1. Health & Herbs

മുരിങ്ങ വർഷം മുഴുവൻ വിളവ് കിട്ടാൻ തമിഴ്‌നാട് യൂണിവേഴ്‌സിറ്റി ഇനങ്ങൾ

മുരിങ്ങക്കായേക്കാള്‍ നാലിരട്ടി മാംസ്യവും രണ്ടിരട്ടി നാരും ആറിരട്ടി കാല്‍സ്യവും മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മുരിങ്ങയിലയില്‍ ഒന്നരഗ്ലാസ് പാലിലുള്ള കാല്‍സ്യവും ഒരു പഴത്തിലുള്ള പൊട്ടാസ്യവും മൂന്ന് ഓറഞ്ചിലുള്ള ജീവകം സിയുമുണ്ട്. കൂടാതെ ചീരയേക്കാള്‍ മൂന്നിരട്ടി ഇരുമ്പ് മുരിങ്ങയിലയിലുണ്ട്.

Arun T
മുരിങ്ങ
മുരിങ്ങ

ഒരു പിടി മുരിങ്ങ ഇല ദിവസവും ഞങ്ങൾക്ക് തരാൻ നിങ്ങൾക്ക് വല്ല ചിലവും ഉണ്ടോ? 

നിങ്ങള്‍ മുരിങ്ങ എന്ന അദ്ഭുത മരത്തെക്കുറിച്ചുമറിയണം.

മുരിങ്ങ ഇല

മുരിങ്ങക്കായേക്കാള്‍ നാലിരട്ടി മാംസ്യവും രണ്ടിരട്ടി നാരും ആറിരട്ടി കാല്‍സ്യവും മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മുരിങ്ങയിലയില്‍ ഒന്നരഗ്ലാസ് പാലി

ലുള്ള കാല്‍സ്യവും ഒരു പഴത്തിലുള്ള പൊട്ടാസ്യവും മൂന്ന് ഓറഞ്ചിലുള്ള ജീവകം സിയുമുണ്ട്. കൂടാതെ ചീരയേക്കാള്‍ മൂന്നിരട്ടി ഇരുമ്പ് മുരിങ്ങയിലയിലുണ്ട്.

അധികമായാല്‍ മുരിങ്ങയും.

അധികമായാല്‍ അമൃതും വിഷം എന്ന പഴഞ്ചൊല്ലുപോലെ മുരിങ്ങയില അധികമായാല്‍ ദഹനക്കേടും വയറിളക്കവുമുണ്ടാകും.

മുരിങ്ങ ഗര്‍ഭം അലസിപ്പിക്കുന്നതിനുപയോഗിക്കുന്ന മരുന്നു കൂടിയായതിനാല്‍ ഗര്‍ഭിണികള്‍ ഗര്‍ഭാവസ്ഥയുടെ ആദ്യമാസങ്ങളില്‍ ഇതു കഴിക്കരുത്.

കൃഷിചെയ്യാം, നല്ല ഇനങ്ങള്‍

നാടന്‍ ഇനങ്ങളും കാര്‍ഷികസര്‍വകലാശാലകള്‍ വികസിപ്പിച്ചെടുത്ത ഉത്പാദനശേഷി കൂടിയ ഇനങ്ങളും പ്രചാരത്തിലുണ്ട്. ചാവക്കച്ചേരി, ചെറുമുരിങ്ങ, കാട്ടുമുരിങ്ങ, കൊടികാല്‍ മുരിങ്ങ തുടങ്ങിയവ പ്രധാനപ്പെട്ട നാടന്‍ ഇനങ്ങളാണ്.

കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള ഒരിനമാണ് അനുപമ. 2010-ലാണ് പുറത്തിറക്കിയത്. മണ്ണാറക്കാടു നിന്നുള്ള ഇനത്തില്‍ നിന്നു വികസിപ്പിച്ചതാണിത്. വര്‍ഷത്തില്‍ രണ്ടുതവണ പൂക്കുന്ന ഈ ഇനം ചിരസ്ഥായിയായി വളര്‍ത്താവുന്നതാണ്. കൂടാതെ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പി.കെ.എം 1, പി.കെ.എം-2, കെ.എം.-1 തുടങ്ങിയ ഒരാണ്ടന്‍ മുരിങ്ങ ഇനങ്ങളുമുണ്ട്.

ചെടിമുരിങ്ങ തയാറാക്കുന്ന വിധം

നല്ലയിനം വിത്തുകൾ തിരഞ്ഞെടുത്ത്, 6 മുതൽ 8 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തിടുക. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിത്തുകൾ ഒഴിവാക്കേണ്ടതാണ്. പിന്നീട് ചകിരിച്ചോർമിശ്രിതത്തിൽ വിത്തുകൾ പാകി നനയ്ക്കുക. രണ്ടാഴ്ച വളർച്ചയാകുമ്പോൾ മാറ്റി ചട്ടിയിലേക്ക് നടുക. ചട്ടികൾ തയാറാക്കുമ്പോൾ ചുണ്ണാമ്പ് ചേർത്ത മണ്ണ് ഉപയോഗിക്കുന്നതാണ് നല്ലത്. അടിവളമായി ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ആട്ടിൻകാഷ്ഠം മിശ്രിതം നൽകാം. ഒരടി ഉയരം എത്തുമ്പോൾ അറ്റം നുള്ളിക്കൊടുക്കുന്നത് വശങ്ങളിലെ ശിഖരങ്ങൾ വേഗത്തില്‍ വളരാനും വിളവ് വർധിക്കാനും സഹായിക്കും.

ഒരു പൊടിക്കൈ എന്ന നിലയ്ക്ക് കഞ്ഞിവെള്ളം ചെറുചൂടോടെ കടഭാഗത്തു തട്ടാതെ തടത്തിൽ ഒന്നരാടം ഒഴിച്ചുകൊടുക്കുന്നതു കൊള്ളാം. മാതൃസസ്യത്തിൽനിന്നു കമ്പ് മുറിച്ച് നട്ടും മുരിങ്ങ വളർത്താം. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ മണ്ണ് കയറ്റിയിടുന്നതു നന്ന്.

ഡോ. അര്‍ച്ചന ദാസ്, ഡയറക്ടര്‍, സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മുരിങ്ങ

വിവരങ്ങള്‍ക്ക്: 0422 6611283

English Summary: Moringa all year yield can be get from tamilnadu species

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds