Updated on: 28 May, 2021 10:30 PM IST
വാഴ

വാഴയിലെ (banana plant) തട തുരപ്പന്‍ / പിണ്ടിപ്പുഴു (Banana stem borer / Odoiporus longicollis )

വാഴക്കൃഷിയിലെ ഏറ്റവും വലിയ ഭീഷണിയാണ് പിണ്ടിപ്പുഴു അഥവാ തടതുരപ്പന്‍ പുഴു. വാഴ നട്ട് നാലാംമാസം മുതല്‍ ഇത് ചെടിയെ ആക്രമിക്കുന്നു.

പെണ്‍ വണ്ടുകള്‍ വാഴത്തടയില്‍ കുത്തുകളുണ്ടാക്കി പോളകള്‍ക്കുള്ളിലെ വായു അറകളില്‍ മുട്ടകള്‍ നിക്ഷേപിക്കുന്നു. മുട്ടയിൽ നിന്നും വിരിഞ്ഞിറങ്ങുന്ന തടിച്ച പുഴുക്കള്‍ വാഴത്തടയുടെ ഉള്‍ഭാഗം കാര്‍ന്നുതിന്നുന്നു.

ഫല : ആദ്യഘട്ടത്തില്‍ വാഴക്കൈ കുത്തനെ തൂങ്ങും. തുടര്‍ന്ന് വാഴ തന്നെ ഒടിഞ്ഞുവീഴും.

ആക്രമണ ലക്ഷണങ്ങള്‍ (Signs of attack)

പുറം പോളകളില്‍ നിന്നും കൊഴുത്ത ദ്രാവകം പ്രത്യക്ഷമാവുന്നു

വാഴ കൈകള്‍ ഒടിഞ്ഞു തൂങ്ങുന്നു. കുലകള്‍ പാകമാവാതെ ഒടിഞ്ഞു തൂങ്ങുന്നു

വാഴ ഒടിഞ്ഞു വീഴുന്നു

പ്രതിരോധ മാര്‍ഗങ്ങള്‍ (Defence Mechanisms)

1. ആരോഗ്യമുള്ള വാഴകന്നുകള്‍ നടുക

2. കുല വെട്ടിയെടുത്ത വാഴകളുടെ തടകള്‍ ഉടനെ നശിപ്പിച്ച് കളയുക

3. വാഴയിലെ ഉണങ്ങിത്തൂങ്ങി നില്‍ക്കുന്ന ഇലകള്‍ വെട്ടിമാറ്റുക

4. കീടബാധ രൂക്ഷമായ ചെടികള്‍ മാണമുള്‍പ്പെടെ വെട്ടിമാറ്റി തീയിട്ട് നശിപ്പിക്കുക

5. മണ്ണ് ചെളിയാക്കി ഒരു ലിറ്ററിന് 30 മില്ലി വേപ്പെണ്ണ (Neem oil) കൂട്ടിക്കലര്‍ത്തി വാഴത്തടയ്ക്ക് ചുറ്റും പൂശുക

6. മൂന്നാം മാസത്തില്‍ ഇലകവിളുകളില്‍ ബാര്‍സോപ്പ് ചെറിയ കഷ്ണങ്ങളാക്കി / ഉലുവ പൊടിച്ചത് / വെപ്പിന്കുരു പൊടിച്ചത് (50 g /വാഴ ) ഇടുക.

7. മൂന്നാം മാസത്തില്‍ വാഴക്കെണി സ്ഥാപിക്കുക - 50cm നീളമുള്ള വാഴത്തട മുക്കാൽ ഭാഗവും നേടുകെ പിളര്‍ന്ന് ബ്യുവേറിയ തൂകി ഒരു കല്ലിൽ ചെരിച്ചു തോട്ടത്തില്‍ വെക്കുക. ഇതില്‍ ആകർഷിക്കപെട്ടു വരുന്ന വണ്ടുകളെ  ശേഖരിച്ചു നശിപ്പിക്കുക. ഒരു ഏക്കറില്‍ 25 വാഴക്കെണികള്‍ സ്ഥാപിക്കുക.

8. 4 ആം മാസത്തില്‍ നന്മ എന്ന ജൈവകീടനാശിനി
5 മില്ലി / 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി പുറംഭാഗത്തെ 4 വാഴക്കവിളില്‍ ഒഴിച്ചുകൊടുക്കുക ഒരു മാസം കഴിഞ്ഞു ഒരിക്കല്‍ കൂടി നന്മ പ്രയോഗിക്കുക.

9. 4 - ആം മാസത്തിലും 6 -ആം മാസത്തിലും Tag Nok (A product of Tropical Agro System India Private Limited  ) എന്ന ജൈവ കീടനാശിനി 3ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇളക്കവിളിൽ കൂടി ഒഴിച്ചു കൊടുക്കുക.

10. അഞ്ചുമാസം മുതല്‍ എട്ടാംമാസംവരെ മാസത്തില്‍ ഒരുതവണവീതം മിത്രനിമ കള്‍ചറുകള്‍ (കഡാവര്‍) വാഴക്കവിളുകളില്‍ നിക്ഷേപിച്ച് അല്‍പ്പം വെള്ളമൊഴിച്ചുകൊടുക്കുക. ( ഇത് മുൻകൂട്ടി ഓർഡർ ചെയ്താൽ വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ, തൃശൂർ നിന്നും ലഭിക്കും)

ആക്രമണം കണ്ടു കഴിഞ്ഞതിനു ശേഷം

1. ആക്രമിച്ച ഭാഗതിന് താഴെയായി സിറിന്ജ് ഉപയോഗിച്ചു "മേന്മ" എന്നാ ജൈവ കീടനാശിനി 5ml വീതം ആക്രമണം കണ്ട സുഷിരത്തിന് ചുറ്റുമുള്ള 3 ഭാഗത്തായ് കുത്തി വെക്കുക.

2.കഡാവര്‍ പൊട്ടിച്ച് വെള്ളത്തില്‍ കലക്കി അത് സിറിഞ്ച് ഉപയോഗിച്ച് ആക്രമിച്ച ദ്വാരംവഴി വാഴയിലേക്ക് കുത്തിവയ്ക്കാം.

NOTE: നന്മ / മേന്മ (cassava based bio control agents “Nanma and Menma)  - കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ കേന്ദ്രം, ശ്രീകാര്യം, തിരുവനതപുരം ആണ് നിര്‍മിക്കുന്നത്

കഡാവര്‍ - വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ ആണ് നിര്‍മിക്കുന്നത്

3. Tag Nok എന്ന ജൈവ കീടനാശിനി 4ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇളക്കവിളിൽ കൂടി ഒഴിക്കുകയോ സിറിഞ്ച് ഉപയോഗിച്ച് ദ്വാരത്തിന്റെ വശങ്ങളിൽ കുത്തി വെക്കുകയോ ചെയ്യുക.

Courtesy : - https://www.facebook.com/groups/KTGACT/

English Summary: use kadavar to avoid breaking of banana stem at early stage
Published on: 28 May 2021, 10:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now