Updated on: 13 May, 2021 9:16 AM IST
മുരിങ്ങയില സത്ത്

ഉപയോഗിക്കാം മുരിങ്ങയില സത്ത് വിളവ് 40%വരെ വർധിക്കും. Use Moringa Juice to increase the yield of Yard Long Beans

പോഷകകലവറയായ മുരിങ്ങയില നല്ല സസ്യ ഉത്തേജകവുമാണ്. ഇന്ത്യയിൽ വിരളമാണെങ്കിലും പല രാജ്യങ്ങളിലും ഇതുസംബന്ധിച്ച ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. നൈജീരിയയിലെ വിവിധ കാർഷികസർവകലാശാലകൾ മുരിങ്ങയിലസത്തിന്റെ ഫലക്ഷമത പരീക്ഷിക്കുകയുണ്ടായി. വള്ളിപ്പയറിൽ പത്തു ശതമാനം വീര്യത്തിലുള്ള മുരിങ്ങയിലസത്ത് തളിച്ചപ്പോൾ വളർച്ചയും വിളവും 35 ശതമാനം വർധിച്ചുവെന്നാണ് കണ്ടെത്തിയത്.

ഈജിപ്തിലെ സഗാസിഗ് സർവകലാശാല ഗ്രീൻപീസ് പയറിലാണ് മുരിങ്ങയിലസത്ത് പ്രയോഗിച്ചത്. നാലുശതമാനം മുരിങ്ങയിലസത്ത് വളർച്ചയിലും വിളവിലും ഗണ്യമായ ഏറ്റമുണ്ടാക്കിയെന്നു മാത്രമല്ല, പയർമണികളിലെ പ്രോട്ടീനിന്റെ തോതും വർധിപ്പിച്ചു. ഈജിപ്തിലെത്തന്നെ ഷിബിൻ-എൽ-കോം യൂണിവേഴ്സിറ്റി നടത്തിയ പഠനം 30 ശതമാനം മുരിങ്ങയിലസത്ത് കൊത്തമല്ലിയുടെ വിളവും അതിലെ സുഗന്ധയെണ്ണയുടെ അളവും കൂട്ടിയെന്നു കണ്ടെത്തി.

കയ്റോയിലെ ഐൻ ഷാം യൂണിവേഴ്സിറ്റിയിൽനടന്ന പഠനമനുസരിച്ച് മുരിങ്ങയിലസത്ത് 30 ശതമാനം വീര്യത്തിൽ തളിക്കുന്നത് വരൾച്ചകൊണ്ടുണ്ടാകുന്ന ക്ലേശത്തെ മറികടക്കാൻ വിളകൾക്ക് സഹായകരമാണ്.

ഉപയോഗം

പൊതുവായി മുരിങ്ങയിലസത്തിന്റെ ഉപയോഗം വിളകളുടെ ശാരീരിക വളർച്ച, പ്രകാശവിശ്ലേഷണം; ക്ലോറോഫിൽ, പ്രോട്ടീൻ, സസ്യ ഹോർമോണുകൾ, സസ്യപോഷകങ്ങൾ തുടങ്ങിയവയുടെ തോത് എന്നീ കാര്യങ്ങളിൽ ഗണ്യമായ വർധനയുണ്ടാക്കുമെന്നാണ് കണ്ടിട്ടുള്ളത്. വിളവ് 20 മുതൽ 40 ശതമാനം വരെ വർധിക്കും. മുരിങ്ങയിലയിലെ നല്ലതോതിലുള്ള പോഷകങ്ങളും നിരോക്സികാരികളും സിയാറ്റിൻ ഉൾപ്പെടെയുള്ള ഹോർമോണുകളുമാണ് ഇതിനുകാരണം.

തയ്യാറാക്കാം

മുരിങ്ങയില അത്യാവശ്യം വെള്ളം ചേർത്ത് അരച്ച് പിഴിഞ്ഞോ വെള്ളത്തിൽ കിഴികെട്ടിയിട്ടു പിഴിഞ്ഞോ സത്ത് വേർപെടുത്താനാവും. ഈ സത്ത് അരിച്ചു, 100 മില്ലിലിറ്റർ ഒരുലിറ്റർ വെള്ളത്തിൽ നേർപ്പിച്ചാൽ 10 ശതമാനം വീര്യമുള്ള മുരിങ്ങയിലസത്ത് തയ്യാറായി. മുരിങ്ങയിലസത്ത് പുതുമയോടെ ഉണ്ടാക്കി രാവിലെ ഇലകളിൽ തളിക്കുന്നതാണ് കൂടുതൽ ഫലപ്രദം. പ്രധാന വളർച്ചദശകൾക്ക് അനുസരണമായി വിളക്കാലത്തു മൂന്നുതവണവരെ ഇത് തളിക്കുന്നത് ഗുണം വർധിപ്പിക്കും.

സത്ത് വേർതിരിച്ചശേഷമുള്ള ചണ്ടി നല്ല ജൈവവളമാക്കാം.

കടപ്പാട് :
ജി എ ഉണ്ണികൃഷ്ണൻ നായർ

English Summary: To get double yield in yard long beans use muringa juice
Published on: 13 May 2021, 09:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now