ഇഞ്ചി വിത്ത് ബീജാമൃതത്തിലോ ചാണകം കുഴിരൂപത്തിലാക്കിയതിലോ മുക്കി തണലത്ത് ഉണക്കി നടുക. നടുമ്പോൾ 100 കിലോ ചാണകത്തിൽ 20 കിലോ വേപ്പിൻ പിണ്ണാപൊടി എന്ന തോതിൽ ചേർത്ത് നടുക. ഇഞ്ചി മുളച്ച് തുടങ്ങുമ്പോൾ രണ്ടോ മൂന്നോ ഇലകൾ) സ്യൂഡോമോണ ലായനി തളിച്ച് കൊടുക്കുക. 15 ദിവസം ഇടവിട്ട് ജീവാമൃതം പഞ്ചഗവ്യം, അഞ്ചിലവിരട്ടി, ചുക്കാസ്ത്രം എന്നിവയോ, ചാണകവും ഗോമൂത്രവും തുല്യ അളവിൽ ചേർത്ത മിശ്രിതം 2 ദിവസം പുളിപ്പിച്ചതോ തളിച്ചുകൊടുക്കുന്നതും നല്ലതാണ്.
മൂട് ചീയൽ
ഇതിൽ പ്രധാനമായും ബാക്ടീരിയയാണ് കാരണം. ഇത് തിരിച്ചറിയുന്നതിനായി ചീയൽ വന്ന ഒരു തണ്ട് മണ്ണിനോട് ചേർന്ന് മുറിച്ചെടുക്കുക. ഒരു കുപ്പി ഗ്ലാസിൽ ശുദ്ധ ജലമെടുത്ത് ഇതിലേക്ക് മുറിച്ചെടുത്ത ഇഞ്ചി തണ്ടിടുമ്പോൾ വെളുത്ത നൂൽ പോലുള്ള ദ്രാവകം കാണുകയാണെങ്കിൽ ഇതൊരു കുമിൾ രോഗമാണ്. ഈ രോഗം നിയന്ത്രിക്കാൻ ചീയൽ കണ്ട സ്ഥലത്തെ ഇഞ്ചി പറിച്ചു മാറ്റി അവിടെ നീറ്റുകക്ക പൊടിച്ചതു വിതറുകയും ഇത് വ്യാപിക്കാതിരിക്കാൻ 15 കിലോ പുതിയ ചാണകം 5 ലിറ്റർ ഗോമൂത്രം എന്നിവ കൂട്ടിച്ചേർത്ത് ഇതിലേക്ക് 3 ശതമാനം പുളിച്ച മോരും 50 ഗ്രാം വരട്ട് മഞ്ഞൾ പൊടിയും ചേർത്ത് മിശ്രിതം 3 ദിവസം വെച്ചതിനുശേഷം മണ്ണിൽ ഒഴിച്ച് കൊടുക്കുക. സ്യൂഡോമോണസ് ലായനി ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്.
മഹാളി
ഇതും ഒരു കുമിൾ രോഗമാണ്. ഇഞ്ചി നടുന്നതിനു മുമ്പ് കുമ്മായം ചേർക്കുന്നത് ഇത് വരാതിരിക്കാൻ സഹായിക്കും. ഇഞ്ചിവിത്ത് പാണൾ, ആര്യവേപ്പ് എന്നീ ഇലകൾ വച്ചു മുന്നത് രോഗം വരാതിരിക്കാൻ സഹായിക്കും. മൂടുചീയലിന് ഉപ യോഗിക്കുന്ന പ്രതിവിധിയും, ചുക്കാസവും ഉപയോഗിക്കാം.
തണ്ടുതുരപ്പൻ
ഈ രോഗത്തിന് ചുക്കാസവും അഗ്നി അസ്ത്രവും ഉപയോഗിക്കാം.
ഇലകരിയൽ
പുതിയ ചാണകം വെള്ളത്തിൽ കലർത്തി അരിച്ചെടുത്ത നീര് തളിച്ച് കൊടുക്കുന്നത് നല്ലതാണ്.
വെല്ലക്കേട്
രോഗം വന്നതിന് ശേഷം പരിഹാരമില്ല. രോഗ ബാധ യില്ലാത്ത വിത്ത് തിരഞ്ഞെടുക്കുക എന്നുള്ളതാണ് നല്ലത്. ഇഞ്ചി കൃഷിയുടെ ഇടയിൽ തുളസി, മഞ്ഞ പൂവുള്ള ബെന്തി (ചെണ്ടുമല്ലി) തുടങ്ങിയ ചെടികൾ വളർത്തുന്നത് രോഗ പ്രതി രോധത്തിന് സഹായിക്കും. സന്ധ്യാസമയത്ത് (6-7 മണിവരെ) ലൈറ്റ് ട്രാപ് ഉപയോഗിക്കുകയോ പുകയിടുകയോ ചെയ്യുന്നത് രോഗം വരാതിരിക്കാൻ നല്ലതാണ്.
കൂമ്പ് ചീയൽ
മോര്-ഗോമൂത്ര മിശ്രിതം തളിച്ച് കൊടുക്കുന്നത് നല്ലതാണ്.