട്ടുമുറ്റത്തെ ഇല വർഗ്ഗങ്ങൾ നിങ്ങളുടെ പച്ചക്കറിത്തോട്ടത്തിലും പൂന്തോട്ടത്തിലും കാണുന്ന സകല കീടങ്ങളെയും തുരത്താൻ ഇതാ ഒരു എളുപ്പവഴി മുട്ടജനസുകളിലെ കേമന്മാർ... മുട്ട ഉത്പാദനം വർദ്ധിക്കാൻ ഒരു പൊടികൈ

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine